Kerala Kerala Mex Kerala mx National
1 min read
42

വീട്ടമ്മമാരുടെ സംഭാവന അമൂല്യമെന്ന് സുപ്രീംകോടതി

February 28, 2024
0

 വീട്ടമ്മമാരുടെ സംഭാവനകള്‍ അമൂല്യമാണെന്നും നഷ്ടപരിഹാരത്തിനായി അത് കണക്കാക്കുമ്പോള്‍ കുറഞ്ഞ കൂലിയെങ്കിലും പരിഗണിക്കണമെന്നും സുപ്രീംകോടതി. വാഹനാപകടത്തില്‍ മരിച്ച വീട്ടമ്മയുടെ കുടുംബത്തിന് നഷ്ടപരിഹാരം വിധിച്ചുകൊണ്ടുള്ള ഉത്തരവിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ഉത്തരാഖണ്ഡില്‍ 2006-ല്‍ നടന്ന വാഹനാപകടത്തില്‍ മരിച്ച അമ്പതുകാരിയായ സുഷമ പാണ്ഡെയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ ട്രിബ്യൂണല്‍ വിസമ്മതിച്ചിരുന്നു. വാഹനത്തിന് ഇന്‍ഷുറന്‍സില്ലെന്നാണ് കാരണം പറഞ്ഞത്. ഇതിനെതിരേ കുടുംബാംഗങ്ങള്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച ഹൈക്കോടതി ട്രിബ്യൂണലിനോട് വീണ്ടും വിഷയം പരിഗണിക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ട്രിബ്യൂണല്‍ വിധിച്ച

Continue Reading
Kerala Kerala Mex Kerala mx National
0 min read
43

കോൺഗ്രസ് മഹാരാഷ്ട്ര വർക്കിങ് പ്രസിഡന്റ് പാർട്ടി വിട്ടു

February 28, 2024
0

ലോക്‌സഭാ തിരഞ്ഞെടുപ്പ് തൊട്ടടുത്തെത്തി നിൽക്കേ മഹാരാഷ്ട്രയിൽ കോൺഗ്രസിന് തിരിച്ചടി. മഹാരാഷ്ട്ര കോൺഗ്രസ് വർക്കിങ് പ്രസിഡന്റും മുൻമന്ത്രിയുമായ ബസവരാജ് പാട്ടീൽ പാർട്ടി വിട്ടു. പാട്ടീൽ ബി.ജെ.പി.യിൽ ചേരുമെന്നാണ് സൂചന. മറാത്ത്‌വാഡയിൽനിന്നുള്ള പ്രമുഖ ലിംഗായത്ത് നേതാവാണ് ബസവരാജ് പാട്ടീൽ. രണ്ടുതവണ മഹാരാഷ്ട്ര നിയമസഭാംഗമായിട്ടുണ്ട്. 1999 മുതൽ 2004 വരെ മഹാരാഷ്ട്ര ഗ്രാമവികസന വകുപ്പ് മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്.

Continue Reading
റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്‌സിൽ റിക്രൂട്ട്‌മെന്റ് നടക്കുന്നെന്ന സന്ദേശം വ്യാജമെന്ന് റെയിൽവേ
Kerala Kerala Mex Kerala mx National
1 min read
61

റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്‌സിൽ റിക്രൂട്ട്‌മെന്റ് നടക്കുന്നെന്ന സന്ദേശം വ്യാജമെന്ന് റെയിൽവേ

February 28, 2024
0

റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്‌സിൽ (ആർ.പി.എഫ്.) എസ്.ഐ., കോൺസ്റ്റബിൾ തസ്തികയിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കുന്നെന്ന സന്ദേശം വ്യാജമെന്ന് റെയിൽവേ. ആർ.പി.എഫിൽ 4,208 കോൺസ്റ്റബിൾ, 452 സബ് ഇൻസ്പെക്ടർമാരുടെ ഒഴിവുകളിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കുന്നെന്ന വ്യാജസന്ദേശം ‘RTUEXAM.NET’ എന്ന വെബ്സൈറ്റ് വഴിയാണ് പ്രചരിക്കുന്നത്. ആർ.പി.എഫോ റെയിൽവേ മന്ത്രാലയമോ ഇത്തരമൊരു അറിയിപ്പ് നൽകിയിട്ടില്ലെന്നും വ്യാജസന്ദേശങ്ങൾ അവഗണിക്കണമെന്നും റെയിൽവേ അറിയിച്ചു

Continue Reading
ഡൽഹിയിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എ.എ.പി.
Kerala Kerala Mex Kerala mx National
0 min read
60

ഡൽഹിയിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എ.എ.പി.

February 28, 2024
0

രാജ്യതലസ്ഥാനത്തെ നാല്‌ ലോക് സഭാമണ്ഡലങ്ങളിലേക്കും ഹരിയാണയിലെ ഒരു സീറ്റിലേക്കും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി. ചൊവ്വാഴ്ച ചേർന്ന രാഷ്ട്രീയകാര്യസമിതി യോഗത്തിലാണ് തീരുമാനം. ഇന്ത്യസഖ്യത്തിൽ കോൺഗ്രസുമായുള്ള ധാരണപ്രകാരമാണ് ഡൽഹിയിലെ ഏഴിൽ നാലുസീറ്റിൽ എ.എ.പി. മത്സരിക്കുന്നത്. ന്യൂഡൽഹി മണ്ഡലത്തിൽ മുതിർന്ന നേതാവ് സോമനാഥ് ഭാരതി, ഈസ്റ്റ് ഡൽഹിയിൽ കുൽദീപ് കുമാർ എം.എൽ.എ., സൗത്ത് ഡൽഹിയിൽ സഹിറാം ഫയൽവാൻ എം.എൽ.എ., വെസ്റ്റ് ഡൽഹിയിൽ കോൺഗ്രസിന്റെ മുൻ എം.പി. മഹാബാൽ മിശ്ര എന്നിവരാണ് സ്ഥാനാർഥികൾ.

Continue Reading
കേന്ദ്രത്തിന്റെ വീട്ടുചെലവ് കണക്ക് ഊതിപ്പെരുപ്പിച്ചതെന്ന് ഖാർഗെ
Kerala Kerala Mex Kerala mx National
1 min read
40

കേന്ദ്രത്തിന്റെ വീട്ടുചെലവ് കണക്ക് ഊതിപ്പെരുപ്പിച്ചതെന്ന് ഖാർഗെ

February 28, 2024
0

കേന്ദ്രസർക്കാർ സാമ്പത്തികകണക്കുകളുടെ വിശ്വാസ്യത നശിപ്പിക്കുകയാണെന്നും ദേശീയ സാംപിൾ സർവേ ഓഫീസ് പുറത്തുവിട്ട പ്രതിമാസ ആളോഹരി വീട്ടുചെലവ് കണക്ക് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണെന്നും കോൺഗ്രസ്. പത്തുവർഷത്തെ ഗാഢനിദ്രയ്ക്കുശേഷം തിരഞ്ഞെടുപ്പായതോടെ ജനങ്ങളെ കബളിപ്പിക്കാനാണ് ദാരിദ്ര്യം കുറഞ്ഞതായുള്ള കണക്കുകൾ പുറത്തുവിട്ടതെന്ന് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കുറ്റപ്പെടുത്തി. ശരിയായ വിവരങ്ങളറിയാൻ ജാതിസർവേ അടക്കമുള്ള സെൻസസ് നടത്തണം. രാജ്യത്ത് എല്ലാറ്റിനും തിളക്കമാണെങ്കിൽ ഗ്രാമീണ ഇന്ത്യയിലെ ഏറ്റവും ദരിദ്രരായ അഞ്ചു ശതമാനം ആളുകൾ പ്രതിദിനം 46 രൂപമാത്രം ചെലവഴിക്കുന്നത്

Continue Reading
ദേശീയപാതാ കൈയേറ്റം: സ്ഥിരം പരിശോധന വേണമെന്ന് സുപ്രീംകോടതി
Kerala Kerala Mex Kerala mx National
1 min read
40

ദേശീയപാതാ കൈയേറ്റം: സ്ഥിരം പരിശോധന വേണമെന്ന് സുപ്രീംകോടതി

February 28, 2024
0

ദേശീയപാതകളിലെ കൈയേറ്റങ്ങള്‍ കണ്ടെത്തി ഒഴിപ്പിക്കാൻ സ്ഥിരം പരിശോധനയും പരാതിപരിഹാരസംവിധാനവും വേണമെന്ന് സുപ്രീംകോടതി. ദേശീയപാതാ അതോറിറ്റി (എൻ.എച്ച്.എ.ഐ.)യുടെ സംവിധാനങ്ങള്‍ കടലാസില്‍മാത്രമാണെന്നും പുതിയ സംവിധാനങ്ങള്‍ ആവശ്യമാണെന്നും ജസ്റ്റിസ് എ.എസ്. ഓക അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു. ദേശീയപാതകളിലെ കൈയേറ്റങ്ങള്‍ സംബന്ധിച്ച് പരാതിനല്‍കാന്‍ സംവിധാനംവേണമെന്ന്‌ ആവശ്യപ്പെടുന്ന പൊതുതാത്പര്യഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. വിവിധ ഹൈവേ അതോറിറ്റികൾ സ്ഥാപിച്ചതുകൊണ്ടുമാത്രം കേന്ദ്രസര്‍ക്കാരിന്റെ ജോലി അവസാനിക്കുന്നില്ലെന്നു വ്യക്തമാക്കിയ സുപ്രീംകോടതി കേസ് തുടര്‍വാദത്തിനായി ഹർജി ഏപ്രില്‍ 30-ലേക്കു മാറ്റി.

Continue Reading
സ്ഥലമേറ്റെടുക്കുമ്പോള്‍ നഷ്ടപരിഹാരം ഉടമയുടെ അവകാശമെന്ന് സുപ്രീംകോടതി
Kerala Kerala Mex Kerala mx National
1 min read
37

സ്ഥലമേറ്റെടുക്കുമ്പോള്‍ നഷ്ടപരിഹാരം ഉടമയുടെ അവകാശമെന്ന് സുപ്രീംകോടതി

February 28, 2024
0

ഏറ്റെടുക്കുന്ന സ്ഥലത്തിന് നഷ്ടപരിഹാരം നല്‍കുന്നത് സര്‍ക്കാരിന്റെ കാരുണ്യപ്രവര്‍ത്തനമല്ലെന്നും അത് ഉടമയുടെ അവകാശമാണെന്നും സുപ്രീംകോടതി. സ്ഥലമുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുമ്പോള്‍ സര്‍ക്കാര്‍ വലിയ കാരുണ്യപ്രവര്‍ത്തനം നടത്തിയെന്ന രീതിയില്‍ ഉയര്‍ത്തിക്കാട്ടേണ്ടതില്ലെന്നും ജസ്റ്റിസ് ബി.ആര്‍. ഗവായ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. 2002-ല്‍ ഏറ്റെടുത്ത ഭൂമിക്ക് ഉചിതമായ നഷ്ടപരിഹാരം നല്‍കാത്തതുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ഡെവലപ്മെന്റ് അതോറിറ്റിയുടെ (ജി.ഡി.എ.) ഉദ്യോഗസ്ഥര്‍ക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജിയിലെ ഉത്തരവിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.

Continue Reading
പൗരത്വഭേദഗതി നിയമം അടുത്തമാസം നിലവിൽവന്നേക്കും
Kerala Kerala Mex Kerala mx National
1 min read
38

പൗരത്വഭേദഗതി നിയമം അടുത്തമാസം നിലവിൽവന്നേക്കും

February 28, 2024
0

പൗരത്വഭേദഗതി നിയമം അടുത്തമാസം നിലവിൽവന്നേക്കും. ഇതുസംബന്ധിച്ച ചട്ടങ്ങൾ ഉടൻ വിജ്ഞാപനംചെയ്യും.ബംഗ്ലാദേശ്, പകിസ്താൻ, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളിൽ മതവിവേചനം നേരിടുന്ന മുസ്‍ലിം ഇതര ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യയിൽ അഭയംതേടിയാൽ പൗരത്വം നൽകുന്നതിനുള്ള വ്യവസ്ഥകളാണ് ഭേദഗതിനിയമത്തിന്റെ ഉള്ളടക്കം. ഈ മൂന്നു രാജ്യങ്ങളിൽനിന്നുള്ളവർക്ക് പേര് രജിസ്റ്റർചെയ്യാനുള്ള പോർട്ടൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തയ്യാറാക്കി. നിയമത്തിന്റെ ചട്ടങ്ങൾ ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പ് വിജ്ഞാപനംചെയ്യുമെന്ന് കഴിഞ്ഞമാസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു. നിയമത്തിനെതിരേ 2019-ൽ രാജ്യവ്യാപകമായി പ്രതിഷേധവും പ്രക്ഷോഭവും നടന്നതാണ്.

Continue Reading
ഹിമാചലിൽ ബി.ജെ.പി. അവിശ്വാസപ്രമേയം കൊണ്ടുവന്നേക്കും
Kerala Kerala Mex Kerala mx National
0 min read
37

ഹിമാചലിൽ ബി.ജെ.പി. അവിശ്വാസപ്രമേയം കൊണ്ടുവന്നേക്കും

February 28, 2024
0

കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷമുള്ള ഹിമാചലിൽ പാർട്ടിയുടെ ആറ്്‌ എം.എൽ.എ.മാരും പാർട്ടിയെ പിന്തുണച്ചിരുന്ന മൂന്ന് സ്വതന്ത്രരും ബി.ജെ.പി. സ്ഥാനാർഥിക്ക് അനുകൂലമായി വോട്ടുചെയ്തതാണ് രാജ്യസഭാതിരഞ്ഞെടുപ്പിൽ തിരിച്ചടിയായത്. അധികാരമേറ്റപ്പോൾമുതൽ പാർട്ടിക്കകത്ത് പുകഞ്ഞുവന്ന അസ്വസ്ഥതയാണ് മറനീക്കിയത്. സഭാസമ്മേളനം നടക്കുന്ന വേളയായതുകൊണ്ടുതന്നെ രാഷ്ട്രീയപ്രതിസന്ധി മുതലെടുത്ത് ഹിമാചലിലെ സുഖ്‌വിന്ദർ സിങ് സുഖു മന്ത്രിസഭയ്ക്കെതിരേ ബി.ജെ.പി. അവിശ്വാസപ്രമേയം കൊണ്ടുവരാൻ നീക്കമാരംഭിച്ചു. 68 അംഗ നിയമസഭയിൽ മൂന്നുസ്വതന്ത്രരടക്കം 43 പേരുടെ ഭൂരിപക്ഷമാണ് കോൺഗ്രസിന്. രാജ്യസഭാവോട്ടെടുപ്പിൽ കൂറുമാറ്റം നടന്നതോടെ കോൺഗ്രസിനും ബി.ജെ.പി.ക്കും 34

Continue Reading
പതഞ്ജലി പരസ്യങ്ങൾ താത്കാലികമായി തടഞ്ഞ് സുപ്രീംകോടതി
Kerala Kerala Mex Kerala mx National
1 min read
56

പതഞ്ജലി പരസ്യങ്ങൾ താത്കാലികമായി തടഞ്ഞ് സുപ്രീംകോടതി

February 28, 2024
0

പതഞ്ജലിയുടെ മരുന്നുകൾ ചില രോഗങ്ങൾ ഭേദമാക്കുമെന്ന് തെളിവില്ലാതെ അവകാശപ്പെടുന്ന പരസ്യങ്ങൾക്കെതിരേ സുപ്രീംകോടതി.രാജ്യത്തെ മുഴുവൻ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം പരസ്യങ്ങൾ ഇനിയൊരു ഉത്തരവുണ്ടാകുംവരെ നൽകരുതെന്ന് ജസ്റ്റിസ് ഹിമ കോഹ്‍ലി അധ്യക്ഷയായ ബെഞ്ച് ഉത്തരവിട്ടു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കെതിരേ നടപടിയെടുക്കാതെ കേന്ദ്ര സർക്കാർ കണ്ണടച്ചിരുന്നെന്നും സുപ്രീംകോടതി വിമർശിച്ചു. ഇംഗ്ലീഷ് മരുന്നുകളെയും പ്രതിരോധ കുത്തിവെപ്പുകളെയും കുറ്റപ്പെടുത്തിക്കൊണ്ട് പരസ്യം നൽകിയ പതഞ്ജലിക്കെതിരേ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ.) നൽകിയ ഹർജിയിലാണ് നടപടി. കോടതിയലക്ഷ്യഹർജിയിൽ പതഞ്ജലിക്കും അതിന്റെ സ്ഥാപകരായ ബാബാ

Continue Reading