പ്രതിശ്രുത വധുവിനെ ലഹരിമരുന്ന് കടത്താന്‍ സഹായിച്ച കാര്‍ സെയില്‍സ്‌മാന്‌ തടവുശിക്ഷ
Kerala Kerala Mex Kerala mx Pravasi Top News
1 min read
27

പ്രതിശ്രുത വധുവിനെ ലഹരിമരുന്ന് കടത്താന്‍ സഹായിച്ച കാര്‍ സെയില്‍സ്‌മാന്‌ തടവുശിക്ഷ

April 17, 2025
0

പ്രതിശ്രുത വധുവിനെ ലഹരിമരുന്ന് കടത്താന്‍ സഹായിച്ച കാര്‍ സെയില്‍സ്മാന് ബഹ്റൈനില്‍ തടവുശിക്ഷ. ലാഹോറില്‍ നിന്ന് ബഹ്റൈനിലെത്തിയ വിമാനത്തില്‍ ഒരു കിലോഗ്രാമിലധികം മെത്താംഫെറ്റാമൈൻ കടത്താന്‍ യുവതിയെ സഹായിച്ചതിനാണ് സെയില്‍സ്മാന് അഞ്ചു വര്‍ഷം തടവുശിക്ഷ വിധിച്ചത്. 31കാരനായ പാകിസ്ഥാന്‍ സ്വദേശിക്ക് ഹൈ ക്രിമിനല്‍ കോടതി 3,000 ബഹ്റൈന്‍ ദിനാര്‍ പിഴയും വിധിച്ചു. തടവുശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്താനും കോടതി വിധിച്ചു. വില്‍ക്കാനുള്ള ഉദ്ദേശത്തോടെ ലഹരിമരുന്ന് ഇറക്കുമതി നടത്തിയെന്ന കുറ്റമാണ് യുവതിക്കെതിരെ ചുമത്തിയത്.

Continue Reading
പ്രമുഖ സറിയലിസ്റ്റിക് ഗോസ്പല്‍ ഗായകന്‍ വിജു ജെറമിയ ട്രാവന്റെ ‘ക്രൂശതില്‍ പിടഞ്ഞ് യേശു’ മ്യൂസിക് ആല്‍ബം റിലീസ് ചെയ്തു
Cinema Kerala Kerala Mex Kerala mx
1 min read
39

പ്രമുഖ സറിയലിസ്റ്റിക് ഗോസ്പല്‍ ഗായകന്‍ വിജു ജെറമിയ ട്രാവന്റെ ‘ക്രൂശതില്‍ പിടഞ്ഞ് യേശു’ മ്യൂസിക് ആല്‍ബം റിലീസ് ചെയ്തു

April 17, 2025
0

കൊച്ചി: പ്രശസ്ത ഗോസ്പല്‍ ഗായകന്‍ വിജു ജെറമിയ ട്രാവന്റെ പുതിയ ക്രിസ്തീയ ഭക്തിഗാനം ക്രൂശതില്‍ പിടഞ്ഞ് യേശു പുറത്തിറക്കി. കൊച്ചി പുല്ലേപ്പടിയില്‍ നിയോ ഫിലിംസ് സ്‌കൂളില്‍നടന്ന ചടങ്ങില്‍ റവ. ഡോ. ജോണ്‍ ജോസഫ്, സംവിധായകന്‍ സിബി മലയില്‍, സംഗീത സംവിധായകന്‍ ദീപക് ദേവ്, നടൻ സിജോയ് വര്‍ഗീസ്, സംവിധായകനും തിരക്കഥാകൃത്തുമായ ലിയോ തദേവൂസ് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം നിര്‍വഹിച്ചു. റൂം 6:23 പ്രൊഡക്ഷന്റെ യൂട്യൂബ് ചാനലിലൂടെയാണ് ആല്‍ബം റിലീസ് ചെയ്തത്.

Continue Reading
അശ്രദ്ധമായി വാഹനമോടിക്കുന്നതിനെതിരെ മുന്നറിയിപ്പുകള്‍ നല്‍കി അബുദാബി പൊലീസ്
Kerala Kerala Mex Kerala mx Pravasi Top News
1 min read
36

അശ്രദ്ധമായി വാഹനമോടിക്കുന്നതിനെതിരെ മുന്നറിയിപ്പുകള്‍ നല്‍കി അബുദാബി പൊലീസ്

April 17, 2025
0

അശ്രദ്ധമായി വാഹനമോടിക്കുന്നതിനെതിരെ ആവര്‍ത്തിച്ച് മുന്നറിയിപ്പുകള്‍ നല്‍കി അബുദാബി പൊലീസ്. ഒരു നിമിഷത്തെ അശ്രദ്ധ ജീവന്‍ നഷ്ടപ്പെടാന്‍ വരെ കാരണമായേക്കാം. അബുദാബിയിലുണ്ടായ നിരവധി വാഹനാപകടങ്ങളുടെ വീഡിയോ പങ്കുവെച്ചാണ് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നത്. വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതാണ് ഈ അപകടങ്ങളുടെ കാരണം. അശ്രദ്ധമായി വാഹനമോടിക്കുന്നത് ഗുരുതര കുറ്റമാണ്. 800 ദിര്‍ഹം പിഴയും നാല് ബ്ലാക് പോയിന്‍റുകളും ലഭിക്കാവുന്ന കുറ്റമാണിത്. ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിക്കുന്നത് 30 ദിവസം വരെ വാഹനം കണ്ടുകെട്ടാവുന്ന കുറ്റമാണ്.

Continue Reading
ഉണ്ണി മുകുന്ദൻ  ചിത്രം ഗെറ്റ് സെറ്റ് ബേബി ഒടിടിയിലേക്ക്…
Cinema Kerala Kerala Mex Kerala mx Top News
1 min read
51

ഉണ്ണി മുകുന്ദൻ ചിത്രം ഗെറ്റ് സെറ്റ് ബേബി ഒടിടിയിലേക്ക്…

April 17, 2025
0

ഉണ്ണി മുകുന്ദൻ നായകനായി വന്ന ചിത്രം ഗെറ്റ് സെറ്റ് ബേബി സിനിമ ഇനി ഒടിടിയിലേക്ക് എത്തുകയാണ്. മനോരമമാക്സിലൂടെ ഉണ്ണി മുകുന്ദൻ ചിത്രം ഒടിടിയിലേക്ക് വൈകാതെ എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.ഉണ്ണി മുകുന്ദൻ, നിഖില വിമൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്‍തിരിക്കുന്ന ഗെറ്റ് സെറ്റ് ബേബിയില്‍ ചെമ്പൻ വിനോദ്, ജോണി ആന്റണി, ശ്യാം മോഹൻ, ദിലീപ് മേനോൻ, അഭിരാം, സുരഭി, മുത്തുമണി, സുധീഷ്, പുണ്യ എലിസബത്ത്, ഷിബില ഫറ,

Continue Reading
സൗദി അറേബ്യയില്‍ സുരക്ഷാ ഉദ്യോഗസ്ഥരായി ആള്‍മാറാട്ടം നടത്തി മോഷ്ടിച്ച രണ്ടംഗ സംഘം പിടിയില്‍
Kerala Kerala Mex Kerala mx Pravasi Top News
1 min read
29

സൗദി അറേബ്യയില്‍ സുരക്ഷാ ഉദ്യോഗസ്ഥരായി ആള്‍മാറാട്ടം നടത്തി മോഷ്ടിച്ച രണ്ടംഗ സംഘം പിടിയില്‍

April 17, 2025
0

സൗദി അറേബ്യയില്‍ സുരക്ഷാ ഉദ്യോഗസ്ഥരായി ആള്‍മാറാട്ടം നടത്തി മോഷ്ടിച്ച രണ്ടംഗ സംഘം പിടിയില്‍. വിദേശ യുവതി ഉൾപ്പെട്ട പിടിച്ചുപറി സംഘത്തെ റിയാദ് പൊലീസാണ് അറസ്റ്റ് ചെയ്തത്. സ്വദേശി യുവാവും ഒരു മൊറോക്കോ സ്വദേശിനിയുമാണ് അറസ്റ്റിലായത്. സുരക്ഷ ഉദ്യോഗസ്ഥരായി ആള്‍മാറാട്ടം നടത്തിയ ഇവര്‍ ആളുകളെ തന്ത്രപൂര്‍വ്വം കെണിയില്‍ വീഴ്ത്തി ദേഹപരിശോധന നടത്തുകയും പണം കൈക്കലാക്കി കള്ളനോട്ട് മാറി നല്‍കുകയുമായിരുന്നു. ഇങ്ങനെ കൈക്കലാക്കുന്ന പണം വിദേശത്തേക്ക് അയയ്ക്കുകയാണ് സംഘം ചെയ്തിരുന്നത്.പ്രതികളുടെ പക്കല്‍ നിന്ന്

Continue Reading
സൗദി അറേബ്യയിൽ വേശ്യാവൃത്തി നടത്തിയ രണ്ട് സ്ത്രീകൾ  അറസ്റ്റിൽ
Kerala Kerala Mex Kerala mx Pravasi Top News
0 min read
30

സൗദി അറേബ്യയിൽ വേശ്യാവൃത്തി നടത്തിയ രണ്ട് സ്ത്രീകൾ അറസ്റ്റിൽ

April 17, 2025
0

സൗദി അറേബ്യയിൽ വേശ്യാവൃത്തി നടത്തിയതിന് രണ്ട് സ്ത്രീകൾ ഉൾപ്പടെ നാല് പ്രവാസികൾ അറസ്റ്റിൽ. വടക്കൻ തബൂക്ക് മേഖലയിലെ ദുബ ​ഗവർണറേറ്റിലാണ് സംഭവം. ഇവിടെയുള്ള ഒരു അപ്പാർട്ട്മെന്റിൽ നിന്നുമാണ് ഇവരെ പിടികൂടിയത്. തബൂക്ക് പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രവാസികളെ അറസ്റ്റു ചെയ്യാൻ കഴിഞ്ഞത്. പൊതു സുരക്ഷ വിഭാ​ഗവുമായും മനുഷ്യക്കടത്ത് വിരുദ്ധ വിഭാ​ഗവുമായും സഹകരിച്ചാണ് തബൂക്ക് പോലീസ് റെയ്ഡുകൾ നടത്തിയത്. അറസ്റ്റിലായവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും അവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും അധികൃതർ

Continue Reading
കരൾ രോഗം; നടൻ വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയിൽ
Cinema Kerala Kerala Mex Kerala mx Top News
1 min read
42

കരൾ രോഗം; നടൻ വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയിൽ

April 17, 2025
0

പ്രശസ്ത സിനിമാ സീരിയൽ താരം വിഷ്ണു പ്രസാദ് കരൾ രോഗത്തെത്തുടർന്ന് ഗുരുതരാവസ്ഥയിൽ. വിദേശത്തുള്ള അദ്ദേഹത്തിന്റെ സഹോദരിയാണ് ഇക്കാര്യം അറിയിച്ചത്.വിഷ്ണു പ്രസാദിന്റെ മകൾ താരത്തിന് കരൾ ദാനം ചെയ്യാൻ തയാറായിട്ടുണ്ട്. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വേണ്ടി വരുന്ന തുക സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് കുടുംബം. വിഷ്ണുപ്രസാദിന്റെ കുടുംബത്തിന്റെ സമ്മതത്തോടെ ‘ആത്മ’യിലെ അംഗങ്ങളിൽ നിന്ന് കുറച്ചു കൂടി തുക സമാഹരിക്കാൻ ഒരുങ്ങുകയാണെന്ന് നടൻ കിഷോർ സത്യവും മോഹൻ അയിരൂരും പറഞ്ഞു. സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷക

Continue Reading
ലഹരി പരിശോധനക്കിടെ ഇറങ്ങിയോടി; ഷൈൻ ടോം ചാക്കോയുടെ ഹോട്ടൽ റൂമിലെ സന്ദർശന വിവരങ്ങൾ പുറത്ത്
Cinema Kerala Kerala Mex Kerala mx Top News
0 min read
43

ലഹരി പരിശോധനക്കിടെ ഇറങ്ങിയോടി; ഷൈൻ ടോം ചാക്കോയുടെ ഹോട്ടൽ റൂമിലെ സന്ദർശന വിവരങ്ങൾ പുറത്ത്

April 17, 2025
0

കൊച്ചി : ലഹരി പരിശോധനക്കിടെ ഇറങ്ങിയോടിയ ഷൈൻ ടോം ചാക്കോയുടെ ഹോട്ടൽ റൂമിലെ സന്ദർശന വിവരങ്ങൾ പുറത്ത് വന്നു. പാലക്കാട് സ്വദേശികളാണ് ഷൈനിനൊപ്പം മുറിയിലുണ്ടായിരുന്നത്. ഹോട്ടലിലെത്തിയ ശേഷം രണ്ട് യുവതികളെ ഷൈൻ കണ്ടു. ഒരു സ്ത്രീ റൂമിലേക്ക് വന്നു. അവർ പിന്നീട് മറ്റൊരു റൂം എടുത്തു. ബാറിൽ വച്ച് ഷൈൻ മറ്റൊരു സ്ത്രീയെ കണ്ടു. ഇവരെ യൂബർ വിളിച്ച് ഷൈൻ പറഞ്ഞയച്ചു. പാലക്കാട്‌ സ്വദേശികളാണ് മുറിയിൽ ഷൈനിന് ഒപ്പമുണ്ടായിരുന്നത്. ഡാൻസാഫ്

Continue Reading
‘നരിവേട്ട’യ്ക്കൊരുങ്ങി ടൊവിനോ; ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി
Cinema Kerala Kerala Mex Kerala mx Top News
1 min read
44

‘നരിവേട്ട’യ്ക്കൊരുങ്ങി ടൊവിനോ; ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി

April 17, 2025
0

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ഗാനം പുറത്ത് വിട്ടത്. ‘മിന്നൽവള..’ എന്ന വരികളിലാരംഭിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് കൈതപ്രമാണ്. സൂപ്പർ ഹിറ്റ് ട്രെൻഡ് സെറ്ററുകൾ ഒരുക്കിയ ജേക്സ് ബിജോയാണ് നരിവേട്ടയുടെ സംഗീത സംവിധായകൻ. റൊമാന്റിക്‌ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത് ടോവിനോ തോമസും പ്രിയംവദ കൃഷ്ണനുമാണ്. സിദ്ദ് ശ്രീറാമും സിതാര കൃഷ്ണകുമാറുമാണ് ഗാനം

Continue Reading
സൂര്യയുടെ ‘റെട്രോ’ ചിത്രത്തിന്റെ പുതിയ അപ്‍‌ഡേറ്റ് പുറത്ത്
Cinema Kerala Kerala Mex Kerala mx Top News
1 min read
42

സൂര്യയുടെ ‘റെട്രോ’ ചിത്രത്തിന്റെ പുതിയ അപ്‍‌ഡേറ്റ് പുറത്ത്

April 17, 2025
0

സൂര്യ നായകനായി ഇനി വരാനിരിക്കുന്ന ചിത്രമാണ് റെട്രോ. സംവിധാനം നിര്‍വഹിക്കുന്നത് കാര്‍ത്തിക് സുബ്ബരാജാണ്. ചിത്രത്തിന്റെ പുതിയ അപ്‍‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്. ഓരോ അപ്‌ഡേറ്റിലും തരംഗം തീർക്കുന്ന സൂര്യയുടെ കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന റെട്രോ രാവിലെ ഒമ്പത് പണിക്കാണ് മെയ്‍ ഒന്നിന് ലോകമെമ്പാടുമായി പ്രദര്‍ശനം തുടങ്ങുക എന്നാണ് പുതിയ അപ്‍ഡേറ്റ്. മെയ് ഒന്നിനാണ് ചിത്രത്തിന്റെ റിലീസ്. പൂജ ഹെഗ്‍ഡെ നായികയാവുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ജയറാം, കരുണാകരന്‍, നാസര്‍, പ്രകാശ് രാജ്,

Continue Reading