Your Image Description Your Image Description

അശ്രദ്ധമായി വാഹനമോടിക്കുന്നതിനെതിരെ ആവര്‍ത്തിച്ച് മുന്നറിയിപ്പുകള്‍ നല്‍കി അബുദാബി പൊലീസ്. ഒരു നിമിഷത്തെ അശ്രദ്ധ ജീവന്‍ നഷ്ടപ്പെടാന്‍ വരെ കാരണമായേക്കാം. അബുദാബിയിലുണ്ടായ നിരവധി വാഹനാപകടങ്ങളുടെ വീഡിയോ പങ്കുവെച്ചാണ് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നത്. വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതാണ് ഈ അപകടങ്ങളുടെ കാരണം.

അശ്രദ്ധമായി വാഹനമോടിക്കുന്നത് ഗുരുതര കുറ്റമാണ്. 800 ദിര്‍ഹം പിഴയും നാല് ബ്ലാക് പോയിന്‍റുകളും ലഭിക്കാവുന്ന കുറ്റമാണിത്. ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിക്കുന്നത് 30 ദിവസം വരെ വാഹനം കണ്ടുകെട്ടാവുന്ന കുറ്റമാണ്. ഡ്രൈവിങ്ങിനിടെ വാഹനം ഉപയോഗിക്കരുതെന്ന് അബുദാബി പൊലീസ് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *