Your Image Description Your Image Description

ലോ​ക​ത്തെ തി​ര​ക്കേ​റി​യ വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ മു​ന്‍നി​ര​യി​ല്‍ ഇ​ടം​പി‌​ടി​ച്ച് ഖ​ത്ത​റി​ലെ ഹ​മ​ദ് വി​മാ​ന​ത്താ​വ​ളം. എ​യ​ര്‍പോ​ര്‍ട്ട് കൗ​ണ്‍സി​ല്‍ ഇ​ന്റ​ര്‍നാ​ഷ​ന​ലി​ന്റെ അ​ന്താ​രാ​ഷ്ട്ര യാ​ത്ര​ക്കാ​രു​ടെ പ​ട്ടി​ക​യി​ലാ​ണ് ഹ​മ​ദ് വി​മാ​ന​ത്താ​വ​ളം ആ​ദ്യ പ​ത്തി​ല്‍ ഇ​ടം​പി​ടി​ച്ച​ത്.ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച വി​മാ​ന​ത്താ​വ​ള​വും, മി​ഡി​ൽ ഈ​സ്റ്റി​ലെ ഒ​ന്നാം ന​മ്പ​ർ പ​ദ​വി​യും നി​ല​നി​ർ​ത്തി​യ സ്​​കൈ​ട്രാ​ക്സ് റി​പ്പോ​ർ​ട്ടി​നു പി​ന്നാ​ലെ​യാ​ണ് അ​ന്താ​രാ​ഷ്ട്ര എ​യ​ർ​പോ​ർ​ട്ട് കൗ​ൺ​സി​ൽ പ​ട്ടി​ക​യി​ലും ഹ​മ​ദി​ന്റെ തി​ള​ക്കം. ഏ​റ്റ​വും കൂ​ടു​ത​ൽ അ​ന്താ​രാ​ഷ്ട്ര യാ​ത്രി​ക​ർ ആ​ശ്ര​യി​ക്കു​ന്ന വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലൊ​ന്നാ​യാ​ണ് ഹ​മ​ദ് മാ​റി​യ​ത്.

ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തെ വി​മാ​ന​യാ​ത്രി​ക​രു​ടെ ക​ണ​ക്കു​ക​ള്‍വെ​ച്ചാ​ണ് എ.​സി.​ഐ തി​ര​ക്കേ​റി​യ വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. അ​ന്താ​രാ​ഷ്ട്ര വി​മാ​ന യാ​ത്രി​ക​രു​ടെ എ​ണ്ണ​ത്തി​ല്‍ ദോ​ഹ ഹ​മ​ദ് വി​മാ​ന​ത്താ​വ​ളം പ​ത്താം​സ്ഥാ​ന​ത്തു​ണ്ട്. 52.72 ല​ക്ഷ​ത്തി​ലേ​റെ യാ​ത്ര​ക്കാ​രാ​ണ് ക​ഴി​ഞ്ഞ വ​ര്‍ഷം ദോ​ഹ വ​ഴി പ​റ​ന്ന​ത്. 14.8 ശ​ത​മാ​ന​മാ​ണ് വ​ര്‍ധ​ന. ദു​ബൈ വി​മാ​ന​ത്താ​വ​ള​മാ​ണ് പ​ട്ടി​ക​യി​ല്‍ ഒ​ന്നാ​മ​ത്. 92.33 ല​ക്ഷം യാ​ത്ര​ക്കാ​ര്‍. ല​ണ്ട​ന്‍ ര​ണ്ടാം സ്ഥാ​ന​ത്തും ദ​ക്ഷി​ണ​കൊ​റി​യ​യി​ലെ ഇ​ഞ്ചി​യോ​ണ്‍ മൂ​ന്നാം​സ്ഥാ​ന​ത്തു​മു​ണ്ട്. ലോ​ക​ത്തെ ഏ​റ്റ​വും തി​ര​ക്കേ​റി​യ പ​ത്ത് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ അ​ഞ്ചും ഏ​ഷ്യ​ന്‍ വ​ന്‍ക​ര​യി​ലാ​ണെ​ന്ന​തും പ്ര​ത്യേ​ക​ത​യാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *