Kerala Kerala Mex Kerala mx Tech Top News
1 min read
52

ജിമെയില്‍ ലോഗിന്‍ സംവിധാനത്തിൽ മാറ്റം വരുന്നൂ

February 25, 2025
0

കാലിഫോര്‍ണിയ: ജിമെയിലിലെ എസ്എംഎസ് അധിഷ്ഠിത ലോഗിന്‍ കോഡ് സംവിധാനം ഗൂഗിള്‍ അവസാനിപ്പിക്കുന്നു. ലോഗിന്‍ ചെയ്യാന്‍ എസ്എംഎസ് വഴി ടു-ഫാക്ടര്‍ ഓതന്‍റിക്കേഷന്‍ കോഡ് സ്വീകരിക്കുന്നതിന് പകരം ക്യൂആര്‍ കോഡ് രീതിയിലേക്ക് ജിമെയില്‍ മാറുന്നു. അക്കൗണ്ടുകളിലെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ ലോഗിന്‍ സംവിധാനം വരുന്നത്. രാജ്യാന്തര മാധ്യമമായ ഫോബ്‌സാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. എസ്എംഎസ് വഴി ടു-ഫാക്ടര്‍ ഓതന്‍റിക്കേഷന്‍ കോഡ് നല്‍കുന്ന രീതി മാറ്റി, ക്യൂആര്‍ കോഡ് രീതി ജിമെയിലേക്ക്

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
44

പാതിവില തട്ടിപ്പ്; ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർക്കെതിരെ തെളിവില്ല, പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കും

February 25, 2025
0

കൊച്ചി: പാതിവില തട്ടിപ്പ് കേസിൽ പ്രതി ചേർക്കപ്പെട്ട റിട്ട. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കുമെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. നടപടിക്രമങ്ങള്‍ പാലിച്ച് പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുമെന്ന് ഡിജിപി തന്നെയാണ് വ്യക്തമാക്കിയത്. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ പ്രതിയാക്കി കേസെടുത്ത പെരിന്തൽമണ്ണ പൊലീസിന്റെ നടപടിക്കെതിരെയുള്ള പൊതുതാൽപര്യ ഹർജിയാണ് ഡിവിഷൻ ബഞ്ച് പരിഗണിച്ചത്. അന്വേഷണം പൂര്‍ത്തിയാക്കാന്‍ സാഹചര്യമൊരുക്കണമെന്നും ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ക്കെതിരെ നിലവില്‍ തെളിവുകളില്ലെന്നും ഡിജിപി അറിയിച്ചു.

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
37

ഉത്സവത്തിനെത്തിയ വയോധികയുടെ മാല കവർന്നു

February 25, 2025
0

പാ​ല​ക്കാ​ട്: ഉത്സവത്തിൽ പങ്കെടുക്കാനായി പു​തു​ശ്ശേ​രി ക്ഷേത്രത്തിലെത്തിയ വയോധികയുടെ മാല കവർന്ന രണ്ട് പേർ പിടിയിൽ. പിടിയിലായ ഇരുവരും തമിഴ് നാടോടി സ്ത്രീകളാണ്. ​തമി​ഴ്നാ​ട് സേ​ലം സ്വ​ദേ​ശി​നി​ക​ളാ​യ രാ​ജേ​ശ്വ​രി (30), ഈ​ശ്വ​രി (43) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ നാട്ടുകാർ ചേർന്ന് പിടികൂടിയ ശേഷം കസബ പൊലീസിന് കൈമാറുകയായിരുന്നു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം. ബ​സി​റ​ങ്ങി ക്ഷേത്രത്തിലേക്ക് നടക്കുകയായിരുന്നു എ​ല​പ്പു​ള്ളി​പാ​റ ഏ​രി​യ​പാ​ടം മാ​മ്പു​ള്ളി വീ​ട്ടി​ൽ സു​ന്ദ​ര​ന്‍റെ ഭാ​ര്യ വെ​ള്ള​ക്കു​ട്ടി(75)​യു​ടെ ഒ​രു പ​വ​നോ​ളം വ​രു​ന്ന

Continue Reading
Kerala Kerala Mex Kerala mx National Top News
1 min read
56

ആകാശത്ത് ഒരേസമയം ഏഴ് ഗ്രഹങ്ങൾ; ഇന്ത്യയിൽ ദൃശ്യമാകുന്നത് ഈ സമയത്താണ്..

February 25, 2025
0

ന്യൂഡൽഹി: 2025 ഫെബ്രുവരി 28-ന് ഏഴ് ഗ്രഹങ്ങളും ഉള്‍പ്പെടുന്ന ഒരു അപൂർവ വിന്യാസത്തിന് സൗരയൂഥം സാക്ഷ്യം വഹിക്കും. ഗ്രഹങ്ങളുടെ അപൂർവ വിന്യാസമായ “പ്ലാനറ്ററി പരേഡ്” എന്ന അപൂർവ ജ്യോതിശാസ്ത്രസംഭവമാണ് അന്ന് നടക്കുന്നത്. ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്റ്റ്യൂൺ എന്നീ ഏഴ് ഗ്രഹങ്ങൾ സൂര്യന്‍റെ അതേ ദിശയില്‍ പ്രത്യക്ഷപ്പെടുന്ന ഈ വിന്യാസം “പ്ലാനറ്ററി പരേഡ്” എന്നാണറിയപ്പെടുന്നത്. ഏഴ് ഗ്രഹങ്ങളും ഉള്‍പ്പെടുന്ന ഈ വിന്യാസം കാണാൻ ഇനി 2040

Continue Reading
Kerala Kerala Mex Kerala mx Top News
0 min read
37

പണിമുടക്കുന്ന ആശ വർക്കർമാർ എത്രയും വേഗം ജോലിയിൽ പ്രവേശിക്കണം

February 25, 2025
0

തിരുവനന്തപുരം : ശമ്പള വർദ്ധനവ്, വിരമിക്കൽ അനൂകൂല്യം തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സെക്രട്ടറിയേറ്റിന് മുൻപിൽ പണിമുടക്ക് നടത്തുന്ന ആശ വർക്കർമാർ എത്രയും വേഗം ജോലിയിൽ പ്രവേശിക്കണമെന്ന് നിർദേശം. ഇതുമായി ബന്ധപ്പെട്ട് എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ സർക്കുലർ ഇറക്കി. പണിമുടക്ക് തുടരുന്ന പക്ഷം പകരം സംവിധാനം ഒരുക്കണമെന്നും നിർദേശത്തിൽ പറയുന്നു. ഇതിന് വേണ്ടിയുള്ള നടപടികൾ കൈക്കൊള്ളേണ്ടത് മെഡിക്കൽ ഓഫീസർമാരാണ്. കാലതാമസം ഒരു പ്രശ്നമായി നിലനിൽക്കുന്നതിനാൽ അടുത്ത വാർഡിലെ ആശ

Continue Reading
Kerala Kerala Mex Kerala mx Top News
0 min read
34

പൾസർ സുനിക്കെതിരെ വിചാരണ കോടതിയിൽ റിപ്പോർട്ട്, ജാമ്യം റദ്ദാക്കണമെന്ന് ആവശ്യം

February 25, 2025
0

കൊച്ചി: പൾസർ സുനിക്കെതിരെ വിചാരണ കോടതിയിൽ റിപ്പോർട്ട്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘമാണ് റിപ്പോർട്ട് നൽകിയത്. ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്നാണ് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കുറുപ്പുംപടിയിലെ ഹോട്ടലിൽ കയറി അക്രമം നടത്തിയതിനെ തുടർന്നാണ് നടപടി. ഇതിനെ തുടർന്ന് ഇന്നലെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നടിയെ ആക്രമിച്ചക്കേസിൽ കർശന ജാമ്യ വ്യവസ്ഥകളോടെ പുറത്തിറങ്ങിയ ഇയാൾ വീണ്ടും അതിക്രമം കാണിക്കുകയായിരുന്നു.

Continue Reading
Kerala Kerala Mex Kerala mx National Top News
1 min read
43

ജീ​പ്പും സ്വ​കാ​ര്യ ബ​സും കൂട്ടിയിടിച്ച് അപകടം; പ്ര​യാ​ഗ് രാ​ജി​ൽ​ നി​ന്ന് മ​ട​ങ്ങി​യ ആ​റ് ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ള്‍ മ​രി​ച്ചു

February 25, 2025
0

ബെംഗളൂരു: മ​ധ്യ​പ്ര​ദേ​ശി​ല്‍ ജീ​പ്പും സ്വ​കാ​ര്യ ബ​സും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ആ​റ് ക​ര്‍ണാ​ട​ക സ്വ​ദേ​ശി​ക​ള്‍ മ​രി​ച്ചു. ഉ​ത്ത​ര്‍ പ്ര​ദേ​ശിലെ പ്ര​യാ​ഗ് രാ​ജി​ല്‍ നി​ന്നും ക​ര്‍ണാ​ട​ക​യി​ലേ​ക്ക് വരുന്ന വഴിയായിരുന്നു അപകടം. കർണാടകയിലെ ജ​ബ​ല്‍പൂ​ര്‍ ജില്ലയിൽ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച അ​ഞ്ചോ​ടെയായിരുന്നു സംഭവം. കി​റ്റോ​ള പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ പ​ഹ് രേ​വ ഗ്രാമത്തിനടുത്താണ് അപകടം ഉണ്ടായത്. ബെ​ള​ഗാ​വി ഗോ​ക​ഖ് സ്വ​ദേ​ശി​ക​ളാ​യ ബാ​ല​ച​ന്ദ്ര നാ​രാ​യ​ണ ഗൗ​ഡ​ർ (50), സു​നി​ൽ ബാ​ല​കൃ​ഷ്ണ (45), ബ​സ​വ​രാ​ജ് നീ​ര​പ്പ​ദ​പ്പ (63), ബ​സ​വ​രാ​ജ്

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
46

ഝാൻസിയിൽ അന്യഗ്രഹ ജീവി? അസാധാരണമായ ഒരു വസ്തു ആകാശത്തേക്ക് ഉയർന്നെന്ന് കർഷകൻ

February 25, 2025
0

വയലിൽ താനൊരു അസാധാരണ വസ്തുവിനെ കണ്ടെന്ന് ഝാൻസിയിലെ കർഷകൻ. ഝാന്‍സിയിലെ റതോസ ഗ്രാമത്തിലെ രാജു ലാമർദാർ എന്ന കർഷകനാണ് അസാധാരണമായ ഒരു വസ്തുവിനെ കണ്ടത്. താന്‍ അടുത്തെത്തിയപ്പോൾ ആ വസ്തു പെട്ടെന്ന് അല്പ ദൂരം സഞ്ചരിക്കുകയും പിന്നാലെ അത് ആകാശത്തിലേക്ക് ഉയരുകയുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. സംഗതി നാട്ടില്‍ പ്രചരിച്ചതോടെ അത് അന്യഗ്രഹ ജീവികളുടെ വാഹനങ്ങളാകാമെന്ന് നാട്ടുകാര്‍ അഭിപ്രായപ്പെട്ടു. സംഭവത്തിന്‍റെ വീഡിയോ ഇതിനിടെ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു. ഗ്രാമവാസികളില്‍ തന്നെ

Continue Reading
Cinema Kerala Kerala Mex Kerala mx Top News
1 min read
69

‘ദിൽ തോ പാഗൽ ഹേ’ വീണ്ടും തീയറ്ററുകളിലേക്ക്

February 25, 2025
0

ബോളിവുഡിലെ സർവ്വകാലഹിറ്റുകളിൽ ഒന്നായ ‘ദിൽ തോ പാഗൽ ഹേ’ വീണ്ടും തീയറ്ററുകളിലേക്ക്. ഷാരൂഖ് ഖാൻ നായകനായി എത്തി പ്രേക്ഷക ഹൃദയം കീഴടക്കിയ സിനിമയാണ് വീണ്ടും തിയേറ്ററിലേക്ക് എത്തുന്നത്. യഷ് ചോപ്ര സംവിധാനം ചെയ്ത ഈ റൊമാന്റിക് കോമഡി ചിത്രം ഷാരൂഖ് ഖാൻ, മാധുരി ദീക്ഷിത്, കരിഷ്മ കപൂർ ത്രികോണ പ്രണയകഥയാണ് പറയുന്നത്. തിയേറ്ററുകളെ ഹരംകൊള്ളിച്ച ദിൽ തോ പാ​ഗൽ ഹെ ഫെബ്രുവരി 28 ന് തിയേറ്ററുകളിൽ എത്തുമെന്ന് യാഷ് രാജ്

Continue Reading
Kerala Kerala Mex Kerala mx Pravasi Top News
0 min read
54

യുഎഇയിൽ ഓറഞ്ച് – യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചു

February 25, 2025
0

ദുബായ്: താപനിലയിൽ ഇന്ന് ക്രമാതീതമായ കുറവ് രേഖപെടുത്തിയതിനാൽ യുഎഇയിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കു കിഴക്കൻ പ്രദേശങ്ങളിലും തീരദേശ മേഖലകളിലും മേഘാവൃതമായ അന്തരീക്ഷമായതിനാൽ മഴക്ക് സാധ്യതയുള്ളതായും അറിയിച്ചിട്ടുണ്ട്. അൽ ദഫ്ര മേഖലയിലെ ഹംറയിൽ നിന്ന് മഹ്മിയത്ത് അൽ സുഖൂറിലേക്കുള്ള ശൈഖ് ഖലീഫ ഇന്റർനാഷണൽ റോഡിൽ ശക്തമായ പൊടിക്കാറ്റുണ്ടാകും. ഈ പ്രദേശത്ത് അതുകൊണ്ടുതന്നെ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. പൊടിക്കാറ്റിന്റെ സാന്നിധ്യമുള്ള പ്രദേശങ്ങളിൽ ദൂരക്കാഴ്ചക്ക് മങ്ങലേൽക്കുമെന്നും കാലാവസ്ഥ

Continue Reading