Your Image Description Your Image Description

ബോളിവുഡിലെ സർവ്വകാലഹിറ്റുകളിൽ ഒന്നായ ‘ദിൽ തോ പാഗൽ ഹേ’ വീണ്ടും തീയറ്ററുകളിലേക്ക്. ഷാരൂഖ് ഖാൻ നായകനായി എത്തി പ്രേക്ഷക ഹൃദയം കീഴടക്കിയ സിനിമയാണ് വീണ്ടും തിയേറ്ററിലേക്ക് എത്തുന്നത്. യഷ് ചോപ്ര സംവിധാനം ചെയ്ത ഈ റൊമാന്റിക് കോമഡി ചിത്രം ഷാരൂഖ് ഖാൻ, മാധുരി ദീക്ഷിത്, കരിഷ്മ കപൂർ ത്രികോണ പ്രണയകഥയാണ് പറയുന്നത്. തിയേറ്ററുകളെ ഹരംകൊള്ളിച്ച ദിൽ തോ പാ​ഗൽ ഹെ ഫെബ്രുവരി 28 ന് തിയേറ്ററുകളിൽ എത്തുമെന്ന് യാഷ് രാജ് ഫിലിംസ് അറിയിച്ചു. പി.വി.ആർ ഐനോക്സ് സ്‌ക്രീനുകളിലാണ് ചിത്രം വീണ്ടുമെത്തിക്കുന്നത്.

യാഷ് ചോപ്ര സംവിധാനം ചെയ്ത് 1997-ൽ പുറത്തിറങ്ങിയ സംഗീത പ്രണയ ചിത്രമാണ് ദിൽ തോ പാഗൽ ഹേ. ടിക്കറ്റ് കൗണ്ടറിൽ പണം വാരിക്കൂട്ടിയതിന് പുറമേ ആ വർഷത്തെ ഏറ്റവും വലിയ കളക്ഷൻ നേടിയ ചിത്രവും ഇതായിരുന്നു. ബോർഡറിന് ശേഷം 1997-ലെ ഏറ്റവും വലിയ വരുമാനം നേടിയ ചിത്രമായിരുന്നു ‘ദിൽ തോ പാഗൽ ഹേ’.

1998-ൽ മികച്ച ജനപ്രിയ ചിത്രത്തിനുള്ള മൂന്ന് ദേശീയ അവാർഡുകളും കരിഷ്മക്ക് മികച്ച സഹനടിക്കുള്ള അവാർഡും സിനിമ നേടിയിരുന്നു. ചിത്രം പുറത്തിറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും അതിന്‍റെ സംഗീതം, നൃത്തസംവിധാനം, പ്രധാന കഥാപാത്രങ്ങൾ എന്നിവ ഇപ്പോഴും ആഘോഷിക്കപ്പെടുന്നതിൽ മനസിലാക്കാം ചിത്രത്തിന്‍റെ ഹൈപ്പ്.

Leave a Reply

Your email address will not be published. Required fields are marked *