Your Image Description Your Image Description

ബെംഗളൂരു: മ​ധ്യ​പ്ര​ദേ​ശി​ല്‍ ജീ​പ്പും സ്വ​കാ​ര്യ ബ​സും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ആ​റ് ക​ര്‍ണാ​ട​ക സ്വ​ദേ​ശി​ക​ള്‍ മ​രി​ച്ചു. ഉ​ത്ത​ര്‍ പ്ര​ദേ​ശിലെ പ്ര​യാ​ഗ് രാ​ജി​ല്‍ നി​ന്നും ക​ര്‍ണാ​ട​ക​യി​ലേ​ക്ക് വരുന്ന വഴിയായിരുന്നു അപകടം. കർണാടകയിലെ ജ​ബ​ല്‍പൂ​ര്‍ ജില്ലയിൽ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച അ​ഞ്ചോ​ടെയായിരുന്നു സംഭവം. കി​റ്റോ​ള പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ പ​ഹ് രേ​വ ഗ്രാമത്തിനടുത്താണ് അപകടം ഉണ്ടായത്. ബെ​ള​ഗാ​വി ഗോ​ക​ഖ് സ്വ​ദേ​ശി​ക​ളാ​യ ബാ​ല​ച​ന്ദ്ര നാ​രാ​യ​ണ ഗൗ​ഡ​ർ (50), സു​നി​ൽ ബാ​ല​കൃ​ഷ്ണ (45), ബ​സ​വ​രാ​ജ് നീ​ര​പ്പ​ദ​പ്പ (63), ബ​സ​വ​രാ​ജ് ശി​വ​പ്പ ദൊ​ഡ്ഡ​മ​ണി (49), ഈ​ര​ണ്ണ ശ​ങ്ക​ര​പ്പ ശി​ബ​ന​ക​ട്ടി (27), വി​രു​പ​ക്ഷ ച​ന്ന​പ്പ ഗു​മ​ട്ടി (61) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. അപകടത്തിൽ പ​രി​ക്കേ​റ്റ മു​ഷ്താ​ഖ് കു​റു​ബെ​ട്ട, സ​ദാ​ശി​വ കു​ത്താ​രി എ​ന്നി​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഉ​ത്ത​ര്‍ പ്ര​ദേ​ശി​ലെ പ്ര​യാ​ഗ് രാ​ജി​ല്‍ നി​ന്നും ക​ര്‍ണാ​ട​ക​യി​ലേ​ക്ക് തി​രി​ച്ചു വ​രു​ക​യാ​യി​രു​ന്ന ക്രൂ​യി​സ​ർ വാ​ൻ നി​യ​ന്ത്ര​ണം വി​ട്ട് മ​ര​ത്തി​ല്‍ ഇ​ടി​ച്ച​ശേ​ഷം മ​ല​ക്കം മ​റി​ഞ്ഞ് ദേ​ശീ​യ പാ​ത​യു​ടെ മ​റു​വ​ശ​ത്തേ​ക്ക് വീ​ഴു​ക​യും ബ​സി​ല്‍ ഇ​ടി​ക്കു​ക​യു​മാ​യി​രു​ന്നു. ആ​റു​പേ​രും സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. പ​രി​ക്കേ​റ്റ​വ​രെ സി​ഹോ​ര ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും പ്രാ​ഥ​മി​ക ചി​കി​ത്സ​ക്കു​ശേ​ഷം ജ​ബ​ല്‍പൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. മ​ധ്യ​പ്ര​ദേ​ശ് ക​ല​ക്ട​റും പൊ​ലീ​സ് മേ​ധാ​വി​യും സം​ഭ​വ​സ്ഥ​ലം സ​ന്ദ​ര്‍ശി​ച്ചു. ബെ​ള​ഗാ​വി ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ ജ​ബ​ൽ​പൂ​ർ ജി​ല്ല ഭരണകൂടവും ബ​ന്ധ​പ്പെ​ട്ട് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ക​യാ​ണ്. പ​രി​ക്കേ​റ്റ മു​ഷ്താ​ഖ് ആ​ണ് വാ​ഹ​ന​മോ​ടി​ച്ചി​രു​ന്ന​തെ​ന്ന് ബെ​ള​ഗാ​വി ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ മു​ഹ​മ്മ​ദ് റോ​ഷ​ൻ പ​റ​ഞ്ഞു. ഇ​യാ​ളു​ടെ നില ഗുരുതരമാണെന്ന് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *