വണ്ണം കുറയ്ക്കാനായി യൂട്യൂബ് നോക്കി ഡയറ്റെടുത്തു; കണ്ണൂരിൽ 18 വയസ്സുകാരിക്ക് ദാരുണാന്ത്യം
കണ്ണൂരിൽ വണ്ണം കുറയ്ക്കാനായി യൂട്യൂബ് നോക്കി ഡയറ്റെടുത്ത 18 കാരിക്ക് ദാരുണാന്ത്യം. കണ്ണൂർ കൂത്തുപറമ്പ് മെരുവമ്പായി സ്വദേശി ശ്രീനന്ദയാണ് മരിച്ചത്. വണ്ണം കുറയ്ക്കാൻ വേണ്ടി അല്പം ഭക്ഷണം മാത്രം കഴിക്കാറുള്ള പെൺകുട്ടിയുടെ ആമാശയവും അന്നനാളവും അടക്കം ചുരുങ്ങിയിരുന്നു. ഗുരുതര ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരണം സംഭവിച്ചത്. ആമാശയവും അന്നനാളവും ചുരുങ്ങിയത് കുട്ടിയുടെ ശരീരത്തെ അടക്കം ഗുരുതരമായി ബാധിച്ചിരുന്നു. ഇതോടെ കോഴിക്കോട് മെഡിക്കൽ കോളജിലടക്കം
കുറഞ്ഞ പലിശയിൽ ഈടില്ലാത്ത വായ്പ; സ്ത്രീ സംരംഭകര്‍ക്കായി എസ്ബിഐയുടെ പുതിയ വായ്പാ പദ്ധതി
രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ത്രീ സംരംഭകര്‍ക്കായി പുതിയ വായ്പാ പദ്ധതി ആരംഭിച്ചു. അസ്മിത എന്നാണ് പദ്ധതിയുടെ പേര്. ഇത് പ്രകാരം കുറഞ്ഞ പലിശയിൽ സ്ത്രീകള്‍ക്ക് ഈട് രഹിത വായ്പ ലഭിക്കും. സ്ത്രീകള്‍ക്ക് ബിസിനസ് വായ്പകള്‍ എടുക്കുന്നതില്‍ താല്‍പ്പര്യം കുറവാണെന്ന് ട്രാന്‍സ് യൂണിയന്‍ സിബില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്ത്രീകള്‍ക്ക് വ്യക്തിഗത അല്ലെങ്കില്‍ ഉപഭോഗ ആവശ്യങ്ങള്‍ക്കായാണ് പലപ്പോഴും വായ്പ എടുക്കുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച്,
നിലമ്പൂരിൽ വീടിന്റെ മതിലും ഗേറ്റും തകർത്ത് കാട്ടാനകൾ
മലപ്പുറം: നിലമ്പൂർ അകമ്പാടത്ത് കാട്ടാനകൾ വീടിന്റെ മതിലും ഗേറ്റും തകർത്തു. ഇല്ലിക്കൽ ആദിലിന്റെ വീടിന് നേരെയാണ് കാട്ടാനകളുടെ ആക്രമണമുണ്ടായത്. ആദിൽ വിദേശത്തായിരുന്നതിനാൽ ഉമ്മ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ബഹളം കേട്ട് നാട്ടുകാർ എത്തിയാണ് ആനകളെ കളത്തിലേക്ക് തുരത്തിയത്. ഞായറാഴ്ച പുലർച്ചെ നാലുമണിയോടെയാണ് സംഭവം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാട്ടാനകൾ ഈ പ്രദേശത്ത് വിഹരിക്കുകയാണെന്നാണ് നാട്ടുകാർ പറയുന്നത്. നിലമ്പൂർ വനമേഖലയോട് ചേർന്ന ജനവാസമേഖലയാണിത്. സമീപപ്രദേശത്ത് രണ്ടാഴ്ചമുമ്പും ആനകളുടെ ആക്രമണം നടന്നിട്ടുണ്ടെന്നാണ് വിവരം. ഈ
പതിനെട്ടുകാരൻ തണുത്തുറഞ്ഞ മഞ്ഞുമലയിൽ അകപ്പെട്ടത് 10 ദിവസം; ജീവൻ നിലനിർത്താൻ സഹായിച്ചത് വെള്ളവും മഞ്ഞും ടൂത്ത് പേസ്റ്റും
വടക്കുപടിഞ്ഞാറൻ ചൈനയിലെ തണുത്തുറഞ്ഞ മഞ്ഞുമലകളിൽ 18കാരനായ യുവാവ് ഒറ്റപ്പെട്ടു പോയത് 10 ദിവസമാണ്. അതി കഠിനമായ സാഹചര്യങ്ങളെ അതിജീവിച്ച യുവാവിനെ രക്ഷപ്പെടുത്തിയതായി സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി എട്ടിനാണ് സൺ ലയാംഗ് എന്ന 18കാരൻ തനിച്ച് 2500 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മലകയറാനായി പോയത്. എന്നാൽ ആ യാത്രയിൽ പ്രവചിക്കാനാകാത്ത കാലാവസ്ഥയ്ക്കും വെല്ലുവിളി നിറഞ്ഞ ഭൂപ്രകൃതിക്കും പേരു കേട്ട പ്രദേശമായ ഷാങ്സി പ്രവിശ്യയിലെ ദൂരെയുള്ള
15 വയസുള്ള പെൺകുട്ടിയേയും യുവാവിനേയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസിന് വീഴ്ച്ച..
കാസർകോട്: കാസർകോട് 15 വയസുള്ള പെൺകുട്ടിയേയും യുവാവിനേയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസിന് സംഭവിച്ച വീഴ്ച്ചയ്ക്കെതിരെ വ്യാപക വിമർശനം. പെൺകുട്ടിയെ കാണാതായി 26 ദിവസം കഴിഞ്ഞിട്ടും പോലീസ് കാര്യക്ഷമമായി അന്വേഷിച്ചില്ലെന്നാണ് വിമർശനം ഉയരുന്നത്. കുട്ടി അയൽവാസിയുമായി ഒളിച്ചോടിയെന്നാണ് കഥകൾ പരന്നിരുന്നത്. കുടുംബവും ബന്ധുക്കളും പറഞ്ഞതനുസരിച്ച് ഇരുവരും മുംബൈയിലേക്ക് ഉൾപ്പെടെ പോയി എന്ന ചർച്ചകൾ പോലീസും വിശ്വസിക്കുകയായിരുന്നു. ഇവരുടെ ടവർ ലൊക്കേഷൻ കണ്ടുപിടിക്കുകയും ഡ്രോൺ പരിശോധന നടത്തുകയും ചെയ്തിരുന്നുവെങ്കിലും ഒരു
ചാമ്പ്യന്‍സ് ട്രോഫി; കുതിപ്പിന് ശേഷം കിതച്ച് ന്യൂസിലന്‍ഡ്
ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസിലൻഡിന് 15 ഓവര്‍ പിന്നിടുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 83 റൺസ്. ഇന്ത്യക്കായി കുല്‍ദീപ് യാദവ് രണ്ടും വരുണ്‍ ചക്രവര്‍ത്തി ഒരു വിക്കറ്റും നേടി. വരുൺ ചക്രവർത്തിയുടെ പന്തിൽ വിൽ യങ് (15) വിക്കറ്റിനുമുന്നിൽ കുരുങ്ങി ആദ്യം മടങ്ങി. 11-ാം ഓവറിൽ കുൽദീപ് യാദവിന്റെ പന്തിൽ രചിൻ രവീന്ദ്ര ബൗള്‍ഡായി. കുൽദീപിന്റെ തൊട്ടടുത്ത ഓവറിൽ കെയിൻ വില്യംസണും (14
എരുമേലിയിൽ കിണർ വൃത്തിയാക്കാനിറങ്ങി; ഓക്സിജൻ ലഭിക്കാതെ രണ്ട് പേർ മരിച്ചു
എരുമേലിയിൽ കിണർ വൃത്തിയാക്കാനിറങ്ങിയ രണ്ട് പേർ മരിച്ചു. എരുമേലി സ്വദേശികളായ അനീഷ്, ബിജു എന്നിവരാണ് മരിച്ചത്. ആദ്യം കിണറ്റിൽ ഇറങ്ങിയാൾക്ക് ഓക്സിജൻ ലഭിക്കാതെ വന്നതോടെ, രണ്ടാമത്തെയാളും കിണറ്റിലിറങ്ങുകയായിരുന്നു. മരിച്ച രണ്ട് പേരുടെയും മൃതദേഹങ്ങൾ എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ സൂക്ഷിച്ചിരിക്കുകയാണ്.
സിപിഎം സംസ്ഥാന സമ്മേളന വേദിയിൽ എം.വി.ഗോവിന്ദൻ
കൊല്ലം: പാർട്ടി കൂട്ടായ്മയുടെ ഭാഗമാണെന്നും ഏതെങ്കിലുമൊരു നേതാവല്ല പാർട്ടിയെ നയിക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പാർട്ടിയുടെ ചരിത്രത്തിലെ സമ്മേളനമായി ഈ സമ്മേളനം മാറുന്നു എന്ന കാര്യത്തിൽ സംശയം ഉള്ളതല്ല. പതിറ്റാണ്ടുകളായി കേരളത്തിലെ പാർട്ടിയെ ബാധിച്ചുകൊണ്ടിരുന്ന വിഭാഗീയതയുടെ പ്രശ്നങ്ങൾ പൂർണ്ണമായും അവസാനിപ്പിച്ചുകൊണ്ട് നാമാകെ മുന്നോട്ടേക്ക് പോയിരിക്കുന്നു എന്നും ഈ സമ്മേളനം പ്രഖ്യാപിക്കുകയാണ് എന്നും കൊല്ലത്ത് നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളന വേദിയിൽ എം.വി.ഗോവിന്ദൻ പറഞ്ഞു.
കുടുംബജീവിതം സന്തോഷകരമാകും; ഇന്നത്തെ നക്ഷത്രഫലം
മേടം: ജോലിയിൽ സ്ഥാനക്കയറ്റത്തിന് അവസരമുണ്ടാകാം. ജോലിയുടെ വ്യാപ്തി വികസിക്കും, പക്ഷേ കുടുംബത്തിൽ നിന്ന് മാറി നിൽക്കേണ്ടി വരും. ഉദ്യോഗസ്ഥരുടെ പിന്തുണയും ലഭിക്കും. വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ജാഗ്രത പാലിക്കുക, തടസ്സങ്ങൾ ഉണ്ടാകാം. ഇടവം: ഗുണദോഷ സമ്മിശ്രമായ ദിനമായിരിക്കും. അമ്മയുടെ ആരോഗ്യം ശ്രദ്ധിക്കുക. തൊഴിൽ അഭിമുഖങ്ങളിലും മറ്റും നിങ്ങൾക്ക് വിജയം ലഭിക്കും. വരുമാനം വർദ്ധിക്കും, എന്നാൽ നിങ്ങൾക്ക് മറ്റ് സ്ഥലങ്ങളിലേക്ക് പോകാം. നിങ്ങളുടെ ബിസിനസ്സ് മെച്ചപ്പെടുത്തുന്നതിന് ഒരു സുഹൃത്തിൽ നിന്നും സഹായം ലഭിച്ചേക്കാം.
വീടിനുള്ളിൽ ചാരായം വാറ്റി; വീട്ടമ്മ പിടിയിൽ
പാലക്കാട്: ചാരായം വാറ്റിയ വീട്ടമ്മ പിടിയിൽ. അട്ടപ്പാടിയിലെ പൊട്ടിക്കൽ സ്വദേശി രാമിയാണ് എക്സൈസിന്റെ പിടിയിലായത്. ഇവരുടെ ഭർത്താവ് എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് ഓടി രക്ഷപെട്ടു. വീട്ടിൽ ദമ്പതികൾ ചാരായം വാറ്റുന്നുവെന്ന രഹസ്യവിവരത്തിൻറെ അടിസ്ഥാനത്തിലായിരുന്നു അഗളി എക്സൈസ് സംഘം പരിശോധന നടത്തിയത്. ഇവരുടെ പക്കൽ നിന്ന് അഞ്ച് ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.