Your Image Description Your Image Description

നിലമ്പൂരിൽ ശക്തി തെളിയിക്കുവാൻ മുന്നണികൾ തയ്യാറെടുപ്പ് തുടങ്ങി . ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു കാത്തു നിൽക്കേണ്ടെന്നും പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാനുമാണ് എല്ലാ മുന്നണികളുടെയും തീരുമാനം.

യുഡിഎഫ് പഞ്ചായത്ത് തല കൺവൻഷനുകൾക്ക് തുടക്കമിട്ടു ഒരടി മുന്നിലായി . ആദ്യത്തെ കൺവൻഷൻ ചുങ്കത്തറയിൽ നടന്നു. ബൂത്ത് കൺവീനർമാർ, ചെയർമാൻമാർ, പഞ്ചായത്ത് തല ഭാരവാഹികൾ തുടങ്ങിയവരാണ് കൺവൻഷനുകളിൽ പങ്കെടുക്കുന്നത്.

എടക്കര, വഴിക്കടവ്, പോത്തുകല്ല് എന്നിവിടങ്ങളിൽ 30 ആം തീയതിയും മൂത്തേടം, കരുളായി എന്നിവിടങ്ങളിൽ , മേയ് 1നും അമരമ്പലം, നിലമ്പൂർ എന്നിവിടങ്ങളിൽ അതിന് ശേഷവും കൺവൻഷനുകൾ നടക്കും.

എൽഡിഎഫിന്റെ നിയോജക മണ്ഡലം കൺവൻഷൻ 30 ആം തീയതി നിലമ്പൂരിൽ നടക്കും. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ് എന്നിവർ പങ്കെടുക്കും.

തിരഞ്ഞെടുപ്പിന്റെ ചുമതല നൽകിയിട്ടുള്ള 256 ഏരിയ കമ്മിറ്റി അംഗങ്ങൾ കൺവൻഷനിൽ പങ്കെടുക്കും. പഞ്ചായത്ത്, ബൂത്ത്തല കൺവൻഷനുകൾക്കും തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്കും രൂപം നൽകും.

എൻഡിഎ മുന്നണി ഇതുവരെ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലേക്ക് കടന്നിട്ടില്ല. പ്രഖ്യാപനം വന്നാലുടൻ പ്രവർത്തനം ആരംഭിക്കാനാണ് നീക്കം. മത്സര രംഗത്തുണ്ടാവില്ലെന്ന തരത്തിലുള്ള പ്രചാരണം നേതാക്കൾ തള്ളി.

ഒരു പാർട്ടികളും സ്ഥാനാർത്ഥികളെ ഇതുവരെ നിചയിച്ചിട്ടില്ല. കോൺഗ്രസ്സ് അൻവറിന് മുന്നിൽ കീഴടങ്ങരുതെന്നാണ് മുതിർന്ന നേതാക്കൾ പറയുന്നത് . അൻവർ പറയുന്ന സ്ഥാനാർത്ഥിയെ നിറുത്തി ഭാഗ്യ പരീക്ഷണം നടത്തിയാൽ ഭാവിയിൽ പ്രശ്നങ്ങളുണ്ടാകുമെന്നാണ് അവർ പങ്കുവയ്ക്കുന്നത് .

അൻവറിനെ വിശ്വസിക്കാൻ ഒക്കില്ലന്നും , അൻവർ ഒറ്റയ്ക്ക് നിന്ന് ശക്തി തെളിയിക്കണമെന്നുമാണ് ഭൂരിപക്ഷം നേതാക്കളുടെയും അഭിപ്രായം . ലീഗിന്റെയും അഭിപ്രായം ഏതാണ്ടൊക്കെ ഇങ്ങനെ തന്നെയാണ് . അതുകൊണ്ടാണ് തൃണമൂലിനെ മുന്നണിയിൽ എടുക്കില്ലന്ന് അൻവറിനോട് തുറന്നു പറഞ്ഞത് . ഏതായാലും അൻവറിന്റെ രാഷ്ട്രീയ ഭാവിയാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് .

Leave a Reply

Your email address will not be published. Required fields are marked *