Your Image Description Your Image Description

ദുബായ്: ദിവസങ്ങൾ കഴിയും തോറും യുഎഇയിൽ ചൂട് അനുദിനം കൂടി വരികയാണ്. ഇന്ന് എല്ലായിടത്തും കാലാവസ്ഥ ചൂടും ഈർപ്പവും നിറഞ്ഞതായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു.
കൂടാതെ താപനില 50 ഡിഗ്രി സെൽഷ്യസിൽ എത്താൻ സാധ്യതയുണ്ട് എന്നും അറിയിപ്പിൽ പറയുന്നുണ്ട്.

തെളിച്ചമുള്ള ആകാശമായിരിക്കുമെങ്കിലും ചില കിഴക്കൻ പ്രദേശങ്ങൾ ഇടയ്ക്കിടെ മേഘാവൃതമായേക്കും. ഫുജൈറയിലെ തവിയെനിൽ ഇന്നലെ ഉച്ചയ്ക്ക് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില 46.6 ഡിഗ്രി സെൽഷ്യസാണ്.

താപനിലയ്ക്ക് പുറമേ ശക്തമായ പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 15–25 കിലോമീറ്റർ വേഗത്തിലും ഇടയ്ക്കിടെ മണിക്കൂറിൽ 45 കിലോമീറ്റർ വേഗത്തിലും പൊടിക്കാറ്റ് വീശിയേക്കാം. ഇത് ദൂരക്കാഴ്ച ഗണ്യമായി കുറയ്ക്കും. അപ്രതീക്ഷിതമായി ഉണ്ടാകുന്ന പൊടിക്കാറ്റ് റോഡുകളിലെ കാഴ്ചകളെ തടസ്സപ്പെടുത്തിയേക്കാം എന്നതിനാൽ വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കാൻ ഡ്രൈവർമാർക്ക് അധികൃതർ മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *