Your Image Description Your Image Description

ഹല്‍ഗാം ഭീകരാക്രമണം അന്വേഷിക്കുന്നതില്‍ റഷ്യയുടെയും ചൈനയുടെയും പങ്കാളിത്തം പാകിസ്ഥാന്‍ ആഗ്രഹിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ 26 പേര്‍ കൊല്ലപ്പെട്ടിരുന്നു. അവരില്‍ ഭൂരിഭാഗവും വിനോദസഞ്ചാരികളാണ്. 2019 ലെ പുല്‍വാമ ആക്രമണത്തിന് ശേഷം താഴ്വരയിലുണ്ടായ ഏറ്റവും മാരകമായ ആക്രമണമാണിത്. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള നിരോധിത സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി) യുടെ പ്രതിനിധിയായ റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. പഹല്‍ഗാം ആക്രമണത്തിലെ ‘കുറ്റവാളികള്‍ക്കും ഗൂഢാലോചനക്കാര്‍ക്കും’ ഏറ്റവും കഠിനമായ തിരിച്ചടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച പറഞ്ഞു.

റഷ്യന്‍ സര്‍ക്കാര്‍ നടത്തുന്ന ആര്‍ഐഎ നോവോസ്റ്റി വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു, അതേസമയം, ഈ പ്രതിസന്ധിയില്‍ റഷ്യയ്ക്കോ ചൈനയ്ക്കോ പാശ്ചാത്യ രാജ്യങ്ങള്‍ക്കോ പോലും വളരെ വളരെ നല്ല പങ്ക് വഹിക്കാന്‍ കഴിയുമെന്ന് താന്‍ കരുതുന്നതായി പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറയുന്നു. എല്ലാവരും ഒന്നിച്ച് നില്‍ക്കുകയാണെങ്കില്‍ കശ്മീരിലെ ഈ സംഭവത്തിന്റെ കുറ്റവാളിയെ നമുക്ക് കണ്ടെത്താം എന്നാണ് ഖ്വാജ ആസിഫ് പറയുന്നത്.

അതേസമയം, പ്രതീക്ഷിക്കാവുന്നതുപോലെ ഇന്ത്യയുടെ ആരോപണം പാകിസ്ഥാന്‍ നിഷേധിച്ചു എന്ന് മാത്രമല്ല, ഉന്നത ഉദ്യോഗസ്ഥര്‍ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുന്ന രണ്ട് അവകാശവാദങ്ങള്‍ ഉന്നയിച്ചു എന്ന് റഷ്യ ആസ്ഥാനമായുള്ള സ്വതന്ത്ര അമേരിക്കന്‍ വിശകലന വിദഗ്ധന്‍ ആന്‍ഡ്രൂ കോറിബ്‌കോ അഭിപ്രായപ്പെട്ടു.

 

 

Leave a Reply

Your email address will not be published. Required fields are marked *