Your Image Description Your Image Description

മലപ്പുറം: നിലമ്പൂർ അകമ്പാടത്ത് കാട്ടാനകൾ വീടിന്റെ മതിലും ഗേറ്റും തകർത്തു. ഇല്ലിക്കൽ ആദിലിന്റെ വീടിന് നേരെയാണ് കാട്ടാനകളുടെ ആക്രമണമുണ്ടായത്. ആദിൽ വിദേശത്തായിരുന്നതിനാൽ ഉമ്മ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ബഹളം കേട്ട് നാട്ടുകാർ എത്തിയാണ് ആനകളെ കളത്തിലേക്ക് തുരത്തിയത്. ഞായറാഴ്ച പുലർച്ചെ നാലുമണിയോടെയാണ് സംഭവം.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാട്ടാനകൾ ഈ പ്രദേശത്ത് വിഹരിക്കുകയാണെന്നാണ് നാട്ടുകാർ പറയുന്നത്. നിലമ്പൂർ വനമേഖലയോട് ചേർന്ന ജനവാസമേഖലയാണിത്. സമീപപ്രദേശത്ത് രണ്ടാഴ്ചമുമ്പും ആനകളുടെ ആക്രമണം നടന്നിട്ടുണ്ടെന്നാണ് വിവരം. ഈ കാട്ടാനകളെ മയക്കുവെടി വെച്ച് പിടികൂടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *