Your Image Description Your Image Description
മങ്കട : നാടിന്റെ നന്മക്ക് നമ്മളൊന്നാകണം എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി നയിക്കുന്ന സഹോദര്യ കേരള പദ യാത്രയുടെ ഭാഗമായി വെൽഫെയർ പാർട്ടി മങ്കട പഞ്ചായത്ത്‌ കമ്മിറ്റി പദയാത്രയും പൊതു സമ്മേളനവും സംഘടിപ്പിച്ചു.
മങ്കട -കൂട്ടിൽ വെച്ച് നടന്ന പദ യാത്രയുടെ ഉദ്ഘാടനം വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് ഫാറൂഖ് മക്കരപ്പറമ്പ പതാക ജാഥ ക്യാപ്റ്റൻ മുസ്തകീം കടന്നമണ്ണക്ക് കൈമാറി നിർവഹിച്ചു. കൂട്ടിൽ പ്രദേശത്തെ ഇളക്കിമറിച്ച പദയാത്രയെ നൂറ് കണക്കിനാളുകൾ അനുഗമിച്ചു.
തുടർന്ന് നടന്ന പൊതു സമ്മേളനം പാർട്ടി ജില്ലാ സെക്രട്ടറി ജംഷീൽ അബൂബക്കർ ഉദ്ഘാടനം ചെയ്തു. പാർട്ടി മണ്ഡലം സെക്രട്ടറി സി.എച് മുഖീമുദ്ധീൻ മുഖ്യപ്രഭാഷണം നിർവഹിച്ചു.
ചടങ്ങിൽ കൂട്ടിൽ പ്രദേശത്തെ വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിച്ചു. പാരമ്പര്യ രാഷ്ട്രീയ പാളയം വിട്ട് സാഹോദര്യ രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന കുടുംബത്തെ പൊന്നാടയിട്ട് സ്വീകരിച്ചു.
പൊതു സമ്മേളനത്തിന് ഉസാമ മങ്കട സ്വാഗതവും പ്രോഗ്രാം കൺവീനർ ഡാനിഷ് മങ്കട നന്ദിയും പറഞ്ഞു.
പരിപാടികൾക്ക് ഹബീബ് പുളിക്കൽ പറമ്പ, സാജിദുൽ അസീസ്, ജാസിം കടന്നമണ്ണ, ജമാലുദ്ധീൻ കൂട്ടിൽ, ഉബൈബ ടീച്ചർ, നസീറ അനീസ്, അലീഫ് കൂട്ടിൽ, മുസ്തഫ ചേരിയം, ഇർഫാൻ വി. ടി, കുഞ്ഞിക്കോയ. പി, അബ്ബാസ് പനങ്ങടാൻ അനു റസൽ, തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *