Alappuzha Kerala Kerala Mex Kerala mx Top News
0 min read
46

പുന്നപ്രയിലെ വീട്ടിൽ യുവാവ് തൂങ്ങി മരിച്ച സംഭവം; ഭാര്യയ്ക്കെതിരെ കേസെടുത്ത് അന്വേഷണം

February 21, 2025
0

ആലപ്പുഴ: ആലപ്പുഴ പുന്നപ്രയിലെ വീട്ടിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം. ഭാര്യയ്ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ ഉത്തരവിട്ട് കോടതി. പുന്നപ്ര ഷജീന മൻസിലിൽ റംഷാദാണ് കഴിഞ്ഞ ഒക്ടോബറിൽ തൂങ്ങിമരിച്ചത്. മകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ മരുമകളെയും മരുമകളുടെ അമ്മയെയും മരുമകളുടെ ആൺ സുഹൃത്തിനെയും പ്രതിയാക്കണമെന്നും ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തി കേസെടുക്കണമെന്നും ആവശ്യപ്പെട്ട് റംഷാദിൻ്റെ പിതാവ് കോടതിയെ സമീപിക്കുകയായിരുന്നു. ഇതെത്തുടർന്ന് അമ്പലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്

Continue Reading
Kerala Kerala Mex Kerala mx
1 min read
46

അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം

February 21, 2025
0

കാസർകോട്: കാസർകോട് കുളത്തിൽ വീണ കുഞ്ഞിനെ രക്ഷിക്കാനിറങ്ങവെ അപകടത്തിൽ പെട്ട് അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം. ബദിയടുക്ക എൽക്കാനയിൽ 40 കാരിയായ പരമേശ്വരി മകൾ രണ്ടര വയസ്സുകാരിയായ പത്മിനി എന്നിവരാണ് മരിച്ചത്. കുഞ്ഞ് കുളത്തിൽ വീണപ്പോൾ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മയും അപകടത്തില്‍പ്പെടുകയായിരുന്നു. ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading
Alappuzha Kerala Kerala Mex Kerala mx
0 min read
79

ഭാര്യ മരിച്ചതിനു ശേഷം മരിക്കുമെന്ന് വിശ്വസിപ്പിച്ച് കഴുത്തിൽ കുരുക്ക് മുറുക്കി; കസേര തട്ടിമാറ്റി കടന്നുകളഞ്ഞ ഭർത്താവ് റിമാൻഡിൽ

February 21, 2025
0

കായംകുളം: വാടക വീട്ടിൽ വീട്ടമ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ദുരൂഹ സാഹചര്യത്തിൽ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തിയിരുന്നു. കൃഷ്ണപുരം കാപ്പിൽ മേക്ക് ശ്രീനിലയത്തിൽ 48 കാരിയായ രാജേശ്വരിയമ്മയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നത്. വാടകക്ക് താമസിച്ചിരുന്ന പുള്ളിക്കണക്കിലെ വീട്ടിൽ ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം.കൊലപാതകമെന്ന് കണ്ടെത്തിയതിനെത്തുടർന്ന് 58 കാരനായ ഭർത്താവ് ശ്രീവത്സൻ പിള്ളയെ കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. സാമ്പത്തിക ബാധ്യതകളെ തുടർന്ന് ഇരുവരും ഒരുമിച്ച് ജീവനൊടുക്കാനാണ്

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
67

മാതാപിതാക്കൾ ഉപേക്ഷിച്ചുപോയ കുഞ്ഞി​ന്റെ ആരോ​ഗ്യസ്ഥിതിയിൽ പുരോ​ഗതിയെന്ന് ഡോക്ടർമാർ

February 21, 2025
0

കൊച്ചി: ആശുപത്രിയിൽ മാതാപിതാക്കൾ ഉപേക്ഷിച്ചുപോയ കുഞ്ഞി​ന്റെ ആരോ​ഗ്യനില മെച്ചപ്പെട്ടെന്ന് ഡോക്ടർമാർ. ജാർഖണ്ഡ് സ്വദേശികളായ മാതാപിതാക്കളാണ് കൊച്ചിയിലെ ആശുപത്രിയിൽ 23 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ചു പോയത്. ശ്വാസമെടുക്കാൻ പോലും ബുദ്ധിമുട്ടായിരുന്ന നിലയിൽ ആശുപത്രിയിലെത്തിച്ച കുഞ്ഞ് അന്ന് മുതൽ വെന്റിലേറ്ററിലായിരുന്നു. ഒരുമാസം കൂടി ചികിത്സ വേണ്ടിവരുമെന്നും ഡോക്ടർ അറിയിച്ചു. കൊണ്ടുവന്നപ്പോൾ 960​ ​ഗ്രാം ആയിരുന്നു കു‍ഞ്ഞിന്റെ തൂക്കം. ഇപ്പോഴത് 975 ​ഗ്രാം ആയി ഉയർന്നിട്ടുണ്ട്. കുഞ്ഞിനെ വെന്റിലേറ്ററിൽ നിന്ന് മാറ്റി.

Continue Reading
Kerala Kerala Mex Kerala mx
0 min read
56

കാറിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്നത് 48 കിലോ കഞ്ചാവ്; തിരുവനന്തപുരത്ത് നാലുപേർ പിടിയിൽ

February 21, 2025
0

തിരുവനന്തപുരം: വിശാഖപട്ടണത്തുനിന്നും കാറിൽ കഞ്ചാവുമായെത്തിയ നാലുപേർ അറസ്റ്റിൽ. പള്ളിച്ചൽ പാരൂർകുഴി, അത്തിയറ ഭഗവതി ക്ഷേത്രത്തിനടുത്ത് വാടകയ്ക്കു താമസിക്കുന്ന പ്രാവച്ചമ്പലം, ചാനൽക്കര വീട്ടിൽ റഫീക്ക്(31), നേമം സ്വദേശി ഷാനവാസ്(34), പുനലാൽ സ്വദേശി അനസ് (35), പേയാട് സ്വദേശിനി റിയാ സ്വീറ്റി(44) എന്നിവരാണ് പിടിയിലായത്. കാറിന്റെ ഉടമയായ അനസാണ് സംഘത്തലവനും. ഇവർ കടത്തിക്കൊണ്ടുവന്ന 48 കിലോ കഞ്ചാവും പൊലീസ് പിടിച്ചെടുത്തു. കാറിനുള്ളിലെ രഹസ്യ അറയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. വ്യാഴാഴ്ച രാവിലെ മണക്കാട് ഭാഗത്ത്

Continue Reading
Kerala Kerala Mex Kerala mx
0 min read
52

ശാരീരിക അവശതയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്ത്രീ മരിച്ചു…ശരീരത്തിൽ വിഷാംശം…

February 21, 2025
0

തിരുവനന്തപുരം മൈലക്കരയിൽ ശാരീരിക അവശതയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്ത്രീ മരിച്ചു. മൈലക്കര സ്വദേശിനിയായ ഗ്രേസിയാണ് മരിച്ചത്. ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ട ഗ്രേസിയെ രാവിലയോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഒൻപത് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ആരോഗ്യ വിദ​ഗ്ദർ നടത്തിയ പരിശോധനയിൽ ഗ്രേസിയുടെ ശരീരത്തിൽ വിഷാംശം കണ്ടെത്തി. ഇതിന് പിന്നാലെ ഗ്രേസിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് മകൾ മഞ്ജു രംഗത്തെത്തി. ഗ്രേസിയുടെ മരണത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട്

Continue Reading
Kerala Kerala Mex Kerala mx
0 min read
53

റോഡിൻ്റെ മറുവശത്തേക്ക് കടക്കുന്നതിനിടെ ലോറി ഇടിച്ചു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

February 21, 2025
0

കൊല്ലം കൊട്ടാരക്കര എംസി റോഡിൽ ലോറി ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കൊട്ടാരക്കര കുളക്കടയിലാണ് അപകടം. കോട്ടാത്തല സ്വദേശി മോഹനൻപിള്ള (54) ആണ് മരിച്ചത്. റോഡിൻ്റെ മറുവശത്തേക്ക് കടക്കുന്നതിനിടെ പാൽ കയറ്റി വന്ന ലോറി ഇടിക്കുകയായിരുന്നു.

Continue Reading
Kerala Kerala Mex Kerala mx
1 min read
64

മാർപാപ്പയുടെ രോഗ സൗഖ്യത്തിനായി പ്രാർത്ഥന നടത്തി

February 21, 2025
0

അങ്കമാലി. ഫ്രാൻസിസ് മാർപാപ്പയുടെ രോഗ സൗഖ്യത്തിനായി കാത്തലിക്ക് നസ്രാണി അസോസിയേഷൻ (സിഎൻഎ ) അതിരൂപത സമിതി അങ്കമാലിയിൽ സൗഖ്യ ദായ ജപമാല പ്രാർത്ഥന നടത്തി. ശ്വാസതടസ്സം മൂലം കഴിഞ്ഞ 14 നാണ് (ഫെബ്രുവരി 14) മാർപാപ്പയെ റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാർപാപ്പ ആശുപത്രി വിടുംവരെ അതിരൂപതയിലെ വിവിധ ഫൊറോന തലങ്ങളിൽ സിഎൻഎയുടെ ആഭിമുഖ്യത്തിൽ പ്രാർത്ഥനകൾ സംഘടിപ്പിക്കുമെന്ന് സി എൻ എ അതിരൂപത നേതാക്കൾ അറിയിച്ചു. മാർപാപ്പയുടെ രോഗമുക്തിക്കു വേണ്ടി

Continue Reading
Kerala Kerala Mex Kerala mx
0 min read
49

കണ്ണൂരിൽ വെടിക്കെട്ടിനിടെ അപകടം; അമിട്ട് ആൾക്കൂട്ടത്തിനിടയിലേക്ക് വീണ് പൊട്ടിത്തെറിച്ചു

February 21, 2025
0

കണ്ണൂർ: കണ്ണൂരിൽ വെടിക്കെട്ടിനിടെ അപകടം. അഴീക്കോട് നീർക്കടവ് മുച്ചിരിയൻ ക്ഷേത്രത്തിലെ ഉൽസവത്തിനിടെയാണ് സംഭവം. ക്ഷേത്രത്തിൽ വെടിക്കെട്ട് നടക്കുന്നതിനിടെ അമിട്ട് ആൾക്കൂട്ടത്തിനിടയിലേക്ക് വീണു പൊട്ടിത്തെറിക്കുകയായിരുന്നു. അഞ്ചുപേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. ഇന്നു പുലർച്ചെ നാലരയോടെയാണ് അപകടമുണ്ടായത്.

Continue Reading
Kerala Kerala Mex Kerala mx World
0 min read
63

ഇസ്രയേലിൽ സ്ഫോടന പരമ്പര; രാജ്യമെങ്ങും ജാ​ഗ്രത

February 21, 2025
0

ടെൽ അവീവ്: ഇസ്രയേലിൽ സ്ഫോടന പരമ്പര. ടെൽ അവീവിന് സമീപമുള്ള ബാറ്റ്‌യാം നഗരത്തിലാണ് സ്ഫോടനങ്ങളുണ്ടായത്. ബാറ്റ്‌യാം നഗരത്തിൽ വിവിധ ഇടങ്ങളിലായി നിർത്തിയിട്ടിരുന്ന മൂന്ന് ബസുകൾ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനങ്ങളിൽ ആളപായമില്ലെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. ഭീകരാക്രമണ സാധ്യത അധികൃതർ തള്ളിക്കളയുന്നില്ല. സംഭവത്തിന് പിന്നാലെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അടിയന്തര സുരക്ഷാ യോഗം വിളിച്ചു. രണ്ടുബസുകളിൽ നിന്ന് കണ്ടെത്തിയ ബോംബുകൾ സുരക്ഷാ ഉദ്യോഗസ്ഥർ നിർവീര്യമാക്കി. ഇതിനെ തുടർന്ന് ജനങ്ങളോട് ജാഗ്രതപാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മൂന്നു

Continue Reading