മുഖത്തല ബ്ലോക്ക് പ്ലാന്റേഷന്‍ പദ്ധതിക്ക് തുടക്കമായി
Kerala Kerala Mex Kerala mx Top News
0 min read
53

മുഖത്തല ബ്ലോക്ക് പ്ലാന്റേഷന്‍ പദ്ധതിക്ക് തുടക്കമായി

1 day ago
0

മുഖത്തല ബ്ലോക്ക് പഞ്ചായത്തിന്റെ പ്ലാന്റേഷന്‍ പദ്ധതി നെടുമ്പന കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ആദ്യ തൈ നട്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി യശോദ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എച്ച്. ഹുസൈന്‍ അധ്യക്ഷനായി. അത്യുല്‍പ്പാദന ശേഷിയുള്ള വിവിധയിനം തൈകള്‍ നട്ട് പരിപാലിക്കുന്ന പദ്ധതിയാണിത്. ബ്ലോക്ക് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുശീല ടീച്ചര്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജിഷ അനില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Continue Reading
പോളിംഗ് ബൂത്തിൽ ഭിന്നശേഷിക്കാർക്കുള്ള സൗകര്യങ്ങൾ ഉറപ്പ് വരുത്താം; സക്ഷം ആപ്പിലൂടെ
Kerala Kerala Mex Kerala mx Top News
1 min read
53

പോളിംഗ് ബൂത്തിൽ ഭിന്നശേഷിക്കാർക്കുള്ള സൗകര്യങ്ങൾ ഉറപ്പ് വരുത്താം; സക്ഷം ആപ്പിലൂടെ

1 day ago
0

ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും വോട്ട് ചെയ്യുന്നതിനായുള്ള സൗകര്യങ്ങൾ ഇലക്ഷൻ കമ്മീഷന്റെ സക്ഷം ആപ്ലിക്കേഷൻ വഴി ഉറപ്പു വരുത്താം. തിരഞ്ഞെടുപ്പിൽ ഭിന്നശേഷിക്കാരുടെയും വയോജനങ്ങളുടെയും മുഴുവൻ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ തിരഞ്ഞെടുപ്പ് കമ്മീഷൻ ആവിഷ്കരിച്ച മൊബൈൽ ആപ്പാണ് സക്ഷം -ഈസിഐ (saksham-ECI). മൊബൈലിലെ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും സക്ഷം -ഇ സി ഐ (saksham -ECI) ആപ്പ് ഡൗൺലോഡ് ചെയ്ത് രജിസ്റ്റർ ചെയ്താൽ പോളിങ്ങ് ബൂത്ത് കണ്ടെത്തൽ, സ്ഥാനാർത്ഥികളുടെ വിവരങ്ങൾ, വോട്ടർമാരുടെ വിവരങ്ങൾ,

Continue Reading
ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ക്ക് അപേക്ഷിക്കാം
Kerala Kerala Mex Top News
1 min read
52

ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ക്ക് അപേക്ഷിക്കാം

1 day ago
0

എലിമുളളുംപ്ലാക്കല്‍ ഐഎച്ച്ആര്‍ഡി കോളജ് ഓഫ് അപ്ലൈഡ് സയന്‍സ് കോന്നിയില്‍ ബിരുദ, ബിരുദാനന്തര കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിഎസ്സി (ഓണ്‍സ്) കമ്പ്യൂട്ടര്‍ സയന്‍സ് ഡേറ്റ സയന്‍സ് ആന്റ് അനലിറ്റ്ക്സ്, ബി കോം (ഓണ്‍സ്) ലോജിസ്റ്റിക്സ് മാനേജ്മെന്റ് ആന്റ് ഫിനാന്‍സ് ആന്റ് ടാക്സേഷന്‍, എം കോം ഫിനാന്‍സ് ആന്റ് ടാക്‌സേഷന്‍, എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് (ഡേറ്റ അനലിറ്റിക്‌സ്) കോഴ്സുകളിലേക്കാണ് പ്രവേശനം. എസ്‌സി /എസ് ടി /ഒഇസി വിഭാഗക്കാര്‍ക്ക് ഫീസ് ഇല്ല.

Continue Reading
കാട്ടാനക്കൂട്ടത്തെ നിരീക്ഷിക്കാന്‍ മൂന്ന് സ്ഥലത്ത് കാമറ
Kerala Kerala Mex Kerala mx Top News
1 min read
54

കാട്ടാനക്കൂട്ടത്തെ നിരീക്ഷിക്കാന്‍ മൂന്ന് സ്ഥലത്ത് കാമറ

1 day ago
0

കോന്നി ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ നിരീക്ഷിക്കാന്‍ കാമറ സ്ഥാപിച്ചു. കുളത്തുമണ്‍, ചെളിക്കുഴി, കല്ലേലി ഭാഗങ്ങളിലാണ് കാമറ സ്ഥാപിച്ചത്. കാമറ നിരീക്ഷണത്തിലൂടെ ആനയുടെ സഞ്ചാരപാത കണ്ടെത്തി തുടര്‍നടപടിയിലേക്ക് കടക്കും. കഴിഞ്ഞ ദിവസം കമ്പകത്തുംപച്ചയില്‍ നിന്ന് ആനക്കൂട്ടത്തെ കിളിയറ ഭാഗത്തേക്ക് തിരിച്ചു വിട്ടിരുന്നു. ആനക്കൂട്ടത്തിന്റെ സഞ്ചാരപാത മനസിലാക്കുന്നതിനാണ് കാമറ സ്ഥാപിച്ചത്. കാട്ടാനക്കൂട്ടത്തെ കണ്ടെത്താന്‍ റാപിഡ് റെസ്പോണ്‍സ് ടീം, വനംവകുപ്പ് ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന മൂന്ന് സംഘമാണ് തിരച്ചിലില്‍ ഏര്‍പ്പെട്ടത്. ആനകളെ ഉള്‍ക്കാട്ടിലേക്ക് കയറ്റി

Continue Reading
വിശ്രമിക്കാം വ്യായാമം ചെയ്യാം ; എലിക്കുളത്ത് ഓപ്പൺ ജിം തുറന്നു
Kerala Kerala Mex Kerala mx Top News
1 min read
49

വിശ്രമിക്കാം വ്യായാമം ചെയ്യാം ; എലിക്കുളത്ത് ഓപ്പൺ ജിം തുറന്നു

1 day ago
0

സ്വസ്ഥമായി ചെന്നിരിക്കാനും കളിക്കാനും മാത്രമല്ല ഇനി വ്യായാമം ചെയ്യാനും എലിക്കുളം ഗ്രാമപഞ്ചായത്തിൽ സൗകര്യമുണ്ട്. പൊതുജനങ്ങൾക്കും, പ്രത്യേകിച്ച് വയോജനങ്ങൾക്കുമായി ‘നിറവ് @ 60 പ്ലസ് ഓപ്പൺ ജിം’ ഒരുക്കി ആരോഗ്യ സംരക്ഷണം ഉറപ്പാക്കുകയാണ് എലിക്കുളം ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് ലക്ഷം രൂപ വിനിയോഗിച്ചാണ് ഓപ്പൺ ജിംനേഷ്യം സജ്ജമാക്കിയിട്ടുള്ളത്. ഇളങ്ങുളത്തെ നാലാം മൈൽ വഴിയോര വിശ്രമ കേന്ദ്രത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ഹാപ്പിനസ് പാർക്കിലാണ് ഓപ്പൺ ജിം തുറന്നത്. രണ്ട്

Continue Reading
റൈസിങ് പൂഞ്ഞാർ ടുകെ25′ നിക്ഷേപസംഗമം ജൂൺ ഒൻപതിന്; 2042 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം
Business Kerala Kerala Mex Kerala mx Top News
1 min read
55

റൈസിങ് പൂഞ്ഞാർ ടുകെ25′ നിക്ഷേപസംഗമം ജൂൺ ഒൻപതിന്; 2042 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം

1 day ago
0

സംസ്ഥാന സർക്കാർ കൊച്ചിയിൽ നടത്തിയ ‘ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റി’ന്റെ മാതൃകയിൽ വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച (ജൂൺ 9) ഈരാറ്റുപേട്ട ബറകാത്ത് സ്‌ക്വയർ ഓഡിറ്റോറിയത്തിൽ ‘റൈസിങ് പൂഞ്ഞാർ ടുകെ25’ എന്ന പേരിൽ നിക്ഷേപകസംഗമം സംഘടിപ്പിക്കുമെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. പറഞ്ഞു. കോട്ടയം പ്രസ്ക്ലബിൽ ‘ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ 206 സംരംഭകർ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. 2042 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം

Continue Reading
മാത്തൻകുന്ന് അങ്കണവാടിക്കെട്ടിടം ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Top News
1 min read
34

മാത്തൻകുന്ന് അങ്കണവാടിക്കെട്ടിടം ഉദ്ഘാടനം ചെയ്തു

1 day ago
0

കുറിച്ചി ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലെ 158-ാം നമ്പർ മാത്തൻകുന്ന് അങ്കണവാടിയുടെ പുതിയ കെട്ടിടം കുറിച്ചി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ ഉദ്ഘാടനം ചെയ്തു. പഴയ കെട്ടിടം കാലപ്പഴക്കത്തേത്തുടർന്ന് ഇടിഞ്ഞുവീണതിനാൽ നാലുവർഷമായി വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചുവന്ന അങ്കണവാടിക്കാണ് ഗ്രാമപഞ്ചായത്ത് ഭരണസമിതി 2024-25 സാമ്പത്തിക വർഷത്തിൽ തനത് ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ മുടക്കി പുതിയ കെട്ടിടം പണിതത്. 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഇലക്ട്രിക്കൽ പ്രവൃത്തികൾക്കായി രണ്ടു ലക്ഷം രൂപ കൂടി

Continue Reading
പള്ളം ബ്ലോക്കിലെ സ്‌കൂളുകളിൽ ജി-ബിന്നും വാട്ടർ പ്യൂരിഫയറും വിതരണം ചെയ്തു
Kerala Kerala Mex Kerala mx Top News
1 min read
30

പള്ളം ബ്ലോക്കിലെ സ്‌കൂളുകളിൽ ജി-ബിന്നും വാട്ടർ പ്യൂരിഫയറും വിതരണം ചെയ്തു

1 day ago
0

പള്ളം ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള സർക്കാർ സ്‌കൂളുകളിൽ ഇനി ജൈവമാലിന്യമെല്ലാം ജൈവവളമാകും. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൈവ മാലിന്യ സംസ്‌കരണത്തിനായി ചാന്നാനിക്കാട് ഗവ. എൽ.പി. സ്‌കൂളിന് ജി-ബിന്നുകൾ നൽകിക്കൊണ്ട് മാലിന്യ സംസ്‌കരണ മേഖലയിൽ മാതൃകയാവുകയാണ് ബ്ലോക്ക് പഞ്ചായത്ത്. ഇതോടൊപ്പം ബ്ലോക്കിനു കീഴിൽ വരുന്ന 12 സർക്കാർ സ്‌കൂളുകൾക്കും ജി-ബിൻ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 3,80,000 രൂപ വിനിയോഗിച്ചാണ് ജി-ബിൻ വിതരണം നടപ്പാക്കിയത്. 50,000

Continue Reading
ദുർബല വിഭാഗ വികസന പദ്ധതി: അപേക്ഷ ക്ഷണിച്ചു
Kerala Kerala Mex Kerala mx Top News
1 min read
26

ദുർബല വിഭാഗ വികസന പദ്ധതി: അപേക്ഷ ക്ഷണിച്ചു

1 day ago
0

പട്ടികജാതി വിഭാഗത്തിൽ തന്നെ അതിദുർബല വിഭാഗമായി പ്രത്യേകം പരിഗണിക്കുന്ന അരുന്ധതിയാർ, ചക്കിലിയൻ, വേടൻ, നായാടി, കള്ളാടി വിഭാഗക്കാർക്കായി പ്രത്യേകം നടപ്പാക്കുന്ന ദുർബല വിഭാഗ വികസന പദ്ധതിയുടെ ഭാഗമായി 2025-26 വർഷം നടപ്പാക്കുന്ന വിവിധ പദ്ധതികളിലേക്ക് പട്ടികജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. ഭൂമി വാങ്ങൽ, ഭവന നിർമാണം, ഭവന പൂനരുദ്ധാരണം, സ്വയം തൊഴിൽ, കൃഷി ഭൂമി, പഠനമുറി, ടോയ്‌ലറ്റ് നിർമാണം, സ്വയം തൊഴിൽ പരിശീലനം എന്നിങ്ങനെ വിവിധ പദ്ധതികളിലേക്കാണ് അപേക്ഷിക്കേണ്ടത്.

Continue Reading
ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; പിതാവ് സി.പി. ചാക്കോ മരിച്ചു
Cinema Kerala Kerala Mex Kerala mx Top News
0 min read
58

ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; പിതാവ് സി.പി. ചാക്കോ മരിച്ചു

1 day ago
0

ചെന്നൈ: നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. ഷൈനിൻ്റെ പിതാവ് സി.പി. ചാക്കോ മരിച്ചു. ഷൈനിന് പരിക്കുണ്ട്. തമിഴ്നാട്ടിലെ ധർമപുരി ജില്ലയിലെ ഹൊഗനയ്ക്കൽ വെച്ചാണ് അപകടമുണ്ടായത്. ഷൈനിനെ ധർമപുരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷൈനും പിതാവും മാതാവും ഒരുസഹായിയുമാണ് വാഹനത്തിലുണ്ടായിരുന്നത്.

Continue Reading