Your Image Description Your Image Description

ബെംഗളൂരു: റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഐപിഎല്‍ വിജയത്തിന് പിന്നാലെ നടന്ന വിക്ടറി പരേഡിനിടെ 11 പേര്‍ ദാരുണമായി മരിച്ച സംഭവത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിക്കെതിരെ പരാതി. വെള്ളിയാഴ്ചയാണ് കര്‍ണാടകയിലെ ശിവമോഗ ജില്ലക്കാരനായ എച്ച്എം വെങ്കിടേഷ് കബ്ബണ്‍ പാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇതിനകം രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തില്‍ വിരാട് കോഹ്ലിക്കെതിരായ പരാതി പരിഗണിക്കുമെന്നും കബ്ബണ്‍ പാര്‍ക്ക് പൊലീസ് അറിയിച്ചു.

നേരത്തെ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിക്കെതിരെ എക്സില്‍ ഹാഷ്ടാഗ് ട്രെന്‍ഡ് ആയിരുന്നു. ‘അറസ്റ്റ്’ വിരാട് കോഹ്ലി എന്ന ഹാഷ്ടാഗാണ് എക്സില്‍ ട്രെന്‍ഡിങ്ങില്‍ ഒന്നാമത് വന്നത്. റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഐപിഎല്‍ വിജയത്തിന് പിന്നാലെ ചിന്നസ്വാമിയില്‍ നടന്ന വിക്ടറി പരേഡിനിടെ 11 പേര്‍ ശേഷമാണ് വിരാടിനെതിരെ ഹാഷ്ടാഗ് ട്രെന്‍ഡ് ആകുന്നത്. അറസ്റ്റ് വിരാട് കോഹ്ലി എന്ന ഹാഷ്ടാഗില്‍ ഏകദേശം 42,000ത്തിന് മുകളില്‍ ട്വീറ്റുകള്‍ വന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *