Your Image Description Your Image Description

ഇറ്റാലിയൻ നടൻ എൻസോ സ്റ്റയോള (85) അന്തരിച്ചു. ബുധനാഴ്ച റോമിലായിരുന്നു അന്ത്യം. വിഖ്യാത ഇറ്റാലിയൻ ചലച്ചിത്രകാരൻ വിറ്റോറിയോ ഡി സികയുടെ മാസ്റ്റർപീസ് ചിത്രമായ ‘ബൈസിക്കിൾ തീവ്‌സി”ലെ (1948) ബ്രൂണോ എന്ന കുട്ടിയുടെ വേഷം അവതരിപ്പിച്ചത് സ്റ്റയോളയാണ്. 1948-ല്‍ വിറ്റോറിയോ ഡിസീക്കയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ നിയോറിയലിസ്റ്റ് ചിത്രം ‘ബൈസിക്കിള്‍ തീവ്‌സി’ല്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. തന്റെ എട്ടാം വയസില്‍ ബ്രൂണോ റിക്കി എന്ന ബാലന്റെ വേഷമാണ് എന്‍സോ സ്‌റ്റെയോള ചിത്രത്തില്‍ അവതരിപ്പിച്ചത്. 1948-നും 1977-നുമിടയില്‍ ഒട്ടേറെ ചിത്രങ്ങളില്‍ അദ്ദേഹം വേഷമിട്ടിട്ടുണ്ട്.

1939 നവംബര്‍ 15-ന് റോമിലായിരുന്നു എന്‍സോ സ്‌റ്റെയോളയുടെ ജനനം. ബാലതാരമായി പിന്നീട് പല ചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ട അദ്ദേഹം ഔദ്യോഗിക ജീവിതത്തില്‍ ഗണിതാധ്യാപകനായിരുന്നു. ലാന്‍ഡ് രജിസ്ട്രിയില്‍ ക്ലര്‍ക്കായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ബൈസിക്കിൾ തീവ്‌സിലെ കഥാപാത്രം ലോക ശ്രദ്ധനേടി. അവിചാരിതമായാണ് സ്റ്റയോള സിനിമയിലെത്തുന്നത്. ബ്രൂണോയെ അവതരിപ്പിക്കാൻ പറ്റിയ സാധാരണ കുടുംബത്തിൽപ്പെട്ട ഒരു കുട്ടിയെ തേടുകയായിരുന്നു ഡി സിക. അങ്ങനെയിരിക്കെ സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്ന സ്റ്റയോളയെ അദ്ദേഹം വഴിയിൽ വച്ച് കാണാനിടയായി. തുടർന്ന് സ്റ്റയോളയുടെ വീട്ടിലെത്തിയ ഡി സിക തന്റെ പുതിയ ചിത്രത്തിൽ സ്റ്റയോളയെ അഭിനയിപ്പിക്കാൻ ആഗ്രഹിക്കുന്നതായി മാതാപിതാക്കളെ അറിയിച്ചു.

ആദ്യം മടിച്ചെങ്കിലും കുടുംബത്തിന് സമ്മതിക്കേണ്ടി വന്നു. ഓഡിഷൻ ഇല്ലാതെയാണ് സ്റ്റയോള ബൈസിക്കിൾ തീവ്‌സിൽ അഭിനയിച്ചത്. ദ ബെയർഫൂട്ട് കോണ്ടസ,​ ജേണി ടു ലവ്,​ ബ്ലാക്ക് ഫെതേഴ്സ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. ദ പൈജാമ ഗേൾ കേസ് (1977)​ എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്. ഭാര്യ അന്ന. ഒരു മകനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *