Your Image Description Your Image Description

കോട്ടയം: പ്രകൃതിദത്ത റബ്ബറിന്റെ ദേശീയ, അന്തർദേശീയ വിലകൂടി ഉൾപ്പെടുത്തി പരിഷ്‌കരിച്ച് ‘ക്രിസ്പ്’ മൊബൈൽ ആപ്പ്. ഇനി മുതൽ റബ്ബർ ഷീറ്റ്, റബ്ബർപാൽ, ഒട്ടുപാൽ, ബ്ലോക്കുറബ്ബർ തുടങ്ങിയവയുടെ വിവിധ ഗ്രേഡുകളുടെ വില ഇതിൽ ലഭ്യമാണ്. ഇന്ത്യൻ റബ്ബർഗവേഷണകേന്ദ്രം കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ചാണ് ‘ക്രിസ്പ്’ (സിആർെഎഎസ്‌പി) എന്ന മൊബൈൽ ആപ്പ് വികസിപ്പിച്ചെടുത്തത്.

അതേസമയം മികച്ച കാർഷികരീതികൾ, വെബ് ജിഐഎസ് ടെക്‌നോളജി, ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്‌നോളജി എന്നിവകൂടി സംയോജിപ്പിച്ചുള്ളതാണ് ഇത്. ലഭ്യമായ റബ്ബർകൃഷിയുടെ വിവരങ്ങളുമുണ്ട്. കർഷകർക്കും വ്യാപാരികൾക്കും ഈ സംവിധാനം പ്രയോജനപ്പെടുത്താം. ഓരോ പ്രദേശത്തേക്കും യോജിച്ച റബ്ബറിനങ്ങൾ, വളപ്രയോഗ ശുപാർശകൾ, രോഗ-കീട നിയന്ത്രണമാർഗങ്ങൾ, റബ്ബർടാപ്പിങ്, സംസ്‌കരണം, റബ്ബറുത്പാദകസംഘങ്ങൾ, സമൂഹ റബ്ബർപാൽ സംസ്‌കരണശാലകൾ, റബ്ബർബോർഡ് ഓഫീസുകൾ, നഴ്‌സറികൾ എന്നിവയെക്കുറിച്ചെല്ലാമുള്ള വിവരങ്ങൾ ആപ്പിൽ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *