Your Image Description Your Image Description

ദുബൈ: ദുബൈയില്‍ ചില ഇന്റര്‍സിറ്റി ബസ് സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. അല്‍ ഗുബൈബ ബസ് സ്റ്റേഷനില്‍ നിന്ന് ഇ100 റൂട്ടിലെ ഇന്റര്‍സിറ്റി ബസ് സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. ഇതനുസരിച്ച് യാത്രകള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യണമെന്നും ബദല്‍ വഴികള്‍ ഉപയോഗപ്പെടുത്തണമെന്നും ആര്‍ടിഎ അറിയിച്ചു.

കൂടാതെ ഈദ് അവധിക്കാല വാരാന്ത്യത്തില്‍ ഇബ്നു ബത്തൂത്ത ബസ് സ്റ്റേഷനില്‍ നിന്ന് അബുദാബിയിലേക്കുള്ള 101 ലൈന്‍ യാത്രക്കാര്‍ സഞ്ചരിക്കാനുപയോഗിക്കണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം, അല്‍ ജാഫിലിയ ബസ് സ്റ്റേഷനും സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പാര്‍ക്കിങ് സ്ഥലത്തിനും ഇടയില്‍ മാത്രമായിരിക്കും ഇ102 ലൈന്‍ സര്‍വീസ് നടത്തുക. ബസ് സര്‍വീസുകള്‍ അനുസരിച്ച് യാത്രകള്‍ ആസൂത്രണം ചെയ്യണമെന്നും ബസുകളുടെ സമയം അറിയുന്നതിനായി ഷെയ്ല്‍ ആപ്ലിക്കേഷന്‍ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. ആപ്പ് സ്റ്റോര്‍, ഗൂഗിള്‍ പ്ലേ എന്നിവിടങ്ങളില്‍ ഈ ആപ്പ് ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *