Your Image Description Your Image Description

ബെംഗളൂരു: റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് ഒരുക്കിയ സ്വീകരണ ചടങ്ങില്‍ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ ഇനി എന്താണ് ചെയ്യേണ്ടതെന്ന ചോദ്യവുമായി ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിടുകയും കേസുകള്‍ ഫയല്‍ ചെയ്യുകയും ചെയ്തു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തു. സര്‍ക്കാര്‍ സാധ്യമായ നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്ന് ഡികെ ശിവകുമാര്‍ പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘പ്രതിപക്ഷം സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടു. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഉടന്‍ തന്നെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഒരു സര്‍ക്കാരിന് ഇതില്‍ക്കൂടുതല്‍ എന്ത് ചെയ്യാനാകും? സര്‍ക്കാര്‍ പരമാവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.’-ഡി കെ ശിവകുമാര്‍ പറഞ്ഞു. വിഷയം രാഷ്ട്രീയവത്കരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഡികെ ശിവകുമാര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *