ചങ്ങനാശേരിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടം; പൊലീസ് ജീപ്പ് ഇടിച്ച അമ്മയെയും മകളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Kerala Kerala Mex
1 min read
30

ചങ്ങനാശേരിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടം; പൊലീസ് ജീപ്പ് ഇടിച്ച അമ്മയെയും മകളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

August 15, 2024
0

  ചങ്ങനാശ്ശേരി: ചങ്ങനാശേരിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ അമ്മയെയും മകളെയും പൊലീസ് ജീപ്പ് ഇടിച്ചു. ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല. മന്ത്രി സജി ചെറിയാന് പൈലറ്റ് പോകുന്നതിനായി ചങ്ങനാശേരിയിൽ നിന്നും എ.സി റോഡിലേക്ക് പോയ ജീപ്പാണ് അപകടമുണ്ടാക്കിയത്. ഉച്ചയ്ക്ക് 2 മണിയോടെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് മുന്നിലായിരുന്നു സംഭവം . അപകടത്തെ തുടർന്ന് നാട്ടുകാർ പൊലീസുകാരുമായി വാക്കുതർക്കവുമുണ്ടായി. പോലീസ് തന്നെയാണ് രണ്ട് പേരെയും ആശുപത്രിയിലെത്തിച്ചത്  

Continue Reading
സ്ഥിരം സംവിധാനം ഒരുങ്ങുന്നത് വരെ ഒരിടം; ഉരുൾപൊട്ടൽ ദുരിതത്തിൽ താത്ക്കാലിക താമസത്തിന് വീട് നൽകാൻ സന്നദ്ധരായവർ വിവരം അറിയിക്കണമെന്ന് ജില്ലാ കളക്ടർ
Kerala Kerala Mex Kerala mx
1 min read
29

സ്ഥിരം സംവിധാനം ഒരുങ്ങുന്നത് വരെ ഒരിടം; ഉരുൾപൊട്ടൽ ദുരിതത്തിൽ താത്ക്കാലിക താമസത്തിന് വീട് നൽകാൻ സന്നദ്ധരായവർ വിവരം അറിയിക്കണമെന്ന് ജില്ലാ കളക്ടർ

August 15, 2024
0

  വയനാട്: ഉരുൾപൊട്ടൽ ദുരിതത്തിൽ പുനരധിവാസത്തിന് സ്ഥിരം സംവിധാനം ഒരുങ്ങുന്നത് വരെ വീട് നഷ്ടപ്പെട്ടവരുടെ താത്ക്കാലിക താമസത്തിന് വീട് നൽകാൻ സന്നദ്ധരായവർ വിവരം അറിയിക്കണമെന്ന് ജില്ലാ കളക്ടർ. മുട്ടിൽ, മേപ്പാടി, വൈത്തിരി, അമ്പലവയൽ, മൂപ്പൈനാട്, പൊഴുതന, വേങ്ങപ്പള്ളി, മീനങ്ങാടി ഗ്രാമപഞ്ചായത്ത് പരിധിയിലും കൽപ്പറ്റ നഗരസഭാ പരിധിയിലുമാണ് നിലവിൽ വീടുകൾ അന്വേഷിക്കുന്നത്. പ്രതിമാസം 6000 രൂപ സർക്കാർ വാടക അനുവദിക്കും. വീടുകൾ, വീടുകളുടെ മുകൾ നിലകൾ, ഒറ്റമുറികൾ, ഹൗസിങ് കോളനികൾ, മതസ്ഥാപന

Continue Reading
ഐസിഐസിഐ ലൊംബാർഡ് ഏഴ് ബാങ്കാഷുറൻസ് പങ്കാളത്തത്തോടെ മേഖല വിപുലീകരിക്കുന്നു
Business Kerala Kerala Mex Kerala mx
1 min read
56

ഐസിഐസിഐ ലൊംബാർഡ് ഏഴ് ബാങ്കാഷുറൻസ് പങ്കാളത്തത്തോടെ മേഖല വിപുലീകരിക്കുന്നു

August 15, 2024
0

  മുംബൈ: ഇന്ത്യയിലെ മുൻനിര സ്വകാര്യ ഇൻഷുറൻസ് കമ്പനിയായ ഐസിഐസിഐ ലൊംബാർഡ് ജനറൽ ഇൻഷുറൻസ് ഏഴ് ധനകാര്യ സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിക്കും. എയ് ഫിനാൻസ്, ബന്ധൻ ബാങ്ക്, കർണാടക ബാങ്ക്, മുത്തൂറ്റ് മിനി, നിവാര ഹോം ഫിനാൻസ് പ്രൈവറ്റ് ലിമറ്റഡ്, എൻഎസ്ഡിഎൽ പേയ്‌മെന്റ് ബാങ്ക്, ആന്ധ്ര പ്രദേശ് സ്റ്റേറ്റ് കോ ഓപറേറ്റീവ് ബാങ്ക് എന്നീ സ്ഥാപനങ്ങളുമായി ചേർന്നാണ് പ്രവർത്തിക്കുക. ഐസിഐസിഐ ലൊംബാർഡിന്റെ വിതരണ ശൃംഖല വിപുലീകരിക്കാനും ഇൻഷുറൻസ് കൂടുതൽ വ്യാപിപ്പിക്കാനും

Continue Reading
കേരള ക്രിക്കറ്റ് ലീഗ്; വരുൺ നയനാരിനെ 7.2 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി തൃശൂർ ടൈറ്റൻസ്
Kerala Kerala Mex Kerala mx Sports
1 min read
59

കേരള ക്രിക്കറ്റ് ലീഗ്; വരുൺ നയനാരിനെ 7.2 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി തൃശൂർ ടൈറ്റൻസ്

August 15, 2024
0

  തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിലേക്കുള്ള വാശിയേറിയ താരലേലത്തിൽ സ്റ്റാർ ബാറ്ററും വിക്കറ്റ് കീപ്പറുമായ വരുൺ നയനാറിനെ 7.2 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി സജ്ജാദ് സേഠിന്റെ ഉടമസ്ഥതയിലുള്ള തൃശൂർ ടൈറ്റൻസ്. തിരുവനന്തപുരത്ത് നടന്ന താരലേലത്തിൽ ഏറ്റവും വിലപിടുപ്പുള്ള രണ്ടാമത്തെ താരമായിരുന്നു വരുൺ. വാശിയേറിയ ലേലമായിരുന്നു താരത്തിനായി നടന്നത്. കണ്ണൂർ സ്വദേശിയായ വരുൺ 14-ാം വയസു മുതൽ കേരള ടീമിനു വേണ്ടി കളിക്കുന്നുണ്ട്. കേരളത്തിന്റെ അണ്ടർ -19 ടീമിലെത്തി അരങ്ങേറ്റ മത്സരത്തിൽ

Continue Reading
പാരിസ് ഒളിമ്പിക്സിലെ മെഡൽ ജേതാക്കളെ നേരിൽ കണ്ട് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
Kerala Kerala Mex Kerala mx National
1 min read
45

പാരിസ് ഒളിമ്പിക്സിലെ മെഡൽ ജേതാക്കളെ നേരിൽ കണ്ട് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

August 15, 2024
0

  ഡൽഹി: 78-ാം സ്വാതന്ത്ര്യദിനത്തിൽ പാരിസ് ഒളിമ്പിക്സിലെ മെഡൽ ജേതാക്കളെ നേരിൽ കണ്ട് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മെഡൽ ജേതാക്കളുമായി അ​ദ്ദേഹം ചിത്രം പകർത്തുകയും അല്പ നേരം സംസാരിക്കുകയും ചെയ്തു. പി.ആർ ശ്രീജേഷ് ആണ് ഇന്ത്യൻ ഹോക്കി താരങ്ങൾ ഒപ്പിട്ട ജഴ്സി സമ്മാനിച്ചത്. നായകൻ ഹർമൻ പ്രീത് സിം​ഗ് ഹോക്കി സ്റ്റിക്കും സമ്മാനിച്ചു. ഹോക്കി ടീമം​ഗങ്ങൾ മെഡലുമായി പ്രധാനമന്ത്രിക്കൊപ്പം ഫോട്ടോയ്‌ക്കും പോസ് ചെയ്തു. രണ്ടു വെങ്കലമെഡൽ നേടി ചരിത്രം സൃഷ്ടിച്ച

Continue Reading
ഗസ്സ- ഇസ്രായേൽ യുദ്ദം; യുദ്ധവിമാനങ്ങൾക്ക് പുറമെ വമ്പൻ ആയുധ കൈമാറ്റവുമായി യു.എസ്
Kerala Kerala Mex Kerala mx World
1 min read
46

ഗസ്സ- ഇസ്രായേൽ യുദ്ദം; യുദ്ധവിമാനങ്ങൾക്ക് പുറമെ വമ്പൻ ആയുധ കൈമാറ്റവുമായി യു.എസ്

August 15, 2024
0

  ന്യൂയോർക്ക്: ഗസ്സ ഇസ്രായേൽ യുദ്ദത്തിന് സഹായവുമായി യു.എസ്. യുദ്ധവിമാനങ്ങൾക്ക് പുറമെ മീഡിയം റേഞ്ച് ‘അംറാം’ മിസൈലുകൾ, 120 മില്ലീമീറ്റർ ടാങ്ക് വെടിമരുന്നുകൾ, ഉഗ്രസ്‌ഫോടന ശേഷിയുള്ള മോർട്ടാറുകൾ, കവചിത വാഹനങ്ങൾ തുടങ്ങിയവയാണ് നൽകുക. ദീർഘകാലാടിസ്ഥാനത്തിൽ ഇസ്രായേലിനെ മേഖലയിലെ ഏറ്റവും കരുത്തുറ്റ സൈനിക ശക്തിയായി നിലനിർത്തുകയെന്ന ലക്ഷ്യത്തോടെയാണ് വമ്പൻ ആയുധ കൈമാറ്റം. ”ഇസ്രായേലിന്റെ സുരക്ഷക്ക് യു.എസ് കടപ്പെട്ടിരിക്കുന്നു. ശക്തവും സജ്ജവുമായ സ്വയം പ്രതിരോധശേഷി വികസിപ്പിക്കാനും നിലനിർത്താനും ഇസ്രായേലിനെ സഹായിക്കൽ യു.എസിന്റെ ദേശീയ

Continue Reading
ആറരക്കിലോ കഞ്ചാവുമായി പിടികൂടിയ ഇതര സംസ്ഥാന തൊഴിലാളി ജയിലിൽ കുഴഞ്ഞുവീണു മരിച്ചു
Kerala Kerala Mex Kerala mx
1 min read
27

ആറരക്കിലോ കഞ്ചാവുമായി പിടികൂടിയ ഇതര സംസ്ഥാന തൊഴിലാളി ജയിലിൽ കുഴഞ്ഞുവീണു മരിച്ചു

August 15, 2024
0

  കോട്ടയം: കോട്ടയത്തുനിന്ന് ആറരക്കിലോ കഞ്ചാവുമായി പിടികൂടിയ ഇതര സംസ്ഥാന തൊഴിലാളി ജയിലിൽ കുഴഞ്ഞുവീണു മരിച്ചു. കേസിലെ പ്രതിയായ ഒഡീഷ സ്വദേശി ഉപേന്ദ്രനായിക് (35) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് നഗരമധ്യത്തിൽ ചെല്ലിയൊഴുക്കം റോഡിലെ വാടക വീട്ടിൽ നിന്നും ഏഴു കിലോ കഞ്ചാവുമായി ഉപേന്ദ്ര നായിക്കിനെയും സന്തോഷ്‌കുമാർ നായികിനെയും കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ഈസ്റ്റ് പൊലീസും അറസ്റ്റ് ചെയ്യുന്നത്. ഇയാളെ നടപടികൾ പൂർത്തിയാക്കി കോടതിയിൽ

Continue Reading
കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകം; പ്രൊട്ടക്ഷൻ ആക്ട് നടപ്പാക്കണം എന്നാവശ്യപ്പെട്ട് നാളെ കേരളത്തിലെ ഡോക്ടർമാരും സമരത്തിൽ
Kerala Kerala Mex Kerala mx
1 min read
26

കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകം; പ്രൊട്ടക്ഷൻ ആക്ട് നടപ്പാക്കണം എന്നാവശ്യപ്പെട്ട് നാളെ കേരളത്തിലെ ഡോക്ടർമാരും സമരത്തിൽ

August 15, 2024
0

  തിരുവനന്തപുരം: കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധവുമായി കേരളത്തിലെ ഡോക്ടർമാരും. സെൻട്രൽ പ്രൊട്ടക്ഷൻ ആക്ട് നടപ്പാക്കണം എന്നാവശ്യപ്പെട്ട് നാളെ ഒപിയും വാർഡ് ഡ്യൂട്ടിയും ബഹിഷ്കരിക്കും. എന്നാൽ അത്യാഹിത വിഭാ ഗങ്ങളിൽ സേവനം ഉണ്ടാകും. പി.ജി ഡോക്ടർമാരും സീനിയർ റസിഡന്റ് ഡോക്ടർമാരുമാണ് സമരത്തിനിറങ്ങുന്നത്. ജോയിന്റ് ആക്ഷൻ ഫോറത്തിന്റെ ഭാഗമായാണ് കേരളത്തിൽ കെ.എം.പി.ജി.എ സമരം പ്രഖ്യാപിച്ചത്. യുവ ഡോക്ടറുടെ കൊലപാതകത്തിന് കാരണക്കാരായ ഹോസ്പിറ്റലിലെ സീനിയർ ഉദ്യോ​ഗസ്ഥർക്കെതിരെ നടപടിയെടുക്കുക. 48 മണിക്കൂറിനുള്ളിൽ പ്രതികളെ

Continue Reading
ചക്രവാതചുഴി; അടുത്ത അഞ്ച് ദിവസം ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യ
Kerala Kerala Mex Kerala mx
1 min read
26

ചക്രവാതചുഴി; അടുത്ത അഞ്ച് ദിവസം ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യ

August 15, 2024
0

  തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസം വ്യാപകമായ ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യ. തെക്ക് കിഴക്കൻ അറബിക്കടലിനും തെക്കൻ കേരള തീരത്തിനും മുകളിലായി ചക്രവാതചുഴി രൂപപ്പെട്ടു. കൊങ്കൺ മുതൽ ചക്രവാതചുഴി വരെ 1 .5 km ഉയരം വരെ ന്യുനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നുവെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഓഗസ്റ്റ് 15 മുതൽ 17 വരെ അതിശക്തമായ മഴക്കും 19 വരെ ശക്തമായ മഴക്കും സാധ്യതയെന്ന്

Continue Reading
എംആർ ഹൈപ്പർ മാർക്കറ്റിൽ നിന്ന് വാങ്ങിയ ബർഗറിൽ ജീവനുള്ള പുഴു; രണ്ട് പേർ ചികിത്സയിൽ
Kerala Kerala Mex Kerala mx
1 min read
34

എംആർ ഹൈപ്പർ മാർക്കറ്റിൽ നിന്ന് വാങ്ങിയ ബർഗറിൽ ജീവനുള്ള പുഴു; രണ്ട് പേർ ചികിത്സയിൽ

August 15, 2024
0

  കോഴിക്കോട്: എംആർ ഹൈപ്പർ മാർക്കറ്റിൽ നിന്ന് വാങ്ങിയ ബർഗറിൽ ജീവനുള്ള പുഴു. ബർഗർ കഴിച്ച രണ്ട് പേർ ഛർദിയെ തുടർന്ന് ചികിത്സയിലാണ്. സംഭവത്തിൽ കോഴിക്കോട് കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിന് പരാതി നൽകി. ചിക്കൻ ബർ​ഗറിലാണ് പുഴുവിനെ കിട്ടത്. ഓൺലൈനിൽ ഓർഡർ ചെയ്താണ് രണ്ട് ബർഗർ വാങ്ങിയത്. ഒരു ബർ​ഗർ പൂർണമായി ഇരവരും കഴിച്ച ശേഷമാണ് പുഴുവിനെ കണ്ടെത്തിയത്. അടുത്തദിവസം രണ്ടു പേർക്കും ഛർദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ

Continue Reading