Your Image Description Your Image Description

മുംബൈ: വിക്ഷിത് ഭരത് 2047 പ്രോഗ്രാമിന് കീഴില്‍ ഇന്ത്യ ഒരു വികസിത രാഷ്ട്രമായി മാറുമ്പോള്‍അതിവേഗ സാമ്പത്തിക വളര്‍ച്ച നിലനിര്‍ത്തുന്നു. സങ്കീര്‍ണമായ അപകട സാധ്യതയുള്ള അന്തരീക്ഷത്തിനിടയിലെ ഈ പുരോഗതി ഇന്ത്യയിലെ വ്യവസായങ്ങള്‍ക്ക് അവസരങ്ങളും വെല്ലുവിളികളും നല്‍കുന്നു. മുന്‍കൂട്ടി കണക്കാക്കിയ റിസ്‌ക് എടുത്ത് മുന്നിലുള്ള ഭീഷണികളും അപകടങ്ങളും ഫലപ്രദമായി കൈകാര്യം ചെയ്തുകൊണ്ട് അതിന്റെ ലക്ഷ്യങ്ങള്‍ ആത്മിവശ്വാസത്തോടെ പിന്തുടരാന്‍ മികച്ച റിസ്‌ക് കള്‍ച്ചര്‍ ഒരു സ്ഥാപനത്തെ പ്രാപ്തമാക്കും.

ഇന്ത്യ റിസ്‌ക്

സംഘാടക തന്ത്രങ്ങളില്‍ റിസ്‌ക് കള്‍ച്ചര്‍ ഉള്‍ച്ചേര്‍ക്കേണ്ടതിന്റെ നിര്‍ണായക ആവശ്യകത ഐസിഐസിഐ ലൊംബാര്‍ഡും ഐആര്‍എം ഇന്ത്യയും നടത്തിയ റിപ്പോര്‍ 2024 എടുത്തു
കാണിക്കുന്നു. ഒരു സ്ഥാപനത്തിന്റെ റിസ്‌ക് കള്‍ച്ചര്‍‘ മനസിലാക്കുന്നതിനുള്ള ലളിതമായ
ബി സമീപനത്തിന് റിപ്പോര്‍ട്ട് ഊന്നല്‍ നല്‍കുന്നു. വ്യക്തികളുടെയും ഗ്രൂപ്പുകളുടെയും
മനോഭാവം അവരുടെ പെരുമാറ്റത്തെ രൂപപ്പെടുത്തുന്നു. ആവര്‍ത്തിച്ചുള്ള ഈ പെരുമാറ്റങ്ങള്‍ കാലക്രമേണ സംസ്‌കാരത്തെ രൂപപ്പെടുത്തുന്നു. അത് ഓര്‍ഗനൈസേഷനിലെ മനോഭാവങ്ങളെയും പെരുമാറ്റങ്ങളേയും സ്വാധീനിക്കുന്നു.

സജീവമായ റിസ്‌ക് മാനേജുമന്റെിന്റെ പ്രധാന്യത്തിന്റെ സമയോജിതമായ ഓര്‍മപ്പെടുത്തലാണ് ഈ റിപ്പോര്‍ട്ട്. റിസ്‌ക് കാഴ്ചപ്പാടുകള്‍മാനേജുമെന്റ് രീതികള്‍സംസ്‌കാരിക സ്വഭാവം എന്നിവയുടെ സമഗ്രമായ സര്‍വെയെ അടിസ്ഥാനമാക്കിഇന്ത്യന്‍ സംരംഭങ്ങള്‍ക്കുള്ളിലെ പ്രക്രിയകളുടെയും സാംസ്‌കാരിക നിലയുടെയും സ്വയം വിലയിരുത്തല്‍ ഇത് നടത്തുന്നു. സങ്കീര്‍ണമായ അപകട സാധ്യതയുള്ള ലാന്‍ഡ്‌സ്‌കേപില്‍ മുന്നോട്ടുപോകുന്നതിനും സുസ്ഥിരമായ വളര്‍ച്ചക്കുള്ള അവസരങ്ങള്‍ തുറക്കുന്നതിനും പ്രവര്‍ത്തന ക്ഷമമായ ഉള്‍ക്കാഴ്ചകളോടെ ഇത് ബിസിനസുകളെ സജ്ജമാക്കുന്നു.

പ്രാഥമികദ്വതീയ ഗവേഷണങ്ങള്‍ സംയോജിപ്പിച്ച് വിവിധ മേഖലകളിലെ ബിസിനസ്റിസ്‌ക് ലീഡര്‍മാരില്‍നിന്നുള്ള ഉള്‍ക്കാഴ്ചകള്‍ കൂടി ഉള്‍ക്കൊള്ളിച്ചതാണ് പഠനം. ഞങ്ങളുടെ കൂട്ടായ ധാരണയും റിസ്‌ക് മാനേജുമെന്റും മെച്ചപ്പെടുത്താന്‍ ഈ റിപ്പോര്‍ട്ട് ലക്ഷ്യമിടുന്നു. അതേസമയംഫലപ്രദമായ റിസ്‌ക് പ്രക്ടീസുകളില്‍ അധിഷ്ഠിതമായ ഒരു പ്രതിരോധശേഷിയുള്ള സ്ഥാപന സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നു. 2022, 2023 വര്‍ഷങ്ങളിലെ വാര്‍ഷിക റിപ്പോര്‍ട്ടുകള്‍  അടിസ്ഥാനമാക്കി  500ലധികം ഇന്ത്യന്‍ കമ്പനികളില്‍നിന്നും 50 ലധികം ആഗോള കമ്പനികളില്‍നിന്നുമുള്ള അപകട സാധ്യത വെളിപ്പെടുത്തലുകള്‍ ഇത് പരിശോധിക്കുന്നു.

പ്രധാന കണ്ടെത്തലുകള്‍:

 

  1. റിസ്‌ക് മെച്യൂരിറ്റി: എല്ലാ ജീവനക്കാര്‍ക്കും അവരുടെ ഉത്തരവാദിത്തപ്പെട്ട മേഖലകളിലെ അപകടസാധ്യതകള്‍ തിരിച്ചറിയാന്‍ കഴിയുമെന്ന് പക്വതയുള്ള ഓര്‍ഗനൈസേഷനുകള്‍ ഉറപ്പാക്കുന്നു. സര്‍വേ പ്രതികരണങ്ങള്‍ അനുസരിച്ച്മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈ വശത്ത് പ്രകടമായ പുരോഗതി ഉണ്ടായിട്ടുണ്ട്. ഇപ്പോഴും 42ശതമാനം ഓര്‍ഗനൈസേഷനുകളിലെയും ബോര്‍ഡോ റിസ്‌ക് ഡിപ്പാര്‍ട്ടുമെന്റോ അപകടസാധ്യതകള്‍ തിരിച്ചറിയുമെന്ന് പ്രതീക്ഷിക്കുന്നു.
  2. റിസ്‌ക് കള്‍ച്ചര്‍: അദൃശ്യവും ആത്മനിഷ്ഠവുമായ സവിശേഷത കാരണം റിസ്‌ക് കള്‍ച്ചര്‍ അളക്കുന്നത് വെല്ലുവിളിയാണ്. ഈ സങ്കീര്‍ണത ഉണ്ടായിരുന്നിട്ടും ഞങ്ങളുടെ ഗവേഷണ സംഘം ഒരു റിസ്‌ക് കള്‍ച്ചര്‍ സ്‌കോറിങ് സിസ്റ്റം (0-100) വികസിപ്പിച്ചെടുത്തിട്ടുണ്ട്.  16 ശതമാനം ബിസിനസുകള്‍ മാത്രമാണ് 60ന് മുകളില്‍ സ്‌കോര്‍ നേടിയത്. ആറ് ശതമാനം മാത്രം 80-100 സ്‌കോറുകള്‍ നേടുന്നു.
  3. പ്രധാന അപകട സാധ്യതകള്‍: സൈബര്‍ സുരക്ഷസാങ്കേതിക വിദ്യപ്രവീണ്യം എന്നിവയുടെ പോരായ്മ എല്ലാ മേഖലകളിലും പ്രധാന ആശങ്കകളായി ഉയര്‍ന്നുവന്നിട്ടുണ്ട്. ബിസിനസുകള്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കുന്നത് കൂട്ടുമ്പോള്‍ സൈബര്‍ ആക്രമണ സാധ്യത ഗണ്യമായി വര്‍ധിച്ചു. അതേസമയംവൈദഗ്ധ്യമുള്ള പ്രതിഭകളെ നിയമിക്കുന്നതിനും നിലനിര്‍ത്തുന്നതിനുമുള്ള വെല്ലുവിളി വര്‍ധിച്ചുകൊണ്ടിരിക്കുന്നു.
  4. ഇടത്തരം കമ്പനികള്‍: ഈ വര്‍ഷത്തെ റിപ്പോര്‍ട്ട് ഇടത്തരം സംരംഭങ്ങളിലെ അപകട സാധ്യതയുടെ പ്രാധാന്യം ഊന്നിപ്പറയുന്നു. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ അടിത്തറയും ഇന്ത്യയുടെ ജിഡിപിയുടെ മൂന്നിലൊന്ന് ഭാഗവും നമ്മുടെ കയറ്റുമതിയുടെ പകുതിയും ഇടത്തരം കമ്പനികളുടെ വിഹിതമാണ്. മൊത്തത്തില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇടത്തരം കമ്പനികള്‍ കാര്യമായ പരിണാമം കാണിക്കുന്നു.
  5. 10 വ്യവസായ പ്രമുഖരില്‍നിന്നും അഞ്ച് റിസ്‌ക് എക്‌സ്പര്‍ട്ടുകളില്‍നിന്നുമുള്ള
    വിശകലനം: ഞങ്ങളുടെ വിദഗ്ധരും പ്രധാന ബാഹ്യ പങ്കാളികളും വൈവിധ്യമാര്‍ന്ന മേഖലകളിലുടനീളം സങ്കീര്‍ണമായ അപകടസാധ്യതയുള്ള സാഹചര്യങ്ങള്‍ തരണംചെയ്യുന്നതില്‍ വര്‍ഷങ്ങളോളം അനുഭവ പരിചയമുള്ളവരാണ്. സുസ്ഥിര വളര്‍ച്ച കൈവരിക്കുന്നതിനും
    സങ്കീര്‍ണതകള്‍ കൈകാര്യം ചെയ്യുന്നതിനുമുള്ള സമഗ്രമായ വീക്ഷണം വാഗ്ദാം ചെയ്യാന്‍ അതുമൂലം കഴിയുന്നു.


ഐസിഐസിഐ ലൊംബാര്‍ഡിന്റെ കോര്‍പറേറ്റ് സൊലൂഷന്‍സ് ബിസിനസ് ചീഫ് സന്ദീപ് ഗൊറാഡിയ പറയുന്നു: ‘ വ്യവസായങ്ങളിലുടനീളമുള്ള അപകടസാധ്യതകള്‍ അഭൂതപൂര്‍വമായ വേഗത്തിലാണ് വികസിച്ചുകൊണ്ടിരിക്കുന്നത്. ഡൈനാമിക് ആയി പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ആഗോള റിസ്‌ക് ലാന്‍ഡ്‌സ്‌കേപ് മാറി ഒരിക്കല്‍ അപകടസാധ്യതയില്ലാത്തതായി
കണക്കാക്കപ്പെട്ടിരുന്ന മേഖലകള്‍ ഇപ്പോള്‍ പുതിയതയും സങ്കീര്‍ണവുമായ വെല്ലുവിളികളെ
അഭിമുഖീകരിക്കുന്നു.

സൈബര്‍ സുരക്ഷാ ഭീഷണികളുടെ വര്‍ധനപ്രാവീണ്യമുള്ളവരുടെ കുറവ്സാമ്പത്തിക  അനുശ്ചിതത്വങ്ങള്‍ എന്നിവ റിസ്‌ക് മാനേജുമെന്റിനെ തന്ത്രപരമായ പരിഗണനയില്‍നിന്ന് പ്രവര്‍ത്തനപരമായ അനിവാര്യതയിലേക്ക് മാറ്റി. ഇന്നത്തെ പരിസ്ഥിതിയില്‍ഉയര്‍ന്നുവരുന്ന ഭീഷണികള്‍ മുന്‍കൂട്ടി  കാണുന്നതിനും അതിനെ പിന്തുടരുന്നതിനും ഓര്‍ഗനൈസേഷനുകള്‍ തുറന്ന സമീപനം സ്വീകരിക്കണം. ഈ ചട്ടക്കൂടില്‍ ഇന്‍ഷുറന്‍സ് ഒരു പ്രധാന പങ്ക് വഹിക്കുന്നു. സാമ്പത്തിക പരിരക്ഷയും അപ്രതീക്ഷിത തടസ്സങ്ങള്‍ക്കെതിരെ തന്ത്രപരമായ കരുതലും വാഗ്ദാനം ചെയ്യുന്നു. ഐആര്‍എമ്മുമായുള്ള ഞങ്ങളുടെ സഹകരണം ആഴത്തിലുള്ള ഉള്‍ക്കാഴ്ചയും പ്രവര്‍ത്തനക്ഷമമായ തന്ത്രങ്ങളും നല്‍കാന്‍ ഞങ്ങളെ പ്രാപ്തമാക്കുന്നു. അത് ഉടനടിയുള്ള അപകടസാധ്യതകളെ അഭിമുഖീകരിക്കാന്‍ മാത്രമല്ലദീര്‍ഘകാല പ്രതിരോധശേഷി  വളര്‍ത്തുകയും ചെയ്യുന്നു. റിസ്‌ക് മാനേജുമെന്റ് അവരുടെ പ്രവര്‍ത്തനങ്ങളുടെ കാതലായി സംയോജിപ്പിക്കുന്നതിലൂടെ ബിസിനസുകള്‍ക്ക് അവരുടെ
ഭാവി സംരക്ഷിക്കാന്‍ മാത്രമല്ലഅസ്ഥിരമായ സാഹചര്യങ്ങളില്‍പോലും  ഉയര്‍ന്നുവരുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്താനം കഴിയും

ഐആര്‍എം ഇന്ത്യ അഫിലിയേറ്റ് സിഇഒയും ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ എന്റര്‍പ്രൈസസ് റിസ്‌ക് വിദഗ്ധനുമായ ഹര്‍ഷ് ഷാ പറയുന്നു: വിക്ഷിത് ഭാരത് 2024 സംരംഭത്തിന് കീഴില്‍
ഇന്ത്യ വികസിത രാഷ്ട്രമായി മാറുന്നത് വലിയ അവസരങ്ങളുടെയും സങ്കീര്‍ണമായ വെല്ലിവിളികളുടെയും സമയത്തായിരിക്കും. ബിസിനസിന്റെയും അപകട സാധ്യതകളുടെയും ചലനാത്മക ലാന്‍ഡ്‌സ്‌കേപ് ഒരു പുതിയതലത്തിലുള്ള ചടുലതയും ദീര്‍ഘവീക്ഷണവും ആവശ്യപ്പെടുന്നു. ഈ പശ്ചാത്തലത്തിലാണ് ഐസിഐസിഐസിഐ ലൊംബാര്‍ഡിനൊപ്പം ബില്‍ഡിങ് റെസിലിയന്‍സ്: റിസ്‌ക് കള്‍ച്ചറിന്റെ സമഗ്രമായ വിശകലനം‘ എന്ന റിപ്പോര്‍ട്ടിന്റെ രണ്ടാം പതിപ്പ് ഞങ്ങള്‍ അവതരിപ്പിക്കുന്നത്. റിസ്‌ക് കള്‍ച്ചര്‍ മനസിലാക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള ഞങ്ങളുടെ പ്രതിബദ്ധത പലപ്പോഴും അവഗണിക്കപ്പെടുന്ന സാഹചര്യങ്ങള്‍ വികസിപ്പിക്കുന്നതിനും അനിശ്ചിതത്വങ്ങള്‍ നാവിഗേറ്റ് ചെയ്യുന്നതിനും അവസരങ്ങള്‍ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിനമുള്ള ഓര്‍ഗനൈസേഷന്റെ പ്രാവീണ്യത്തില്‍നിന്നുള്ള അഗാധമായ സ്വാധീനത്തില്‍നിന്നാണ്‘.

പ്രധാന വസ്തുതകള്‍:

 

  • ഫ്രധാന റിസ്‌ക് ഫോക്കസ്: സൈബര്‍ സുരക്ഷാ ഭീഷണികളും പ്രാവീണ്യത്തിന്റെ കുറവും എല്ലാ മേഖലകളിലും പ്രധാന ആശങ്കകളായി തുടരുകയാണ്. ബിസിനസുകള്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളെ കൂടുതലായി ആശ്രയിക്കുന്നതിനാല്‍സൈബര്‍ ആക്രമണങ്ങള്‍ കൂടി. അതിനാല്‍തന്നെ റിസ്‌കും കൂടി. കൂടാതെപല സ്ഥാപനങ്ങള്‍ക്കും പ്രാവീണ്യമുള്ളവരെ കണ്ടെത്തുന്നതിനും നിലനിര്‍ത്തുന്നതിനും കഴിയാതെ പോകുന്നു. തൊഴില്‍ വിപണി കൂടുതല്‍ മത്സരാധിഷ്ഠിതമാകുമ്പോള്‍ ഈ പ്രവണത കൂടുതല്‍ തീവ്രമാകാന്‍ സാധ്യതയുണ്ട്.
  • അപകട സാധ്യതയെക്കുറിച്ചുള്ള ധാരണ മാറുന്നു: ചില മേഖലകള്‍ അപകടസാധ്യത എങ്ങനെ കാണുന്നു എന്നതിലെ മാറ്റം റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ബിഎഫ്എസ്‌ഐയും സേവന മേഖലകളും കഴിഞ്ഞവര്‍ഷം നേരിട്ട റിസ്‌ക് കുറവായിരുന്നു. മാക്രോ ഇക്കണോമിക് സമ്മര്‍ദങ്ങളും സൈബര്‍ സുരക്ഷയും പോലുള്ള സങ്കീര്‍ണമായ വെല്ലുവിളികള്‍ നേരിടുന്നതിനാല്‍ അപകടസാധ്യത കൂടുതലാണ്. എന്നിരുന്നാലും മാനുഫാക്ചറിങ്വിതരണം എന്നീ മേഖലകള്‍ രണ്ട് വര്‍ഷവും ഒരേ നിലയില്‍ തുടരുന്നു. അതിനാല്‍ ഇത് സ്ഥിരവുമാണ്.
  • റിസ്‌ക് തിരിച്ചറിയല്‍: ട്രെന്‍ഡുകള്‍ അനുസരിച്ച് എല്ലാ ജീവിക്കാരുടെയും റിസ്‌ക് തിരിച്ചറിയല്‍ 2023ലെ 26 ശതമാനത്തില്‍നിന്ന് 2024ല്‍ ആറ് ശതമാനം വര്‍ധിച്ച് 32 ശതമാനം ആയതായി ഞങ്ങള്‍ കാണുന്നു. ഉയര്‍ന്ന ഉടമസ്ഥതയും ഉത്തരവാദിത്വവും ഇത് സൂചിപ്പിക്കുന്നു. ബ്ലാക്ക് സ്വാന്‍ഗ്രെ റിനോ എന്നിവ (യഥാക്രമം അപ്രതീക്ഷിതവും മുന്‍കൂട്ടി കാണാവുന്നതുമായ ദുരന്തങ്ങളെ സൂചിപ്പിക്കുന്നു) തിരിച്ചറിയുന്നത് ഒരു സ്ഥാപനത്തിന്റെ വിജയത്തിന് പ്രധാന സംഭാവനയായി ഇപ്പോള്‍ കണക്കാക്കുന്നു.
  • റിസ്‌ക് മാനേജുമെന്റും ഇന്‍ഷുറന്‍സും: പ്രധാന അപകട സാധ്യതകള്‍ ലഘൂകരിക്കുന്നതിന് ബിസിനസ്സുകള്‍ നഷ്ട നിയന്ത്രണ പരിഹാരങ്ങളിലേക്കും ഇന്‍ഷുറന്‍സിലേക്കും കൂടുതലായി തിരിയുന്നതായി റിപ്പോര്‍ട്ട് എടുത്തുകാണിക്കുന്നു. പ്രതികരിച്ചവരില്‍ 47 ശതമാനത്തിലധികം പേര്‍ സൈബര്‍ സുരക്ഷക്കായി നഷ്ടനിയന്ത്രണ നടപടികള്‍ സ്വീകരിച്ചതായി വ്യക്തമാക്കി. അതേസമയംതുല്യ ശതമാനം തങ്ങളുടെ എക്‌സ്‌പോഷര്‍ നിയന്ത്രിക്കാന്‍ ഇന്‍ഷുറന്‍സ് തിരഞ്ഞെടുത്തു. 71 ശതമാനം ഓര്‍ഗനൈസേഷനുകളും നഷ്ടനിയന്ത്രണ ശ്രമങ്ങളിലൂടെ സാങ്കേതിക അപകടസാധ്യത ലഘൂകരിക്കുന്നു. അതേസമയം, 66 ശതമാനം  നിയമപരവും നിയന്ത്രണപരവുമായ അപകടസാധ്യതകള്‍ കൈകാര്യംചെയ്യുന്നു. കൂടുതല്‍ ഇന്‍ഷുറന്‍ ചെയ്ത അപകടസാധ്യതയായി തീപിടുത്ത അപകടങ്ങള്‍ തുടരുന്നു, 70 ശതമാനം  ബിസിനസുകളും അത് ഉറപ്പുവരുത്തിയിട്ടുണ്ട്. അതേസമയംകാലാവസ്ഥാ വ്യതിയാന
    അപകടസാധ്യത കൈകാര്യം ചെയ്യുന്നതില്‍ കാര്യമായ വിടവുണ്ട്കാരണം 37.5 ശതമാനം കമ്പനികള്‍ക്ക് ഇപ്പോഴും ഏതെങ്കിലും തരത്തിലുള്ള അപകടസാധ്യത പരിഹാരമില്ല. ഇത് കൂടുതല്‍ ഇന്‍ഷുറന്‍സും റിസ്‌ക് മാനേജുമെന്റ് ശ്രമങ്ങളും ആവശ്യമായ മേഖലയെ സൂചിപ്പിക്കുന്നു.
  • റിസ്‌ക് കള്‍ച്ചര്‍ ശക്തിപ്പെടുത്തല്‍: ഓര്‍ഗനൈസേഷനുകള്‍ക്കുള്ളില്‍ ശക്തമായ അപകടസാധ്യതയുള്ള സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിന്റെ പ്രധാന്യമാണ് റിപ്പോര്‍ട്ടിലെ ഒരു പ്രധാന വിഷയം. റിസ്‌ക് മാനേജുമെന്റ് ദൈനംദിന തീരുമാനങ്ങള്‍ എടുക്കുന്നതിന്റെ
    ഭാഗമായ ഒരു സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ പല ബിസിനസുകളും ഇപ്പോഴും പാടുപെടുന്നുണ്ടെന്ന് സര്‍വേ കാണിക്കുന്നു. സെക്ടറുകളിലുടനീളമുള്ള കമ്പനികള്‍ അവരുടെ മൊത്തത്തിലുള്ള പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിന് അപകടസാധ്യതയെക്കുറിച്ച് ബോധവാന്മാരാകുന്ന തൊഴിലാളികളെ കൊണ്ടുവരുന്നതിന് മുന്‍ഗണന നല്‍കണം.
  • റിസ്‌ക് വെളുപ്പെടുത്തല്‍: പ്രതികരിച്ച കമ്പനികളില്‍ മൂന്ന് ശതമാനം പേര്‍ മാത്രമാണ്
    രണ്ട് വര്‍ഷത്തിനിടെ സ്ഥിരമായ അപകടസാധ്യത വെളിപ്പെടുത്തുന്നത് തുടര്‍ന്നത്. ലിസ്റ്റ്
    ചെയ്ത 521 ഇന്ത്യന്‍ കമ്പനികളെയാണ് ഇതിനായ വിശകലനം ചെയ്തത്. ഫലപ്രദമായ അപകടസാധ്യത വെളിപ്പെടുത്തുന്നതിന് മുകളില്‍നിന്ന് താഴേക്കുള്ള സമീപനം ആവശ്യമാണ്.
    ടോണ്‍ മുകളില്‍ സജീകരിച്ചിരിക്കുന്നു. കൂടാതെ സ്ഥാപനങ്ങളിലുടനീളം അപകടസാധ്യതയുള്ള സംസ്‌കാരം നയിക്കുന്നതിന് ബോര്‍ഡിന് ഉത്തരവാദിത്തമുണ്ട്.


റിസ്‌ക് മാനേജുമെന്റിന് സോളിഡ് റിസ്‌ക് മാനേജുമെന്റ് പ്രക്രിയകളും നൂതന സാങ്കേതികവിദ്യയും അത്യന്താപേക്ഷിതമാണെങ്കിലും ശക്തമായ റിസ്‌ക് കള്‍ച്ചറും നിര്‍ണായകമാണ്. അപകടസാധ്യതകള്‍ തിരിച്ചറിയുന്നതിനും നിയന്ത്രിക്കാനും കമ്പനിയിലെ എല്ലാവരെയും ഈ സംസ്‌കാരം പ്രാപ്തമാക്കണം.

റിസ്‌ക് കള്‍ച്ചറിന്റെ സ്വയം വിലയിരുത്തല്‍അപകടസാധ്യത വെളിപ്പെടുത്തല്‍ വിശകലനം
എന്നിവയുമായി സംയോജിപ്പിച്ച്സ്ഥാപനങ്ങളില്‍ അപകടസാധ്യത സംസ്‌കാരം വര്‍ധിപ്പിക്കേണ്ടതിന്റെ അടിയന്തര ആവശ്യകത എടുത്തുകാണിക്കുന്നു. ഈ ഗവേഷണം വ്യവസായ റിസ്‌ക് ലീഡര്‍മാര്‍ക്കും എല്ലാ ഇന്ത്യന്‍ എന്റര്‍പ്രൈസസ് ഓഹരി ഉടമകള്‍ക്കും പ്രയോജനം ചെയ്യും.
അപകടസാധ്യതയുള്ളവരും അപകടസാധ്യതയുള്ളവരുമായി മാറുന്നതിന് ശ്രദ്ധ ആവശ്യമുള്ള പ്രധാന മേഖലകള്‍ തിരിച്ചറിയാനും ഇത് അവരെ സഹായിക്കും. ആത്മവിശ്വാസത്തോടെ ലക്ഷ്യങ്ങള്‍ പിന്തുടരാന്‍ അത് അവരെ പ്രാപ്തരാക്കും. 

Leave a Reply

Your email address will not be published. Required fields are marked *