Your Image Description Your Image Description

വിളർച്ചയ്ക്കും കേൾവിക്കുറവിനും ശേഷമുള്ള ലോകത്തിലെ മൂന്നാമത്തെ വലിയ വൈകല്യമാണ് കാഴ്ചനഷ്ടം. അതിന് പരിഹാരവുമായി ഒരു കൂട്ടം ​ഗവേഷകർ. പതിറ്റാണ്ടുകൾ നീണ്ട പരീക്ഷണങ്ങൾക്കൊടുവിൽ ലോകത്ത് ആദ്യമായി ‘ജെന്നാരിസ് ബയോണിക് വിഷൻ സിസ്റ്റം’ എന്ന അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൃത്രിമ കണ്ണുകൾ (ബയോണിക് ഐ) വികസിപ്പിച്ച് ​​ലോകത്തിന്റെ ശ്രദ്ധ നേടിയെടുക്കുകയാണിവർ. ഓസ്ട്രേലിയയിലെ മോനാഷ് സർവകലാശാലയിലെ ​ഗവേഷകരാണ് ഈ മുന്നേറ്റത്തിന് പിന്നിൽ.

എന്താണ് ജെന്നാരിസ് ബയോണിക് വിഷൻ സിസ്റ്റം?

കണ്ണുകളിൽ നിന്ന് തലച്ചോറിലേക്ക് ദൃശ്യ വിവരങ്ങൾ കൈമാറുന്ന തകരാറിലായ ഒപ്റ്റിക് നാഡികളെ മറികടന്ന് ജെന്നാരിസ് ബയോണിക് വിഷൻ സിസ്റ്റം തലച്ചോറിൻ്റെ കാഴ്ച കേന്ദ്രത്തിലേക്ക് നേരിട്ട് സിഗ്നലുകൾ അയയ്ക്കുകയാണ് ചെയ്യുന്നത്. ഇതിലൂടെ കാഴ്ചയില്ലാത്തവർക്ക് വസ്തുക്കൾ കാണാൻ സാധിക്കും. ബയോണിക് ഐ മൃ​ഗങ്ങളിൽ വിജയകരമായി പരീക്ഷിച്ച ശേഷം മനുഷ്യരിൽ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തുന്നതിനായി മെൽബണിൽ തയ്യാറെടുക്കുകയാണ്. കാഴ്ചയില്ലാത്ത നിരവധി ആളുകൾക്ക് കാഴ്ച വീണ്ടെടുക്കുന്നതിന് ഈ മുന്നേറ്റം പ്രതീക്ഷ നൽകുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *