Your Image Description Your Image Description

 

കോട്ടയം: കോട്ടയത്തുനിന്ന് ആറരക്കിലോ കഞ്ചാവുമായി പിടികൂടിയ ഇതര സംസ്ഥാന തൊഴിലാളി ജയിലിൽ കുഴഞ്ഞുവീണു മരിച്ചു. കേസിലെ പ്രതിയായ ഒഡീഷ സ്വദേശി ഉപേന്ദ്രനായിക് (35) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് നഗരമധ്യത്തിൽ ചെല്ലിയൊഴുക്കം റോഡിലെ വാടക വീട്ടിൽ നിന്നും ഏഴു കിലോ കഞ്ചാവുമായി ഉപേന്ദ്ര നായിക്കിനെയും സന്തോഷ്‌കുമാർ നായികിനെയും കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ഈസ്റ്റ് പൊലീസും അറസ്റ്റ് ചെയ്യുന്നത്.

ഇയാളെ നടപടികൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെ ഇന്ന് രാവിലെ കോട്ടയം ജില്ലാ ജയിലിൽ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ഇയാളെ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. പ്രതിയുടെ മൃതദേഹം കോട്ടയം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *