Your Image Description Your Image Description

 

ചങ്ങനാശ്ശേരി: ചങ്ങനാശേരിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ അമ്മയെയും മകളെയും പൊലീസ് ജീപ്പ് ഇടിച്ചു. ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല. മന്ത്രി സജി ചെറിയാന് പൈലറ്റ് പോകുന്നതിനായി ചങ്ങനാശേരിയിൽ നിന്നും എ.സി റോഡിലേക്ക് പോയ ജീപ്പാണ് അപകടമുണ്ടാക്കിയത്.

ഉച്ചയ്ക്ക് 2 മണിയോടെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് മുന്നിലായിരുന്നു സംഭവം . അപകടത്തെ തുടർന്ന് നാട്ടുകാർ പൊലീസുകാരുമായി വാക്കുതർക്കവുമുണ്ടായി. പോലീസ് തന്നെയാണ് രണ്ട് പേരെയും ആശുപത്രിയിലെത്തിച്ചത്

 

Leave a Reply

Your email address will not be published. Required fields are marked *