സർക്കാരിന്റെ നയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നു; താനൂരിൽ പൊലീസിനെതിരെ പ്രതിഷേധ പ്രകടനവുമായി സിപിഎം
Kerala Kerala Mex Kerala mx Malappuram
1 min read
42

സർക്കാരിന്റെ നയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നു; താനൂരിൽ പൊലീസിനെതിരെ പ്രതിഷേധ പ്രകടനവുമായി സിപിഎം

June 16, 2024
0

  മലപ്പുറം: മലപ്പുറം താനൂരിൽ പൊലീസിനെതിരെ പ്രതിഷേധ പ്രകടനവുമായി സിപിഎം. താനൂർ നഗരത്തിലാണ് പ്രകടനം നടന്നത്. പൊലീസിനെതിരെ രൂക്ഷ മുദ്രാവാക്യങ്ങളുമായിട്ടാണ് സിപിഎം പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയത്. താനൂർ പൊലീസിലെ അക്രമകാരികൾക്കെതിരെ നടപടിയെടുക്കണമെന്നാണ് സിപിഎമ്മിന്റെ ആവശ്യം. സർക്കാരിന്റെ നയങ്ങൾക്ക് വിരുദ്ധമായി താനൂർ പൊലീസ് പ്രവർത്തിക്കുന്നും പാർട്ടി അംഗത്തിന്റെ മകനെ മർദ്ദിച്ച് അറസ്റ്റ് ചെയ്തെന്നുമാണ് ഉയരുന്ന ആരോപണം. സിപിഎം താനൂർ ഏരിയാ കമ്മിറ്റിയാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.  

Continue Reading
തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനം; ഡീലിമിറ്റേഷൻ കമ്മീഷൻ രൂപീകരിച്ച് സർക്കാർ
Kerala Kerala Mex Kerala mx
1 min read
81

തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനം; ഡീലിമിറ്റേഷൻ കമ്മീഷൻ രൂപീകരിച്ച് സർക്കാർ

June 16, 2024
0

    തിരുവനന്തപുരം: സംസ്ഥാന തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിനായി ഡീലിമിറ്റേഷൻ കമ്മീഷൻ രൂപീകരിച്ച് സർക്കാർ വിജ്ഞാപനമിറക്കി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാനാണ് കമ്മീഷൻ ചെയർമാൻ. ഐഎഎസ് ഉദ്യോഗസ്ഥരായ രത്തൻ ഖേൽക്കർ, കെ.ബിജു,എസ്.ഹരികിഷോർ, കെ.വാസുകി എന്നിവർ അംഗങ്ങളാണ്. ഓരോ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വാർഡ് വീതം കൂട്ടാനാണ് തീരുമാനം. തദ്ദേശ സ്ഥാപനങ്ങളുടെ വാർഡുകളുടെ എണ്ണം കൂട്ടാൻ നിയമസഭ ബില്ല് പാസാക്കിയിരുന്നു

Continue Reading
10 കിലോ ഭാരമുള്ള മുഴ കാരണം നടക്കാൻ കഴിയാതെ വന്ന 61കാരി; നീക്കം ചെയ്തത് 6 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ
Kerala Kerala Mex Kerala mx Thrissur
1 min read
41

10 കിലോ ഭാരമുള്ള മുഴ കാരണം നടക്കാൻ കഴിയാതെ വന്ന 61കാരി; നീക്കം ചെയ്തത് 6 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ

June 16, 2024
0

  തൃശൂർ: 10 കിലോ ഭാരമുള്ള മുഴ കാരണം നടക്കാൻ കഴിയാതെ വന്ന 61കാരിയ്ക്ക് ആശ്വാസമേകി തൃശൂർ മെഡിക്കൽ കോളേജ്. 6 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ കാലിൽ നിന്നും ട്യൂമർ നീക്കം ചെയ്തു. കാലിൽ തുടയോട് ചേർന്ന് അതിവേഗം വളർന്ന 10 കിലോഗ്രാം ഭാരമുള്ള ട്യൂമർ സങ്കീർണ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് തൃശൂർ സർക്കാർ മെഡിക്കൽ കോളേജ്. ട്യൂമർ മൂലം നടക്കാൻ പോലും ഏറെ ബുദ്ധിമുട്ടിരുന്ന 61 വയസുള്ള തൃശൂർ

Continue Reading
കുവൈത്ത് ദുരന്തം; ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി
Kerala Kerala Mex Kerala mx Top News
1 min read
41

കുവൈത്ത് ദുരന്തം; ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി

June 16, 2024
0

  തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും മതിയായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ ലോകകേരള സഭയുടെ നാലാമത് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുവൈത്ത് സർക്കാർ ഇതിനാവശ്യമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. കേന്ദ്ര സർക്കാർ കുവൈത്തുമായി ബന്ധപ്പെട്ട് നടപടി ത്വരിതപ്പെടുത്തണം. ഇക്കാര്യത്തിൽ കേന്ദ്രത്തിന്റെ സമയോചിത ഇടപെടൽ ഉണ്ടാവണം. ബന്ധപ്പെട്ട മറ്റ് സാങ്കേതിക കാര്യങ്ങൾ പരിശോധിച്ച് നഷ്ടപരിഹാരം നൽകാൻ

Continue Reading
ഹജ്ജിന്റെ കർമ്മങ്ങൾ നിർവഹിക്കവേ മലയാളി ഹാജി കുഴഞ്ഞുവീണ് മരിച്ചു
Kerala Kerala Mex Kerala mx Pravasi
1 min read
68

ഹജ്ജിന്റെ കർമ്മങ്ങൾ നിർവഹിക്കവേ മലയാളി ഹാജി കുഴഞ്ഞുവീണ് മരിച്ചു

June 16, 2024
0

  റിയാദ്: മലയാളി ഹാജി ഹജ്ജിന്റെ കർമ്മങ്ങൾ നിർവഹിക്കവേ സുപ്രധാന ഹജ്ജ് കർമം നടന്ന മക്കയിലെ അറഫയിൽ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം മഞ്ചേരി കുട്ടശ്ശേരി മേലേതിൽ പരേതനായ മാനു ഹാജി മകൻ അബ്ദുല്ല (69) ആണ് മരിച്ചത്. ഭാര്യക്കും മകനും ഒപ്പം സ്വകാര്യ ഗ്രൂപ്പിൽ ഹജ്ജിനെത്തിയതായിരുന്നു. കർമ്മങ്ങൾ നടക്കുന്നതിനിടെ മരിച്ച ഇദ്ദേഹത്തിന്റെ മൃതദേഹം അറഫാ ജബലുറഹ്മ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടികൾ പൂർത്തീകരിച്ചു മക്കയിൽ കബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ:

Continue Reading
മക്കളുടെ വിവാഹത്തിൽ പങ്കെടുക്കണമെന്ന് രോ​ഗിയായ പിതാവിന്റെ ആ​ഗ്രഹം, ഡിസ്ചാർജ് ചെയ്യാനാകില്ലെന്ന് ഡോക്ടർമാർ; ഐസിയു വിവാഹവേദിയായി
Kerala Kerala Mex Kerala mx National
1 min read
56

മക്കളുടെ വിവാഹത്തിൽ പങ്കെടുക്കണമെന്ന് രോ​ഗിയായ പിതാവിന്റെ ആ​ഗ്രഹം, ഡിസ്ചാർജ് ചെയ്യാനാകില്ലെന്ന് ഡോക്ടർമാർ; ഐസിയു വിവാഹവേദിയായി

June 16, 2024
0

  ലഖ്നൗ: മക്കളുടെ വിവാഹത്തിൽ പങ്കെടുക്കണമെന്ന രോ​ഗിയായ പിതാവിന്റെ ആ​ഗ്രഹം നടത്തിക്കൊടുത്ത് ഡോക്ടർമാർ‌. പിതാവിന്റെ അഭ്യർഥന മാനിച്ച് ഐസിയു വിവാഹവേദിയായി. ലഖ്‌നൗവിലെ ഇറ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സംഭവം. കടുത്ത നെഞ്ചുവേദനയെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്ന പിതാവിൻ്റെ അഭ്യർത്ഥന മാനിച്ചാണ് രണ്ട് പെൺമക്കളുടെ വിവാഹത്തിന് ആശുപത്രി അധികൃതർ സമ്മതിച്ചത്. പെൺമക്കളുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഡിസ്ചാർജ് ചെയ്യാനാകില്ലെന്ന് ഡോക്ടർമാർ അറിയിച്ചതോടെയാണ് വിവാഹം ഐസിയുവിലാക്കിയത്. 51 കാരനായ സയ്യിദ് ജുനൈദ് ഇഖ്ബാലിനെയാണ് നെഞ്ചുവേദനയെ

Continue Reading
ബലിപെരുന്നാൾ പ്രമാണിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസിക്ക് അവധി പ്രഖ്യാപിച്ചു
Kerala Kerala Mex Kerala mx World
1 min read
42

ബലിപെരുന്നാൾ പ്രമാണിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസിക്ക് അവധി പ്രഖ്യാപിച്ചു

June 16, 2024
0

  മസ്‌കത്ത്: ബലിപെരുന്നാൾ പ്രമാണിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസിക്ക് അവധി പ്രഖ്യാപിച്ചു. ജൂൺ 17 തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യൻ എംബസിയുടെ ഹെൽപ്പ്‌ലൈൻ സേവനം 24 മണിക്കൂറും ലഭ്യമാകും. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.  

Continue Reading
ജമ്മുകശ്മീരിൽ ഭീകരവിരുദ്ധ നടപടികൾ ഊർജ്ജിതമാക്കാൻ നിർദ്ദേശിച്ച് അമിത്ഷാ; സുരക്ഷ ഏജൻസികൾ സംയുക്തമായി നീങ്ങണമെന്ന് നിർദേശം
Kerala Kerala Mex Kerala mx National
1 min read
50

ജമ്മുകശ്മീരിൽ ഭീകരവിരുദ്ധ നടപടികൾ ഊർജ്ജിതമാക്കാൻ നിർദ്ദേശിച്ച് അമിത്ഷാ; സുരക്ഷ ഏജൻസികൾ സംയുക്തമായി നീങ്ങണമെന്ന് നിർദേശം

June 16, 2024
0

  ഡൽഹി: ജമ്മുകശ്മീരിൽ ഭീകരവിരുദ്ധ നടപടികൾ ഊർജ്ജിതമാക്കാൻ നിർദ്ദേശിച്ച് അമിത്ഷാ. ജമ്മുകശ്മീരിലെ സാഹചര്യം വിലയിരുത്താൻ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ സുരക്ഷ ഏജൻസികൾ സംയുക്തമായി നീങ്ങണമെന്ന് യോഗത്തിൽ അമിത് ഷാ നിർദേശിച്ചു. കശ്മീരിൽ തീവ്രവാദത്തിൻറെ വേരറുക്കുമെന്ന നിലപാടിൽ മാറ്റമില്ലെന്നും അമിത് ഷാ വ്യക്തമാക്കി. ഭീകരാക്രമണം ആവർത്തിക്കുന്ന പശ്ചാത്തലത്തിലാണ് കശ്മീരിലെ സാഹചര്യം വിലയിരുത്താൻ അമിത് ഷാ യോഗം വിളിച്ചത്.  

Continue Reading
തെരഞ്ഞെടുപ്പ് തോൽവി; മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും പറഞ്ഞത് പരസ്പരവിരുദ്ധം, വലിയ പൊട്ടിത്തെറി സി.പി.എമ്മിലുണ്ടാകുമെന്ന് വിഡി സതീശൻ
Kerala Kerala Mex Kerala mx Top News
1 min read
46

തെരഞ്ഞെടുപ്പ് തോൽവി; മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും പറഞ്ഞത് പരസ്പരവിരുദ്ധം, വലിയ പൊട്ടിത്തെറി സി.പി.എമ്മിലുണ്ടാകുമെന്ന് വിഡി സതീശൻ

June 16, 2024
0

  പറവൂർ: തെരഞ്ഞെടുപ്പ് തോൽവിയെ കുറിച്ച് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും പറഞ്ഞത് പരസ്പരവിരുദ്ധമാണെന്നും സി.പി.എം പോകുന്നത് വലിയൊരു പൊട്ടിത്തെറിയിലേക്കെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ജീർണതയാണ് സി.പി.എം നേരിടുന്നത്. പോരാളി ഷാജിയെന്നത് പ്രധാനപ്പെട്ട ഒരു നേതാവിന്റെ സോഷ്യൽ മീഡിയ സംവിധാനമാണ്. ചെങ്കതിരും പൊൻകരുമൊക്കെ മറ്റു രണ്ടു പേരുടേതാണ്. ഇപ്പോൾ ഇവരൊക്കെ തമ്മിൽ പോരാടാൻ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഞങ്ങളെയൊക്കെ ഇവർ എത്ര അപമാനിച്ചതാണ്. ഇപ്പോൾ അവർ തമ്മിൽ അടിക്കുകയാണ്.

Continue Reading
റിയാദിൽ മലയാളി താമസസ്ഥലത്ത് മരിച്ച നിലയിൽ
Kerala Kerala Mex Kerala mx Pravasi
1 min read
72

റിയാദിൽ മലയാളി താമസസ്ഥലത്ത് മരിച്ച നിലയിൽ

June 16, 2024
0

  റിയാദ്: മലയാളി റിയാദിലെ താമസസ്ഥലത്ത് നിര്യാതനായി. മലപ്പുറം അങ്ങാടിപ്പുറം അരിപ്ര സ്വദേശി കടുക്കുന്നൻ വീട്ടിൽ ഹാരിസ് ബാബു (49) ആണ് റിയാദിലെ ശിഫയിലുള്ള താമസസ്ഥലത്ത് മരിച്ചത്. പിതാവ്: മുഹമ്മദ്‌, മാതാവ്: സൈനബ, ഭാര്യ: സജ്‌ന. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് നേതാക്കളായ റഫീഖ് പുല്ലൂർ, ഷറഫ് പുളിക്കൽ, റിയാസ് തിരൂർക്കാട്, റഫീഖ് ചെറുമുക്ക്, ജാഫർ വീമ്പൂർ എന്നിവരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തീകരിക്കും.  

Continue Reading