പാലത്തിന് മുകളിൽ സംശയാസ്പദമായ രീതിയിൽ ബൈക്കും ചെരിപ്പും; കാണാതായ യുവാവിന്റെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തി
Kerala Kerala Mex Kerala mx
1 min read
30

പാലത്തിന് മുകളിൽ സംശയാസ്പദമായ രീതിയിൽ ബൈക്കും ചെരിപ്പും; കാണാതായ യുവാവിന്റെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തി

June 16, 2024
0

  കോഴിക്കോട്: കഴിഞ്ഞ ദിവസം രാത്രി മുതൽ കാണാതായ യുവാവിന്റെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തി. നെല്ലിക്കുന്ന് കുന്നത്ത് അജയന്റെ(30) മൃതദേഹം ആണ് ചേളന്നൂർ മുതുവാട്ട്താഴം പുഴയിൽ നിന്ന് കണ്ടെത്തിയത്. ഇന്നലെ രാത്രിയോടെ മുതുവാട്ട് താഴം പാലത്തിന് മുകളിൽ സംശയാസ്പദമായ രീതിയിൽ ബൈക്ക്, ചെരിപ്പ് എന്നിവ കണ്ടതിനെ തുടർന്ന് നാട്ടുകാർ പൊലീസിലും നരിക്കുനി ഫയർ സ്റ്റേഷനിലും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ ഇന്ന് രാവിലെയോടെയാണ് പുഴയിൽ 12 അടിയോളം

Continue Reading
തെരഞ്ഞെടുപ്പ് തോൽവി; പഠിക്കാനുള്ള കെ.സി. ജോസഫ് ഉപസമിതി മറ്റെന്നാൾ തൃശൂരെത്തുമെന്ന് ഡിസിസി അധ്യക്ഷൻ
Kerala Kerala Mex Kerala mx
1 min read
34

തെരഞ്ഞെടുപ്പ് തോൽവി; പഠിക്കാനുള്ള കെ.സി. ജോസഫ് ഉപസമിതി മറ്റെന്നാൾ തൃശൂരെത്തുമെന്ന് ഡിസിസി അധ്യക്ഷൻ

June 16, 2024
0

  തൃശൂർ: തൃശൂരിലെ തെരഞ്ഞെടുപ്പ് തോൽവി പഠിക്കാനുള്ള കെ.സി. ജോസഫ് ഉപസമിതി മറ്റെന്നാൾ തൃശൂരെത്തുമെന്ന് ഡിസിസി അധ്യക്ഷൻ വി.കെ. ശ്രീകണ്ഠൻ പറഞ്ഞു. തൃശൂർ ജില്ലാ കോൺഗ്രസ് അധ്യക്ഷനായി ചുമതലയേറ്റശേഷമുള്ള ജില്ലയിലെ ഭാരവാഹികളുമായുള്ള യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു വികെ ശ്രീകണ്ഠൻ. 18ന് രാവിലെ രാവിലെ മുതിർന്ന നേതാക്കളുമായി പ്രശ്നം ചർച്ച ചെയ്യുമെന്ന് വികെ ശ്രീകണ്ഠൻ പറഞ്ഞു. ഉച്ചതിരിഞ്ഞ് ഭാരവാഹികളുടെ പരാതി കേൾക്കും. പ്രവർത്തകർക്ക് പരാതി നേരിട്ട് നൽകാം. രുന്ന തെരഞ്ഞെടുപ്പുകളിൽ പാർട്ടിയെ സജ്ജമാക്കാനുള്ള

Continue Reading
ഒമാനിൽ ബലിപെരുന്നാൾ ആഘോഷം; 169 തടവുകാർക്ക് മോചനം നൽകാൻ ഉത്തരവിട്ട് സുൽത്താൻ
Kerala Kerala Mex Kerala mx World
1 min read
57

ഒമാനിൽ ബലിപെരുന്നാൾ ആഘോഷം; 169 തടവുകാർക്ക് മോചനം നൽകാൻ ഉത്തരവിട്ട് സുൽത്താൻ

June 16, 2024
0

  മസ്കറ്റ്: ഒമാനിൽ ബലിപെരുന്നാളിനോട് അനുബന്ധിച്ച് 169 തടവുകാർക്ക് മോചനം നൽകാൻ ഉത്തരവിട്ട് സുൽത്താൻ ഹൈതം ബിൻ താരിഖ്. ഇവരിൽ 60 പേർ പ്രവാസികളാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. വ്യത്യസ്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവരെയാണ് സുൽത്താൻ മോചിപ്പിച്ചത്.

Continue Reading
മുഖംമൂടി ധരിച്ചെത്തിയത് ഇരുപത് പേർ; ജ്വല്ലറിയിൽ കയറി കൊള്ളയടിച്ചത് കോടിക്കണക്കിന് രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ
Kerala Kerala Mex Kerala mx World
1 min read
49

മുഖംമൂടി ധരിച്ചെത്തിയത് ഇരുപത് പേർ; ജ്വല്ലറിയിൽ കയറി കൊള്ളയടിച്ചത് കോടിക്കണക്കിന് രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ

June 16, 2024
0

  കാലിഫോർണിയ: മുഖംമൂടി ധരിച്ച ഇരുപത് അം​ഗ സംഘം യുഎസിലെ ജ്വല്ലറി കൊള്ളയടിച്ച് കോടിക്കണക്കിന് രൂപ വിലവരുന്ന സ്വർണാഭരണം കവർന്നു. പൂനെ ആസ്ഥാനമായുള്ള ജ്വല്ലറിയിയുടെ യുഎസിലെ ശാഖയാണ് അക്രമികൾ കൊള്ളയടിച്ചത്. കാലിഫോർണിയയിലെ സണ്ണിവെയ്‌ലിലെ പിഎൻജി ജ്വല്ലേഴ്‌സിലാണ് സംഭവം. മുഖംമൂടി ധരിച്ച് എത്തിയ കൊള്ളസംഘം ചില്ല് വാതിലുകൾ തകർത്ത് കടയുടെ ഉള്ളിലേക്ക് കയറി ആകെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോ​ഗസ്ഥനെ കീഴടക്കി ആഭരണങ്ങൾ കവർന്നു. ആഭരണങ്ങൾ സൂക്ഷിച്ചിരിക്കുന്ന എല്ലാ അലമാരകളും തകർത്തു. എല്ലാ പ്രവൃത്തിയും

Continue Reading
ആഘോഷ നിറവിൽ ഖത്തർ; പതിനായിരക്കണക്കിന് വിശ്വാസികൾക്കൊപ്പം പെരുന്നാൾ നമസ്‌കാരത്തിൽ പങ്കെടുത്ത് ശൈഖ് തമീം
Kerala Kerala Mex Kerala mx World
1 min read
49

ആഘോഷ നിറവിൽ ഖത്തർ; പതിനായിരക്കണക്കിന് വിശ്വാസികൾക്കൊപ്പം പെരുന്നാൾ നമസ്‌കാരത്തിൽ പങ്കെടുത്ത് ശൈഖ് തമീം

June 16, 2024
0

  ദോഹ: ബലിപെരുന്നാൾ ആഘോഷത്തിൻറെ നിറവിൽ ഖത്തർ. പതിനായിരക്കണക്കിന് വിശ്വാസികളാണ് പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുത്തത്. ലുസെയ്ൽ പാലസിലെ പ്രാർഥനാ ഗ്രൗണ്ടിൽ പൗരന്മാർക്കൊപ്പമാണ് അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി പ്രാർത്ഥനയിൽ പങ്കെടുത്തത്. ഇന്ന് പുലർച്ചെ 4.58ന് രാജ്യത്തുടനീളം 675 പള്ളികളിലും ഈദ് ഗാഹുകളിലുമായി പെരുന്നാൾ നമസ്കാരം നടന്നു. എജ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിലും അൽ സദ്ദ് സ്റ്റേഡിയത്തിലും ഈദ് നമസ്‌കാരം നടന്നു. ഈദ് ഗാഹുകളിൽ ഖുതുബയുടെ മലയാളം പരിഭാഷയും ഉണ്ടായിരുന്നു.

Continue Reading
കെഎസ്ആർടിസി ബസിൽ യുവതിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം; യാത്രക്കാരനെ കൈകാര്യം ചെയ്ത് യുവതി
Kerala Kerala Mex Kerala mx
1 min read
35

കെഎസ്ആർടിസി ബസിൽ യുവതിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം; യാത്രക്കാരനെ കൈകാര്യം ചെയ്ത് യുവതി

June 16, 2024
0

  കോഴിക്കോട്: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച യാത്രക്കാരനെ യുവതി കൈകാര്യം ചെയ്തു. ഇന്നലെ രാത്രി 11ഓടെയാണ് മാനന്തവാടിയിൽ നിന്നും കോഴിക്കോട്ടേക്ക് സർസിസ് നടത്തുകയായിരുന്ന ബസിലാണ് യുവതിയെ ഉപദ്രവിക്കാൻ ശ്രമമുണ്ടായത്. കോഴിക്കോട് മലാപ്പറമ്പ് സ്വദേശിനിയായ 23കാരിയാണ് തന്നെ ഉപദ്രവിക്കാൻ ശ്രമിച്ച കോഴിക്കോട് സ്വദേശിയായ യുവാവിനെ കൈകാര്യം ചെയ്തത്. ബസ് താമരശ്ശേരിയിൽ എത്തിയ ഉടൻ ഡ്രൈവറും കണ്ടക്ടറും യാത്രക്കാരും ഉൾപ്പെടെ യുവാവിനെ പിടികൂടി താമരശ്ശേരി പൊലീസ്

Continue Reading
തീറ്റയിൽ പൊറോട്ടയും ചക്കയും അമിതമായി ഉൾപ്പെടുത്തി; കൊല്ലം വെളിനല്ലൂരിൽ അഞ്ചുപശുക്കൾ ചത്തു
Kerala Kerala Mex Kerala mx Kollam
1 min read
41

തീറ്റയിൽ പൊറോട്ടയും ചക്കയും അമിതമായി ഉൾപ്പെടുത്തി; കൊല്ലം വെളിനല്ലൂരിൽ അഞ്ചുപശുക്കൾ ചത്തു

June 16, 2024
0

  കൊല്ലം: കൊല്ലം വെളിനല്ലൂരിൽ തീറ്റയിൽ പൊറോട്ട അമിതമായി നൽകിയതിനെ തുടർന്ന് അഞ്ചുപശുക്കൾ ചത്തു. വെളിനല്ലൂർ വട്ടപ്പാറ ഹസ്ബുള്ളയുടെ ഫാമിലെ പശുക്കളാണ് ചത്തത്. ഇന്നലെ വൈകിട്ട് മുതലാണ് പശുക്കൾ കുഴഞ്ഞുവീണ് തുടങ്ങിയത്. പശുക്കൾക്ക് നൽകിയ തീറ്റയിൽ പൊറോട്ടയും ചക്കയും അമിതമായി ഉൾപ്പെടുത്തിയിരുന്നു. ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ നിന്നുള്ള എമർജൻസി റസ്പോൺസ് ടീമെത്തി അവശനിലയിലായ കന്നുകാലികൾക്ക് ചികിത്സ നൽകി. ചത്ത പശുക്കളുടെ പോസ്റ്റ്മോർട്ടവും നടത്തി. പശുക്കളുടെ തീറ്റയെക്കുറിച്ച് കർഷകർക്ക് അവബോധം നൽകുമെന്ന്

Continue Reading
വോട്ടിങ് യന്ത്രങ്ങൾ നിരോധിക്കണമെന്ന ഇലോൺ മസ്ക്കിൻറെ പ്രസ്താവന; ഇനിയുള്ള തെരഞ്ഞെടുപ്പുകൾ ബാലറ്റ് പേപ്പറിൽ നടത്തണമെന്ന ആവശ്യവുമായി അഖിലേഷ് യാദവ്
Kerala Kerala Mex Kerala mx National Top News
1 min read
63

വോട്ടിങ് യന്ത്രങ്ങൾ നിരോധിക്കണമെന്ന ഇലോൺ മസ്ക്കിൻറെ പ്രസ്താവന; ഇനിയുള്ള തെരഞ്ഞെടുപ്പുകൾ ബാലറ്റ് പേപ്പറിൽ നടത്തണമെന്ന ആവശ്യവുമായി അഖിലേഷ് യാദവ്

June 16, 2024
0

  ഡൽഹി: വോട്ടിങ് യന്ത്രങ്ങൾ നിരോധിക്കണമെന്ന ഇലോൺ മസ്ക്കിൻറെ പ്രസ്താവനയിൽ ചർച്ച മുറുകുന്നു. ഇലോൺ മസ്ക്കിൻറെ പ്രസ്താവന ചർച്ചയായതോടെ ഇനിയുള്ള തെരഞ്ഞെടുപ്പുകൾ ബാലറ്റ് പേപ്പറിൽ നടത്തണമെന്ന ആവശ്യവുമായി സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്തെത്തി. ലോകത്തെ പ്രമുഖരായ സാങ്കേതിക വിദഗ്ധർ പോലും ഇവിഎമ്മിൽ ക്രമക്കേട് സാധ്യമെന്ന് പറയുകയാണെന്നും എന്തിനാണ് ഇവിഎം അടിച്ചേൽപ്പിക്കുന്നതെന്ന് ബിജെപി വിശദീകരിക്കണമെന്നും അഖിലേഷ് യാദവ് പറഞ്ഞു. അതേസമയം, ഇലോൺ മസ്ക്കിൻറെ വാദം തെറ്റെന്നും ബാലറ്റ്

Continue Reading
ഇനി ദിവസത്തിന്റെ ദൈർഘ്യം വർധിക്കും; ഭൂമിയുടെ അകക്കാമ്പിന്റെ ചലനം മന്ദഗതിയിലായതായി പഠനം
Kerala Kerala Mex Kerala mx Tech
1 min read
56

ഇനി ദിവസത്തിന്റെ ദൈർഘ്യം വർധിക്കും; ഭൂമിയുടെ അകക്കാമ്പിന്റെ ചലനം മന്ദഗതിയിലായതായി പഠനം

June 16, 2024
0

  ഭൂമിയുടെ അകക്കാമ്പിന്റെ ചലനം സാധാരണയിൽ നിന്ന് മന്ദഗതിയിലായതായി പഠനം. അകക്കാമ്പ് ഉപരിതലത്തേക്കാൾ വേ​ഗത്തിൽ കറങ്ങുമെന്നായിരുന്നു നേരത്തെ പഠനങ്ങൾ തെളിയിച്ചിരുന്നത്. എന്നാൽ, 2010 മുതൽ ഭൂമിയുടെ ആന്തരിക ഭാ​ഗം ഭ്രമണം ചെയ്യുന്നതിന്റെ വേ​ഗത കുറഞ്ഞെന്നും ഉപരിതലത്തേക്കാൾ പതുക്കെയാണ് കറങ്ങുന്നതെന്നും നേച്ചർ ജേണലിലെ പഠനം പറയുന്നു. ഈ മാറ്റം ദിവസത്തിന്റെ ദൈർഘ്യം വർധിപ്പിക്കാം. ദിവസ ദൈർഘ്യത്തിൽ സെക്കൻ്റിൻ്റെ അംശത്തിൽ മാറ്റം വരുമെന്നും പഠനം വ്യക്തമാക്കി. ദീർഘ കാലത്തെ നിരീക്ഷണങ്ങളിൽ നിന്നും പരീക്ഷണങ്ങളിൽ

Continue Reading
‘മുഖ്യമന്ത്രിയുടെ വിഷലിപ്തമായ വാക്കുകൾ കേരളീയ സമൂഹത്തെ ഭിന്നിപ്പിക്കാനുള്ളതായിരുന്നു’; ഇടതുപക്ഷത്തിന്റെ വൻ തോൽവിക്ക് കാരണം സിപിഎമ്മിന്റെ മുസ്ലിം പ്രീണനമാണെന്ന് കെ.സുരേന്ദ്രൻ
Kerala Kerala Mex Kerala mx
1 min read
31

‘മുഖ്യമന്ത്രിയുടെ വിഷലിപ്തമായ വാക്കുകൾ കേരളീയ സമൂഹത്തെ ഭിന്നിപ്പിക്കാനുള്ളതായിരുന്നു’; ഇടതുപക്ഷത്തിന്റെ വൻ തോൽവിക്ക് കാരണം സിപിഎമ്മിന്റെ മുസ്ലിം പ്രീണനമാണെന്ന് കെ.സുരേന്ദ്രൻ

June 16, 2024
0

  തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ വൻ തോൽവിക്ക് കാരണം സിപിഎമ്മിന്റെ നഗ്നമായ മുസ്ലിം പ്രീണനമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഹമാസ് അനുകൂലവും സിഎഎ വിരുദ്ധവുമായ പ്രചരണമാണ് തിരഞ്ഞെടുപ്പ് കാലത്ത് സിപിഎം നടത്തിയത്. ഭരണപരാജയവും അഴിമതിയും മറച്ചുവെക്കാനാണ് മുഖ്യമന്ത്രി ഇത്തരത്തിൽ വർഗീയ പ്രചരണം നടത്തിയത്. മുഖ്യമന്ത്രിയുടെ വിഷലിപ്തമായ വാക്കുകൾ കേരളീയ സമൂഹത്തെ ഭിന്നിപ്പിക്കാനുള്ളതായിരുന്നു. എന്നാൽ സിപിഎമ്മിന്റെ പ്രചരണം കോൺഗ്രസ് ഏറ്റെടുക്കുകയും ചെയ്തു. സിപിഎം വിതച്ചതാണ് ഇപ്പോൾ കോൺഗ്രസ് കൊയ്തത്.

Continue Reading