Your Image Description Your Image Description

 

ദോഹ: ബലിപെരുന്നാൾ ആഘോഷത്തിൻറെ നിറവിൽ ഖത്തർ. പതിനായിരക്കണക്കിന് വിശ്വാസികളാണ് പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുത്തത്. ലുസെയ്ൽ പാലസിലെ പ്രാർഥനാ ഗ്രൗണ്ടിൽ പൗരന്മാർക്കൊപ്പമാണ് അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി പ്രാർത്ഥനയിൽ പങ്കെടുത്തത്.

ഇന്ന് പുലർച്ചെ 4.58ന് രാജ്യത്തുടനീളം 675 പള്ളികളിലും ഈദ് ഗാഹുകളിലുമായി പെരുന്നാൾ നമസ്കാരം നടന്നു. എജ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിലും അൽ സദ്ദ് സ്റ്റേഡിയത്തിലും ഈദ് നമസ്‌കാരം നടന്നു. ഈദ് ഗാഹുകളിൽ ഖുതുബയുടെ മലയാളം പരിഭാഷയും ഉണ്ടായിരുന്നു. എജ്യൂക്കേഷൻ സിറ്റി സ്‌റ്റേഡിയത്തിലും പതിനായിരത്തിലേറെ വിശ്വാസികളാണ് നമസ്‌കാരത്തിൽ പങ്കെടുത്തത്.

ലുസെയ്ൽ പാലസിലെ പ്രാർത്ഥനാ ഗ്രൗണ്ടിൽ സുപ്രീം കോടതി ജഡ്ജി ഷെയ്ഖ് ഡോ.തഖീൽ ബിൻ സയർ അൽ ഷമ്മാരിയാണ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകിയത്. ഈദ് ആശംസ അറിയിക്കാനെത്തിയ അതിഥികളെ രാവിലെ തന്നെ ലുസെയ്ൽ പാലസിലാണ് അമീർ സ്വീകരിച്ചത്. രാജ്യത്തെ ജനങ്ങളെയും അറബ്, മുസ്‌ലീം രാജ്യങ്ങളിലെ ഭരണാധികാരികളെയും അമീർ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പെരുന്നാൾ ആശംസയും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *