Your Image Description Your Image Description

 

മലപ്പുറം: മലപ്പുറം താനൂരിൽ പൊലീസിനെതിരെ പ്രതിഷേധ പ്രകടനവുമായി സിപിഎം. താനൂർ നഗരത്തിലാണ് പ്രകടനം നടന്നത്. പൊലീസിനെതിരെ രൂക്ഷ മുദ്രാവാക്യങ്ങളുമായിട്ടാണ് സിപിഎം പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയത്.

താനൂർ പൊലീസിലെ അക്രമകാരികൾക്കെതിരെ നടപടിയെടുക്കണമെന്നാണ് സിപിഎമ്മിന്റെ ആവശ്യം. സർക്കാരിന്റെ നയങ്ങൾക്ക് വിരുദ്ധമായി താനൂർ പൊലീസ് പ്രവർത്തിക്കുന്നും പാർട്ടി അംഗത്തിന്റെ മകനെ മർദ്ദിച്ച് അറസ്റ്റ് ചെയ്തെന്നുമാണ് ഉയരുന്ന ആരോപണം. സിപിഎം താനൂർ ഏരിയാ കമ്മിറ്റിയാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *