Your Image Description Your Image Description

വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ ആപ്പിള്‍ പുതിയ ഐഒഎസ് 26 അവതരിപ്പിച്ചു. രൂപകല്‍പനയില്‍ വന്ന മാറ്റത്തിനൊപ്പം പുതിയ ഫീച്ചറുപകളും എഐ കഴിവുകളും ഉള്‍പ്പെടുത്തിയാണ് പുതിയ ഐഒഎസ് ഒരുക്കിയിരിക്കുന്നത്. പുറത്തിറക്കാനിരിക്കുന്ന പുതിയ ഐഫോണുകളിലാണ് ഐഒഎസ് 26 ആദ്യം എത്തുക. ഇതിന് പിന്നാലെ ഒഎസ് അപ്ഡേറ്റുകളായി മുന്‍ വര്‍ഷങ്ങളിലെ ഫോണുകളിലും എത്തും.

ഒരു ഗ്ലാസ് പ്രതലം പോലെ സുതാര്യവും തിളക്കുവമേറിയതായിരിക്കും iOS 26 ഇന്റര്‍ഫേസ്. ടൂള്‍ ബാറിലും, ഇന്‍-ആപ്പ് ഇന്റര്‍ഫേസുകളിലും, കണ്‍ട്രോളുകളിലും ഈ മാറ്റം ഉണ്ടായേക്കാം. ആപ്പിളിന്റെ പുതിയ ഹാര്‍ഡ്വേറുകളിലും ലിക്വിഡ് ഗ്ലാസ് എത്തും.ആപ്പിളിന്റെ ഇരുപതാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് 2027 ഓടെ ഐഫോണില്‍ സുപ്രധാന മാറ്റങ്ങള്‍ വരുമെന്നും റിപ്പോര്‍ട്ടുണ്ട്.

ആപ്പിള്‍ ഇനി വരും ഡിവൈസുകളില്‍ ഗ്ലാസ് കണ്‍സെപ്റ്റ് വികസിപ്പിക്കും. ഫോണിന്റെ എഡ്ജുകളിലും കര്‍വ്ഡ് ഗ്ലാസ് സൈഡ് ഫീച്ചര്‍ ഉണ്ടാകും. ഡിവൈസില്‍ വളരെ നേര്‍ത്ത ബെസലുകളായിരിക്കും. സ്‌ക്രീനില്‍ കട്ട്ഔട്ട് സെക്ഷന്‍ ഉണ്ടാകില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്

ആപ്പിള്‍ ഇന്റലിജന്‍സ്

ലൈവ് ട്രാന്‍സ്ലേഷന്‍ ഉള്‍പ്പടെ വിവിധങ്ങളായ കഴിവുകള്‍ ഉള്‍പ്പെടുത്തി ആപ്പിള്‍ ഇന്റലിജന്‍സിനെ പരിഷ്‌കരിച്ചു. മെസജേസ്, ഫേസ്‌ടൈം, ഫോണ്‍ തുടങ്ങിയ ആപ്പുകളില്‍ ഈ ലൈവ് ട്രാന്‍സ്ലേഷന്‍ ഫീച്ചര്‍ ഉപയോഗിക്കാനാവും. ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മന്‍, ഇറ്റാലിയന്‍, സ്പാനിഷ്, ചൈനീസ്, ഉള്‍പ്പടെയുള്ള ഭാഷകള്‍ ഈ ഫീച്ചറില്‍ ലഭ്യമാകും. സ്‌ക്രീനില്‍ കാണുന്ന വസ്തുക്കളുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ചാറ്റ്ജിപിടിയോട് ചോദിച്ചറിയാനുള്ള സൗകര്യം ഐഫോണില്‍ ലഭിക്കും.

ഫോണ്‍ ആപ്പിന്റെ ലേ ഔട്ടില്‍ മാറ്റം വരുത്തിയിട്ടുണ്ട്. മെസേജ് ആപ്പിന് അപരിചിതരായവരില്‍ നിന്നുള്ള സന്ദേശങ്ങള്‍ ഫില്‍റ്റര്‍ ചെയ്യാന്‍ കഴിയും. ആപ്പിള്‍ മ്യൂസിക്കില്‍ ലിറിക്‌സ് ട്രാന്‍സിലേഷന്‍ ഫീച്ചര്‍, ആപ്പിള്‍ മാപ്പില്‍ വിസിറ്റഡ് പ്ലേസസ് തുടങ്ങിയ പുതിയ മാറ്റങ്ങളും ഐഒഎസ് 26 ല്‍ എത്തും.

ആപ്പിള്‍ ഗെയിംസ് എന്ന പേരില്‍ ആപ്പിള്‍ പുതിയ ആപ്പ് അവതരിപ്പിച്ചു. ഗെയിമിങ് ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള എകജാലക ആപ്പ് എന്ന നിലയ്ക്കാണ് കമ്പനി ഇത് അവതരിപ്പിക്കുന്നത്. ഇതോടൊപ്പം ആപ്പിളിന്റെ കാര്‍പ്ലേയിലും ഡിസൈന്‍ തലത്തില്‍ മാറ്റങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

നിലവില്‍ ഐഒഎസ് 26 ന്റെ ഡെവലപ്പര്‍ വേര്‍ഷന്‍ കമ്പനി ലഭ്യമാക്കിയിട്ടുണ്ട്. സ്റ്റേബിള്‍ വേര്‍ഷന്‍ പുതിയ ഐഫോണുകള്‍ എത്തിയതിന് ശേഷമായിരിക്കും ലഭിക്കുക.

Leave a Reply

Your email address will not be published. Required fields are marked *