Your Image Description Your Image Description

സൗദി കിഴക്കൻ പ്രവിശ്യയായ ജുബൈലിൽ ചെറിയ ഭൂചലനം അനുഭവപ്പെട്ടു. സൗദി ജിയോളജിക്കൽ സർവേ നാഷനൽ സീസ്മിക് നെറ്റ്‌വർക്ക് സ്​റ്റേഷനുകൾ വഴി ചൊവ്വാഴ്ച വൈകുന്നേരം 5.12.55-നാണ് അറേബ്യൻ ഗൾഫിൽ ചെറിയ ഭൂചലനം കണ്ടെത്തിയത്.

റിക്ടർ സ്കെയിലിൽ 3.35 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ജുബൈലിന് ഏകദേശം 85 കിലോമീറ്റർ കിഴക്കായിട്ടാണ് അനുഭവപ്പട്ടത്. ഭൂകമ്പ തീവ്രത കുറവായിരുന്നതിനാൽ നാശനഷ്​ടങ്ങൾ ഒന്നും ഉണ്ടായില്ല. സ്ഥിതിഗതികൾ സുരക്ഷിതമാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *