Your Image Description Your Image Description

ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തെ തുടർന്ന് ചില ഫ്ലൈറ്റുകൾ റദ്ദാക്കിയതായും ചില വിമാന സർവീസുകൾക്ക് കാലതാമസം നേരിട്ടതായും യുഎഇ എയർലൈൻസ് അധികൃതർ അറിയിച്ചു. ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ഇറാൻ വ്യോമപാതകൾ അടച്ചിരിക്കുകയാണ്.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ടെൽ അവീവിലെ ബെൻ ഗുരിയോൺ വിമാനത്താവളം തുറക്കില്ലെന്ന അറിയിപ്പിനെ തുടർന്ന് ടെൽ അവീവിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ റദ്ദാക്കിയതായി ഇത്തിഹാദ് എയർവേസ് അറിയിച്ചു. തീരുമാനത്തെ തുടർന്ന് ബാധിതരായ യാത്രക്കാർക്ക് ബദൽ യാത്രാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും യാത്രക്കാർ ഇത്തിഹാദ് വെബ്‌സൈറ്റിലോ മറ്റോ അവരുടെ വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കണമെന്നും അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *