Your Image Description Your Image Description

സിനിമാ ടിക്കറ്റുകൾക്ക് അമിത വില ഈടാക്കി പ്രേക്ഷകരെ ചൂഷണം ചെയ്യാൻ തിയേറ്റർ ഉടമകൾക്ക് അനുവാദമില്ലെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. സർക്കാർ രൂപീകരിച്ച കമ്മിറ്റിയോട്, അമിത നിരക്ക് ഈടാക്കുന്ന തിയേറ്റർ ഉടമകൾക്കെതിരെ നടപടിയെടുക്കാൻ മദ്രാസ് കോടതി നിർദേശിച്ചു.

നവംബർ 2024-ൽ സർക്കാർ പുറപ്പെടുവിച്ച ഒരു ഉത്തരവ് പ്രകാരം പുതിയ സിനിമകൾ റിലീസ് ചെയ്യുന്ന ആദ്യ ദിവസങ്ങളിൽ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ തിയേറ്റർ ഉടമകൾക്ക് അനുമതി നൽകിയിരുന്നു. എന്നാൽ, ഈ അനുമതി തീയറ്റര്‍ ഉടമകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി ഫയൽ ചെയ്ത ഒരു റിട്ട് പെറ്റീഷനാണ് മദ്രാസ് ഹൈക്കോടതിയുടെ ഇടപെടല്‍.

Leave a Reply

Your email address will not be published. Required fields are marked *