Your Image Description Your Image Description

റി​യാ​ദ്​: ഇ​റാ​നെ​തി​രാ​യ ഇ​സ്രാ​യേ​ലി ആ​ക്ര​മ​ണ​ങ്ങ​ളെ സൗ​ദി അ​റേ​ബ്യ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. ഇ​റാ​ന്റെ പ​ര​മാ​ധി​കാ​ര​ത്തി​ന്മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​വും സു​ര​ക്ഷ​യെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന​തും അ​ന്താ​രാ​ഷ്​​ട്ര നി​യ​മ​ങ്ങ​ളു​ടെ​യും മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ​യും വ്യ​ക്ത​മാ​യ ലം​ഘ​ന​വു​മാ​ണെ​ന്ന്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം കു​റ്റ​പ്പെ​ടു​ത്തി. ഈ ​ഹീ​ന​മാ​യ ആ​ക്ര​മ​ണ​ങ്ങ​ളെ സൗ​ദി അ​പ​ല​പി​ക്കു​മ്പോ​ൾ ത​ന്നെ അ​ന്താ​രാ​ഷ്​​ട്ര സ​മൂ​ഹ​ത്തി​നും യു.​എ​ൻ. സു​ര​ക്ഷ സ​മി​തി​ക്കും ഈ ​ശ​ത്രു​ത ഉ​ട​ന​ടി അ​വ​സാ​നി​പ്പി​ക്കാ​ൻ വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ടെ​ന്നും പ്ര​സ്​​താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി.

ഇ​റാ​നി​യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ബാ​സ് അ​റാ​ഖ്​​ജി​യു​മാ​യി ടെ​ലി​ഫോ​ണി​ൽ സം​സാ​രി​ച്ച സൗ​ദി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. ഇ​സ്രാ​യേ​ലി​ന്റെ അ​വി​വേ​കം സ്ഥി​തി​ഗ​തി​ക​ൾ കൂ​ടു​ത​ൽ വ​ഷ​ളാ​ക്കും. ന​യ​ത​ന്ത്ര പ​രി​ഹാ​ര​ങ്ങ​ളി​ൽ എ​ത്തി​ച്ചേ​രാ​നു​ള്ള ശ്ര​മ​ങ്ങ​ളെ ത​ട​സ്സപ്പെ​ടു​ത്തും. ആ​ക്ര​മ​ണ​ത്തെ പൂ​ർ​ണ​മാ​യും ത​ള്ളി​പ്പ​റ​യു​ന്ന​താ​യും അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് സം​ഭാ​ഷ​ണ​ത്തി​ന്റെ മാ​ർ​ഗ​മാ​ണ്​ സ്വീ​ക​രി​ക്കേ​ണ്ട​തെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഊ​ന്നി​പ്പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *