Your Image Description Your Image Description

ജറുസലേം: ഇറാനിലെ ആയത്തുള്ള ഭരണകൂടത്തിന് കീഴിലുള്ള എല്ലാ സ്ഥലങ്ങളിലും ആക്രമണം നടത്തുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇറാനിലെ പ്രധാന ആണവസമ്പുഷ്ടീകരണ മേഖലയില്‍ കനത്ത പ്രഹരമേല്‍പ്പിക്കാനായെന്നും ആവശ്യമെങ്കില്‍ ഇനിയും അവിടെ ആക്രമിക്കുമെന്നും വീഡിയോ സന്ദേശത്തില്‍ നെതന്യാഹു വ്യക്തമാക്കി.

ബാലിസ്റ്റിക് മിസൈലുകളില്‍ നിന്ന് വലിയ ഭീഷണിയാണുള്ളത്. അതിനാല്‍, ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ഉത്പാദനശേഷി ഇല്ലാതാക്കാനുള്ള നടപടികള്‍ തങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നും നെതന്യാഹു പറഞ്ഞു. ഇറാനില്‍ നിന്നുള്ള ഇരട്ടഭീഷണിയെ ചെറുക്കുക എന്നതാണ് തന്റെ രാജ്യത്തിന്റെ ലക്ഷ്യം. ആണവ-ബാലിസ്റ്റിക് മിസൈലുകളാണ് ഇറാനില്‍ നിന്ന് നേരിടുന്ന രണ്ടു ഭീഷണികള്‍. ഇക്കാര്യത്തില്‍ ഇസ്രയേല്‍ അതിന്റെ ലക്ഷ്യങ്ങള്‍ നേടിക്കഴിഞ്ഞതായും നെതന്യാഹു അവകാശപ്പെട്ടു.

ഇറാന്റെ മിസൈല്‍ ഉത്പാദനശേഷി നശിപ്പിക്കാനുള്ള നടപടികളാണ് ഇസ്രയേല്‍ പ്രതിരോധസേന ഇപ്പോള്‍ നടത്തിവരുന്നത്. തങ്ങള്‍ ടെഹ്റാനിലേക്കുള്ള വഴിയൊരുക്കി കഴിഞ്ഞു. അധികംവൈകാതെ ഇസ്രയേലി വിമാനങ്ങളെയും പൈലറ്റുമാരെയും നിങ്ങള്‍ക്ക് ടെഹ്റാന്റെ ആകാശത്തുകാണാമെന്നും നെതന്യാഹു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *