Your Image Description Your Image Description

ല​ക്നോ: സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് ഭാ​ര്യ​യെ സി​ഗ​ര​റ്റ് കൊ​ണ്ട് പൊ​ള്ളി​ച്ച ഭ​ർ​ത്താ​വി​നെ​തി​രെ കേ​സ്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഭാ​ദോ​ഹി ജി​ല്ല​യി​ലാ​ണ് ക്രൂരമായ സംഭവം നടന്നത്.

പി​ങ്കി സ​രോ​ജ് (24) ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഭ​ർ​ത്താ​വ് സാ​വ​ൻ ചൗ​ധ​രി, പി​താ​വ് ല​ളി​ത് നാ​രാ​യ​ൺ ചൗ​ധ​രി, സ​ഹോ​ദ​രി ആ​ര​തി എ​ന്നി​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു.

2024 മേ​യ് അ​ഞ്ചി​നാ​ണ് ഗോ​പി​ഗ​ഞ്ച് നി​വാ​സി​യാ​യ പി​ങ്കി‍​യു​ടെ​യും മാ​ർ​ച്ച്‌​വാ​ർ ഗ്രാ​മ​വാ​സി​യാ​യ സാ​വ​ന്‍റെ​യും വി​വാ​ഹം ന​ട​ന്ന​ത്. സ്ത്രീ​ധ​ന​മാ​യി 50,000 രൂ​പ​യും ഒ​രു ടെ​ലി​വി​ഷ​നും ഒ​രു ഫ്രി​ഡ്ജും ഒ​രു വാ​ഷിം​ഗ് മെ​ഷീ​നും കൊ​ണ്ടു​വ​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഭർതൃവീട്ടുകാർ ത​ന്നെ പീ​ഡി​പ്പി​ക്കു​മാ​യി​രു​ന്നു​.

വി​വാ​ഹ​ശേ​ഷം ഭ​ർ​ത്താ​വ് ഒ​രി​ക്ക​ൽ​പോ​ലും ത​നു​മാ​യി ശാ​രീ​രി​ക ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും സ്ത്രീ​ധ​ന​ത്തി​നാ​യി സ​മ്മ​ർ​ദ്ദം ചെ​ലു​ത്തു​ക​യും ശ​രീ​ര​ത്തി​ൽ സി​ഗ​ര​റ്റ് ഉ​പ​യോ​ഗി​ച്ച് പൊ​ള്ള​ലേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു​വെ​ന്നും അ​വ​ർ ആ​രോ​പി​ച്ചു.സംഭവത്തിൽ കേസ് എടുത്ത് അന്വേഷണം ആരംഭിച്ച് പോലീസ്.

Leave a Reply

Your email address will not be published. Required fields are marked *