Your Image Description Your Image Description

ജി7 ഉച്ചകോടിക്കായി നാളെ പ്രധാനമന്ത്രി തിരിക്കും. ഇറാൻ – ഇസ്രയേൽ സംഘർഷം കാനഡയിൽ നടത്തുന്ന കൂടിക്കാഴ്ചകളിൽ ചർച്ചയാകും. ചർച്ചയിലൂടെ നിലവിലെ സംഘർഷം തീർക്കണമെന്ന് ഉച്ചകോടിയിൽ നരേന്ദ്ര മോദി ആവശ്യപ്പെടും. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചും ലോകനേതാക്കളോട് സംസാരിക്കും. ജൂൺ 15 മുതൽ 17 വരെയാണ് ജി7 ഉച്ചകോടി നടക്കുക.

ജി 7 ഉച്ചകോടിക്ക് ക്ഷണിക്കാനായി ജൂൺ 6- നാണ് കനേഡിയൻ പ്രധാനമന്ത്രി മോദിയെ ക്ഷണിച്ചത്. അതാണ് ഇരുവരും തമ്മിലുള്ള ആദ്യ ഫോണ്‍ സംഭാഷണം. രണ്ട് വർഷത്തോളമായി വിള്ളൽ വീണ ഉഭയകക്ഷി ബന്ധം ഇരുവരും തമ്മിലെ ചർച്ചകളിലൂടെ മെച്ചപ്പെടും എന്നാണ് വിലയിരുത്തൽ. ട്രംപ് ഭരണകൂടത്തിന്റെ വ്യാപാര നയങ്ങൾ കാരണം യുഎസുമായുള്ള ബന്ധം വഷളായ സാഹചര്യത്തിൽ, ഇന്ത്യയുമായി സാമ്പത്തിക ബന്ധം ശക്തമാക്കുന്നതിന് കാർണി സർക്കാർ താൽപ്പര്യം പ്രകടിപ്പിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *