Your Image Description Your Image Description

അ​ടു​ത്ത ഉം​റ സീ​സ​ണ്​ തു​ട​ക്ക​മാ​യി. അ​ടു​ത്ത വ​ർ​ഷം റ​മ​ദാ​ൻ വ​രെ ഈ ​സീ​സ​ൺ തു​ട​രും. ഹ​ജ്ജ്​ തീ​ർ​ഥാ​ട​ക​ര​ല്ലാ​ത്ത​വ​ർ​ക്ക്​ മ​ക്ക​യി​ലും പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ലും ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ളെ​ല്ലാം ഒ​ഴി​വാ​ക്കി. വി​ദേ​ശ​തീ​ർ​ഥാ​ട​ക​ർ​ക്ക്​ ഉം​റ വി​സ​ക​ൾ അ​നു​വ​ദി​ച്ചു തു​ട​ങ്ങി​യ​താ​യി ഹ​ജ്ജ്​ ഉം​റ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

രാ​ജ്യ​ത്തി​ന്​ അ​ക​ത്തും പു​റ​ത്തും നി​ന്നെ​ത്തു​ന്ന മു​ഴു​വ​നാ​ളു​ക​ൾ​ക്കും ഉം​റ നി​ർ​വ​ഹി​ക്കു​ന്ന​തി​നു​ള്ള അ​നു​മ​തി ‘നു​സു​ക്’ ആ​പ് വ​ഴി ബു​ധ​നാ​ഴ്ച (ജൂ​ൺ 11) മു​ത​ൽ ല​ഭ്യ​മാ​ക്കി​യെ​ന്നും മ​ന്ത്രാ​ല​യം വി​ശ​ദീ​ക​രി​ച്ചു. തീ​ർ​ഥാ​ട​ക​ർ​ക്ക് സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നു​ള്ള ഏ​കീ​കൃ​ത ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോ​മാ​ണ്​ നു​സു​ക്. തീ​ർ​ഥാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ ഡി​ജി​റ്റ​ൽ സേ​വ​ന​ങ്ങ​ൾ ഇ​തി​ൽ ല​ഭ്യ​മാ​ണ്. ഉം​റ, മ​ദീ​ന സി​യാ​റ തു​ട​ങ്ങി​യ​വ​ക്കു​ള്ള പെ​ർ​മി​റ്റു​ക​ൾ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് വ​ള​രെ എ​ളു​പ്പ​ത്തി​ൽ ഈ ​ആ​പ് വ​ഴി ബു​ക്ക് ചെ​യ്യാ​നാ​വും.ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് സീ​സ​ൺ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​താ​യി മ​ന്ത്രാ​ല​യം പ​റ​ഞ്ഞു. സു​ഗ​മ​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും സു​സ്ഥി​ര​മാ​യ പു​രോ​ഗ​തി​യും ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി, ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് പു​തി​യ ഉം​റ സീ​സ​ണി​നാ​യു​ള്ള സാ​ങ്കേ​തി​ക​വും പ്ര​വ​ർ​ത്ത​ന​പ​ര​വു​മാ​യ ത​യാ​റെ​ടു​പ്പു​ക​ൾ നേ​ര​ത്തെ ആ​രം​ഭി​ച്ച​താ​യും അ​ധി​കൃ​ത​ർ സൂ​ചി​പ്പി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *