Your Image Description Your Image Description

കൊച്ചി: കൊച്ചി തീരത്തിനടുത്ത് ലൈബീരിയന്‍ ചരക്കുകപ്പലായ എല്‍സ-3 മുങ്ങിയ സംഭവത്തില്‍ ഇടപെടലുമായി ഹൈക്കോടതി. കപ്പല്‍ കമ്പനിക്കെതിരെ നടപടിയെടുക്കുന്നതില്‍ ഉപേക്ഷ പാടില്ലെന്ന് സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. സ​ർ​ക്കാ​രി​ന് ക​പ്പ​ൽ ക​മ്പ​നി​ക​ൾ​ക്കെ​തി​രേ ക്രി​മി​ന​ൽ, സി​വി​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാം. അ​തി​ൽ ഒ​രു പ​ഴു​തും ഉ​ണ്ടാ​വ​രു​തെ​ന്നും വീ​ഴ്ച വ​രു​ത്തി​യ​വ​രു​ണ്ടെ​ങ്കി​ല്‍ ആ​രും ര​ക്ഷ​പെ​ട​രു​തെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.കോണ്‍ഗ്രസ് നേതാവ് ടി.എന്‍.പ്രതാപന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍ നടത്തിയത്.

സ​ർ​ക്കാ​ർ ചെ​ല​വാ​കു​ന്ന മു​ഴു​വ​ൻ തു​ക​യും ക​പ്പ​ൽ ക​മ്പ​നി​യി​ൽ നി​ന്ന് ഈ​ടാ​ക്ക​ണം. കേ​ര​ള തീ​ര​ത്ത് ക​പ്പ​ൽ മു​ങ്ങി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ൾ പ​രി​ഗ​ണി​ക്ക​വേ​യാ​ണ് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം. പു​റം​ക​ട​ലി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ക​ത്തി​യ വാ​ന്‍​ഹാ​യ് ക​പ്പ​ല്‍ അ​പ​ക​ടം കൂ​ടി കേ​സി​ന്‍റെ ഭാ​ഗ​മാ​ക്കാ​നും ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് നി​ര്‍​ദേ​ശം ന​ല്‍​കി.

ക​പ്പ​ല്‍ അ​പ​ക​ട​ങ്ങ​ളി​ല്‍ എ​ന്തി​നാ​ണ് പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​ണം ചെ​ല​വ​ഴി​ക്കു​ന്ന​തെ​ന്ന് സ​ര്‍​ക്കാ​രി​നോ​ട് കോ​ട​തി ചോ​ദി​ച്ചു. ഇ​തു​വ​രെ എ​ത്ര തു​ക ക​പ്പ​ല്‍ അ​പ​ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചെലവ​ഴി​ച്ചി​ട്ടു​ണ്ട്? ഇ​ത് ജ​ന​ങ്ങ​ളു​ടെ നി​കു​തി​പ്പ​ണ​മാ​ണ്. ക​പ്പ​ല്‍ ക​മ്പ​നി​ക്ക് ഇ​ക്കാ​ര്യ​ത്തി​ല്‍ ക്ലെ​യിം ഉ​ള്ള​താ​ണ്. അ​തി​നാ​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് ഏ​തൊ​ക്കെ കാ​ര്യ​ത്തി​ല്‍ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ടാം എ​ന്ന​ത് അ​റി​യി​ക്കാ​ന്‍ കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *