Your Image Description Your Image Description

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾ വിഷു ആഘോഷിക്കുന്നു.കാർഷിക കേരളത്തിലെ ഗൃഹാതുരമായ ഓർമകൾ ഉണർത്തുന്ന ദിവസം കൂടിയാണ് മേടമാസത്തിലെ വിഷു.കണിയൊരുക്കിയും കൈനീട്ടം വാങ്ങിയും നൽകിയും പടക്കം പൊട്ടിച്ചും നാടെങ്ങും ഉത്സവ ലഹരിയിലാണ്.

മേട മാസത്തിലെ വിഷുക്കണിയുടെ സൗഭാഗ്യം വർഷം മുഴുവൻ നിലനിക്കുമെന്നാണ് വിശ്വാസം. വിഷുവം എന്നാൽ തുല്യമായത് എന്നർത്ഥം .കണിക്കൊന്ന പൂക്കൾ വിഷുക്കണിയിൽ നിർബന്ധമാണ്. കത്തിച്ച ചന്ദനത്തിരിയും, വെള്ളം നിറച്ച ഓട്ടുകിണ്ടിയും,പുതിയ കസവുമുണ്ടും അടുത്തുണ്ടാവണം എന്നാണ് വിശ്വാസം.

വിഷുക്കരിക്കൽ, വിഷുവേല, വിഷുവെടുക്കൽ, പത്താമുദയം എന്നിവ വിഷുവിനോട് അനുബന്ധിച്ച് നടക്കുന്ന ആചാരങ്ങളാണ്. ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ച ദിവസമാണ് വിഷുമെന്നും രാവണന് മേൽ രാമൻ നേടിയ വിജയമാണ് വിഷുവെന്നും രാവണൻറെ കൊട്ടാരത്തിൽ വെയിൽ തട്ടിയത് ഇഷ്ടപ്പെടാതെ സൂര്യൻ നേരെ ഉദിക്കാൻ രാവണൻ സമ്മതിച്ചില്ലെന്നും രാവണനെ രാമൻ വധിച്ചശേഷമാണ് സൂര്യൻ നേരെ ഉദിച്ചതാണ് വിഷുവായി ആഘോഷിക്കുന്നതെന്നും മറ്റൊരു വിശ്വാസം ഉണ്ട്. വിഷുപ്പുലരിയിൽ ഗുരുവായൂർ ക്ഷേത്രത്തിലും ശബരിമലയിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *