Your Image Description Your Image Description

തിരുവനന്തപുരം : സവർക്കർ പരാമർശത്തിൽ ഗവർണർ രാജേന്ദ്ര അർലേക്കർ അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെ മറുപടിയുമായി എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ.

ഗവർണർക്ക് മുൻപുണ്ടായ രാഷ്ട്രീയമാകാം പ്രസംഗത്തിന് പിന്നിലുണ്ടായത്. അതിനാൽ ഇപ്പോൾ ഗവർണർക്കെതിരെ നിലപാട് എടുക്കേണ്ട കാര്യമില്ല. ഭരണപരമായ കാര്യങ്ങളിൽ ഗവർണർ രാഷ്ട്രീയം കലർത്തുന്നുണ്ടോ എന്നാണ് അറിയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അതെ സമയം, കാലിക്കറ്റ് സർവ്വകലാശാലയിലെ എസ്എഫ്ഐ ബാനറിൽ സവർക്കർ രാജ്യത്തിന്റെ ശത്രുവല്ല എന്നായിരുന്നു ഗവർണർ രാജേന്ദ്ര അർലേക്കർ പറഞ്ഞത്. എന്നാൽ ഇതിനെതിരെ സിപിഐഎമ്മും എസ്എഫ്ഐയും രംഗത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *