Your Image Description Your Image Description

തിരുവനന്തപുരം : സവര്‍ക്കര്‍ പരാമര്‍ശത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെ മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.

എം വി ഗോവിന്ദന്റെ പ്രതികരണം…..

ദേശീയ സ്വാതന്ത്ര്യ സമരവുമായി സവര്‍ക്കര്‍ക്ക് ഒരു ബന്ധവുമില്ല. ആറ് തവണ മാപ്പ് എഴുതിക്കൊടുത്ത വ്യക്തിയാണ് സവര്‍ക്കര്‍. ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനവുമായി ഒരു തരത്തിലും ബന്ധപ്പെടില്ല, നിങ്ങള്‍ക്ക് അലോസരമുണ്ടാക്കുന്ന ഒരു കാര്യവും പറയില്ല എന്ന് പറഞ്ഞുകൊണ്ട് പുറത്ത് വന്നയാളാണ് സവര്‍ക്കര്‍.

കാലിക്കറ്റ് സര്‍വകലാശാലയിലെ എസ്എഫ്‌ഐ ബാനറിലെ പരാമർശനങ്ങളാണ് ഗവര്‍ണറെ ചൊടിപ്പിച്ചത്.വീ നീഡ് ചാന്‍സലര്‍, നോട്ട് സവര്‍ക്കര്‍ എന്നെഴുതിയ എസ്എഫ്‌ഐയുടെ ബാനറിലായിരുന്നു ഗവര്‍ണറുടെ വിമര്‍ശനം.

Leave a Reply

Your email address will not be published. Required fields are marked *