Your Image Description Your Image Description

മോസ്കോ : വിദേശരാജ്യങ്ങളിലേക്കുള്ള യാത്രയിൽ പൗരന്മാർക്ക് ജാഗ്രത നിർദ്ദേശം നൽകി റഷ്യ. യു എസ്, കാനഡ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് പോകരുതെന്ന് മുന്നറിയിപ്പുമായി റഷ്യ. ഇവിടേക്കുള്ള യാത്ര ഒഴിവാക്കണമെന്നാണ് പൗരന്മാർക്ക് റഷ്യൻ വിദേശകാര്യ മന്ത്രാലയം നിർദേശം നൽകിയത്. യുഎസുമായുള്ള ബന്ധം വഷളായതിനാൽ റഷ്യൻ പൗരന്മാർ ഈ രാജ്യങ്ങളിൽ വേട്ടയാടപ്പെടാൻ സാധ്യതയുണ്ടെന്ന് റഷ്യ മുന്നറിയിപ്പ് നൽകുന്നു.

പുതുവർഷ അവധധി, ഔദ്യോഗിക യാത്രകൾ ഒഴിവാക്കണമെന്നാണ് റഷ്യ മുന്നറിയിപ്പ് നൽകിയത്. യുഎസ്, ബ്രിട്ടിഷ് നിർമിത മിസൈലുകൾ യുക്രെയ്നിനു നൽകി യുദ്ധത്തിൽ ഇടപെട്ടതോടെയാണ് ഈ രാജ്യങ്ങളുമായുള്ള ബന്ധം മോശമായതെന്നു വിദേശകാര്യ വക്താവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *