Your Image Description Your Image Description

അമ്പലപ്പുഴ താലൂക്കിലെ പുന്നപ്ര ഗവ. ജെ ബി എല്‍ പി സ്‌കൂളില്‍ 33 എല്‍. കെ.ജി., യു.കെ.ജി വിദ്യാര്‍ഥികള്‍ക്ക് മുണ്ടിനീര് ബാധിച്ച സാഹചര്യത്തില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് രോഗം ബാധിക്കുവാന്‍ സാധ്യതയുള്ളതിനാല്‍ സ്‌കൂളിന് 21 ദിവസത്തേയ്ക്ക് അവധി നല്‍കി ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് ജില്ലാ കളക്ടര്‍ ആലപ്പുഴ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഡിസംബര്‍ 13 മുതല്‍ 21 ദിവസത്തേയ്ക്കാണ് അവധി നല്‍കിയത്. വിദ്യാലയങ്ങളില്‍ മുണ്ടിനീര് പടര്‍ന്നു പിടിക്കാതിരിക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ ആരോഗ്യ, തദ്ദേശ സ്വയംഭരണ വകുപ്പുകളുമായി ചേര്‍ന്ന് നടത്തേണ്ടതാണെന്നും ഉത്തരവില്‍ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *