Your Image Description Your Image Description

തിരുവനന്തപുരം: മഴയെ തുടർന്ന് തിരുവനന്തപുരത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം താല്‍ക്കാലികമായി അടച്ചു. മലയോര മേഖലയില്‍ ഉള്‍പ്പെടെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ പെയ്യുന്നതിനെ തുടര്‍ന്നും മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനാലുമാണ് പൊന്മുടി ഇക്കോട ടൂറിസം കേന്ദ്രം താല്‍ക്കാലികമായി അടച്ചത്.

പൊന്മുടിക്ക് പുറമെ കല്ലാര്‍-മീന്‍മുട്ടി, പാലോട്-മങ്കയം എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളും അടച്ചു. ഡിസംബറായതോടെ പൊന്മുടിയിലേക്ക് സഞ്ചാരികളുടെ തിരക്കാണ് അനുഭവപ്പെടുന്നത്.
അതുകൊണ്ടുതന്നെ വിനോദ സഞ്ചാരികളുടെ സുരക്ഷ ഉള്‍പ്പെടെ കണക്കിലെടുത്താണ് അധികൃതരുടെ തീരുമാനം.

 

 

Leave a Reply

Your email address will not be published. Required fields are marked *