Your Image Description Your Image Description

കാക്കയങ്ങാട് : കുടുംബവഴക്കിനെ തുടർന്ന് മരുമകന്റെ വെട്ടേറ്റ് അമ്മയും മകളും ദാരുണാന്ത്യം . പനച്ചിക്കടവത്ത് പി കെ അലീമ (53), മകൾ സെൽമ (30) എന്നിവരാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച‌ ഉച്ചക്ക് 1.30ന് കണ്ണൂർ കാക്കയങ്ങാട് വിളക്കോട് തൊണ്ടംകുഴി ചെറുവോട്ടയിലായിരുന്നു സംഭവം നടന്നത്.

അക്രമണത്തിൽ സൽമയുടെ മകൻ ഫഹദിനും പരിക്കേറ്റിട്ടുണ്ട്. പ്രതി ഷാഹുലിനെ പൊലീസ് ഉടൻ കസ്റ്റഡിയിലെടുത്തിട്ടുണ്ട് . ആക്രമണത്തിൽ പരുക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. പ്രതി ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറയുന്നു. അലീമയുടെയും സെൽമയുടെയും മൃതദേഹങ്ങൾ മറ്റു നടപടികൾയ്ക്ക് വേണ്ടി പേരാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *