‘സിഎഎയിൽ നിലപാട് പറയേണ്ടി വരും, രാഹുലിന്റെ ചാവക്കാട്ടെ റാലി മാറ്റിയത് അതുകൊണ്ട്’; കടുപ്പിച്ച് സുനിൽകുമാർ
Kerala Kerala Mex Kerala mx Loksabha election 2024 Top News
1 min read
41

‘സിഎഎയിൽ നിലപാട് പറയേണ്ടി വരും, രാഹുലിന്റെ ചാവക്കാട്ടെ റാലി മാറ്റിയത് അതുകൊണ്ട്’; കടുപ്പിച്ച് സുനിൽകുമാർ

April 25, 2024
0

  തൃശൂർ: പൗരത്വ നിയമത്തിനെതിരായ നിലപാട് പറയേണ്ടിവരും എന്നതിനാലാണ് കോൺഗ്രസ് ചാവക്കാട്ടെ രാഹുൽ ​ഗാന്ധിയുടെ റാലി ഒഴിവാക്കിയതെന്ന് തൃശൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി വി എസ് സുനിൽകുമാർ. ലീഗിന്റെ കൊടി ഒഴിവാക്കാനും വേണ്ടിയാണ് റാലി മാറ്റിയത് മതന്യൂനപക്ഷങ്ങളുടെ ആശങ്ക പരിഹരിക്കുകയാണ് വേണ്ടത്‌. എൽഡിഎഫ് നേരിട്ട് രാഷ്ടീയം പറഞ്ഞാണ് വോട്ട് തേടുന്നതെന്നും വി എസ് സുനിൽകുമാർ പറഞ്ഞു. അതേസമയം, ആരോഗ്യപ്രശ്നങ്ങൾ മൂലമാണ് രാഹുലിന്റെ കേരള സന്ദർശനം മാറ്റിയതെന്നാണ് കഴിഞ്ഞ ദിവസം കോൺ​ഗ്രസ് അറിയിച്ചത്.

Continue Reading
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥൻ കാറിടിച്ചു മരിച്ചു
Kerala Kerala Mex Kerala mx Loksabha election 2024 Top News
1 min read
39

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥൻ കാറിടിച്ചു മരിച്ചു

April 25, 2024
0

  ആലപ്പുഴ: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥൻ കാറിടിച്ച് മരിച്ചു. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. കായംകുളം എംഎസ്എം കോളേജിന് സമീപം ദേശീയപാതയിൽ ആയിരുന്നു അപകടം. കായംകുളം പുല്ലുകുളങ്ങര സ്വദേശി ബാലു (42) ആണ് മരിച്ചത്. ലാൻഡ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥനാണ്. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Continue Reading
‘വളർത്തുനായക്ക് വിവേകമുണ്ട്, അത് ബിജെപിയിൽ പോകില്ല’; സുധാകരന്റെ പട്ടി പരാമർശത്തിൽ എംവി ജയരാജൻ
Kannur Kerala Kerala Mex Kerala mx Loksabha election 2024 Top News
1 min read
29

‘വളർത്തുനായക്ക് വിവേകമുണ്ട്, അത് ബിജെപിയിൽ പോകില്ല’; സുധാകരന്റെ പട്ടി പരാമർശത്തിൽ എംവി ജയരാജൻ

April 25, 2024
0

  കണ്ണൂർ: പട്ടി പോലും ബിജെപിയിൽ പോകില്ലെന്ന യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരന്റെ പരാമർശത്തോട് പ്രതികരിച്ച് സിപിഎം നേതാവും കണ്ണൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുമായ എംവി ജയരാജൻ. വളർത്തുനായക്ക് വിവേകമുണ്ടെന്നും അത് ബിജെപിയിൽ പോകില്ലെന്നുമായിരുന്നു എംവി ജയരാജന്റെ പ്രതികരണം. ബിജെപി വളർത്തുകയല്ല കൊല്ലുകയാണ് ചെയ്യുകയെന്ന് അതിനറിയാം. രാഷ്ട്രീയ വിവേകമില്ലായ്മയാണ് പ്രശ്നമെന്നും എംവി ജയരാജൻ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ അവസാന മണിക്കൂറിൽ പ്രചാരണം കേന്ദ്രീകരിച്ചത് കെ.സുധാകരൻ ബിജെപിയിലേക്ക് പോകുമോ എന്ന ചോദ്യത്തെ

Continue Reading
പ്രചാരണ റാലികളിൽ മോദി മതം പറഞ്ഞ് വോട്ട് പിടിക്കുന്നുവെന്ന പരാതി; ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
Kerala Kerala Mex Kerala mx Loksabha election 2024 National Top News
1 min read
30

പ്രചാരണ റാലികളിൽ മോദി മതം പറഞ്ഞ് വോട്ട് പിടിക്കുന്നുവെന്ന പരാതി; ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

April 25, 2024
0

  ഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തിലെ രാമക്ഷേത്ര പരാമർശത്തിൽ പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഗുരു ഗ്രന്ഥസാഹിബ് ഇന്ത്യയിലേക്ക് കൊണ്ടുവന്നത് ചൂണ്ടിക്കാട്ടിയതിലും പെരുമാറ്റച്ചട്ട ലംഘനമില്ലെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലാണ് കമ്മീഷൻ നിലപാടെടുത്തത്. പ്രചാരണ റാലികളിൽ മോദി മതം പറഞ്ഞ് വോട്ട് പിടിക്കുന്നുവെന്ന പരാതി പരിഗണിക്കുകയായിരുന്നു കമ്മീഷൻ. രാജസ്ഥാനിൽ നടത്തിയ പ്രസംഗത്തിൽ മുസ്ലീങ്ങൾക്കെതിരായ പരാമർശം സംബന്ധിച്ച പരാതി തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണനക്കെടുത്തില്ല.

Continue Reading
അമേഠിയിൽ കളി തുടർന്ന് വദ്ര: കുടുംബ പ്രശ്നമെന്ന് പോലും അഭ്യൂഹം, കോൺഗ്രസിന് മൗനം; പരിഹസിച്ച് സ്‌മൃതി ഇറാനി
Kerala Kerala Mex Kerala mx Loksabha election 2024 National Top News
1 min read
30

അമേഠിയിൽ കളി തുടർന്ന് വദ്ര: കുടുംബ പ്രശ്നമെന്ന് പോലും അഭ്യൂഹം, കോൺഗ്രസിന് മൗനം; പരിഹസിച്ച് സ്‌മൃതി ഇറാനി

April 25, 2024
0

  ഡൽഹി: അമേഠിയിൽ കളി തുടർന്ന് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്ര. സ്വയം സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയതിന് പിന്നാലെ വദ്രയുടെ ഫ്ലക്സുകളും പോസ്റ്ററുകളുമൊക്ക അമേഠിയിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. കോൺഗ്രസ് മിണ്ടാതിരിക്കുമ്പോൾ, ബിജെപി സ്ഥാനാർത്ഥി സ്മൃതി ഇറാനി രാഹുൽ ഗാന്ധിയെ ഉന്നമിട്ട് പരിഹാസം തുടരുകയാണ്. അമേത്തി കി ജൻതാ കരേ പുകാർ, റോബർട്ട് വദ്ര അബ് കി ബാർ- എന്നുവച്ചാല് അമേഠിയിലെ ജനങ്ങൾ ഇക്കുറി വദ്ര വരണമെന്ന് ആഗ്രഹിക്കുന്നു- അമേഠിയിലെ കോൺഗ്രസ്

Continue Reading
ലീഗ് ആദ്യം പിണങ്ങി, പിന്നെ ഇണങ്ങി; സുധാകരൻ ബിജെപിയിൽ പോകുമോയെന്ന ചോദ്യമെറിഞ്ഞ് എൽഡിഎഫ്; കണ്ണൂരിൽ നടന്നത്
Kerala Kerala Mex Kerala mx Loksabha election 2024 Top News
1 min read
29

ലീഗ് ആദ്യം പിണങ്ങി, പിന്നെ ഇണങ്ങി; സുധാകരൻ ബിജെപിയിൽ പോകുമോയെന്ന ചോദ്യമെറിഞ്ഞ് എൽഡിഎഫ്; കണ്ണൂരിൽ നടന്നത്

April 25, 2024
0

  കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ അവസാന മണിക്കൂറിൽ പ്രചാരണം കേന്ദ്രീകരിച്ചത് കെ.സുധാകരൻ ബിജെപിയിലേക്ക് പോകുമോ എന്ന ചോദ്യത്തെ ചുറ്റിപ്പറ്റിയായിരുന്നു. സിറ്റിങ് എംപിയുടെ അടുപ്പക്കാർ ബിജെപിയിൽ പോയത് ആയുധമാക്കിയായിരുന്നു കെ സുധാകരൻറെ വിശ്വാസ്യതയെ ഇടതുമുന്നണി സംശയത്തിൽ നിർത്തിയത്. മണ്ഡലത്തിലെ ന്യൂനപക്ഷ വോട്ടുകളിലായിരുന്നു കണ്ണ്. എന്നാൽ താനല്ല, തൻറെ പട്ടി പോലും ബിജെപിയിൽ പോകില്ലെന്ന സുധാകരൻറെ മറുപടി യുഡിഎഫ് ക്യാമ്പിന് ആശ്വാസമായി. കെ.സുധാകരൻറെ രാഷ്ട്രീയ വിശ്വാസ്യതയിൽ സംശയം ഉന്നയിച്ചായിരുന്നു ഇടതിൻറെ പ്രചാരണം.

Continue Reading
ഈസ്റ്ററും പെരുന്നാളും വിഷുവും കണ്ടു; മോദി, രാഹുൽ, പിണറായിയും മുഖങ്ങളായി; ഇനി ജനവിധിക്കായുള്ള കാത്തിരിപ്പ്
Kerala Kerala Mex Kerala mx Loksabha election 2024 Top News
1 min read
23

ഈസ്റ്ററും പെരുന്നാളും വിഷുവും കണ്ടു; മോദി, രാഹുൽ, പിണറായിയും മുഖങ്ങളായി; ഇനി ജനവിധിക്കായുള്ള കാത്തിരിപ്പ്

April 25, 2024
0

  തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ദേശീയ നേതാക്കളെ അണിനിരത്തി യുഡിഎഫും എൻഡിഎയും സംസ്ഥാനത്ത് പ്രചരണം നടത്തിയപ്പോൾ, ഇടതു മുന്നണിയുടെ പ്രധാന താരം മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. പ്രചാരണത്തിനായി പലവട്ടം കേരളത്തിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ, രാഹുലിനെയും പ്രിയങ്കയെയും ഇറക്കി നേരിടാനാണ് യു‍ഡിഎഫ് ശ്രമിച്ചത്. ഈസ്റ്ററും ചെറിയ പെരുന്നാളും വിഷുവും കണ്ടാണ് തെരഞ്ഞെടുപ്പ് കാലം അവസാന മണിക്കൂറുകളിലേക്ക് കടക്കുന്നത്. വിഷയങ്ങളും വിവാദങ്ങളും മാറി മറിഞ്ഞ ഒന്നര മാസത്തെ പ്രചാരണത്തിൽ

Continue Reading
കേരളം നാളെ വിധിയെഴുതും, ഇന്ന് നിശബ്ദ പ്രചാരണം, നാല് ജില്ലകളിൽ നിരോധനാജ്ഞ; പോളിങ് സാമഗ്രികളുടെ വിതരണം 8 മുതൽ
Kerala Kerala Mex Kerala mx Loksabha election 2024 Top News
1 min read
23

കേരളം നാളെ വിധിയെഴുതും, ഇന്ന് നിശബ്ദ പ്രചാരണം, നാല് ജില്ലകളിൽ നിരോധനാജ്ഞ; പോളിങ് സാമഗ്രികളുടെ വിതരണം 8 മുതൽ

April 25, 2024
0

  തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളം നാളെ വിധിയെഴുതും. 40 ദിവസം നീണ്ട പരസ്യ പ്രചരണത്തിനു ശേഷമാണ് സംസ്ഥാനം നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളിലേക്ക് കടക്കുന്നത്. അവസാന മണിക്കൂറിലും പരമാവധി വോട്ട് സ്വന്തമാക്കാൻ കരുനീക്കങ്ങളിലാണ് മുന്നണികളും സ്ഥാനാർത്ഥികളും. വോട്ടർമാർക്ക് ആലോചിച്ച് തീരുമാനമെടുക്കാനുള്ള ദിവസവും കൂടിയാണ് ഇന്ന്. അടിയൊഴുക്കുകൾക്ക് തടയിടാനുള്ള അവസാന നീക്കമാണ് മുന്നണികൾ നടത്തുക. സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. 25231 ബൂത്തുകളിലായി വോട്ട് രേഖപ്പെടുത്താൻ 2.77

Continue Reading
‘വോട്ട് ആർക്ക് ചെയ്യണം’; വിദ്യാർത്ഥികളെ ബോധവൽക്കരിക്കണമെന്ന് മത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സിഐസി നിർദേശം
Kerala Kerala Mex Kerala mx Loksabha election 2024 Top News
1 min read
27

‘വോട്ട് ആർക്ക് ചെയ്യണം’; വിദ്യാർത്ഥികളെ ബോധവൽക്കരിക്കണമെന്ന് മത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സിഐസി നിർദേശം

April 25, 2024
0

  കോഴിക്കോട്: വോട്ട് ചെയ്യുന്ന കാര്യത്തിൽ വിദ്യാർത്ഥികളെ ബോധവൽക്കരിക്കാൻ മത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സിഐസിയുടെ നിർദേശം. മതവിരുദ്ധ നിലപാടുകൾ പ്രോത്സാഹിപ്പിക്കാത്ത പാർട്ടികൾക്ക് വിദ്യാർത്ഥികൾ വോട്ട് നൽകണമെന്ന് സിഐസി വ്യക്തമാക്കി. ഇന്ത്യ മുന്നണിക്ക് ശക്തി പകരണമെന്നും സിഐസി നിലപാടെടുത്തു. ഇത് സംബന്ധിച്ച് വിദ്യാർഥികളെ ബോധവൽക്കരിക്കണമെന്നും സിഐസിക്കു കീഴിലെ സ്ഥാപനങ്ങളിലെ പ്രിൻസിപ്പൽമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സമസ്തയിലെ ഒരു വിഭാഗം ലീഗ് വിരുദ്ധ നിലപാട് സ്വീകരിക്കുന്ന പശ്ചാത്തലത്തിലാണ് സിഐസിയുടെ നിർദേശം. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ

Continue Reading
അവസാന പന്തിൽ ഗുജറാത്ത് വീണു, ഡൽഹിയുടെ ജയം 4 റൺസിന്; ഉറപ്പായ സിക്സ് അവിശ്വസനീയമായി തടുത്തിട്ട് സ്റ്റബ്സ്
Kerala Kerala Mex Kerala mx Loksabha election 2024 Top News
1 min read
25

അവസാന പന്തിൽ ഗുജറാത്ത് വീണു, ഡൽഹിയുടെ ജയം 4 റൺസിന്; ഉറപ്പായ സിക്സ് അവിശ്വസനീയമായി തടുത്തിട്ട് സ്റ്റബ്സ്

April 25, 2024
0

  ഡൽഹി: ഐപിഎല്ലിലെ ആവേശപ്പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ നാല് റൺസിന് തകർത്ത് ഡൽഹി ക്യാപിറ്റൽസ് വീണ്ടും വിജയവഴിയിൽ. 225 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്തിനായി സായ് സുദർശനും ഡേവിഡ് മില്ലറും വെടിക്കെട്ട് അർധസെഞ്ചുറികളുമായി പൊരുതിയെങ്കിലും നാല് റൺസകലെ ഗുജറാത്ത് വീണു. മുകേഷ് കുമാർ എറിഞ്ഞ അവസാന ഓവറിൽ 19 റൺസായിരുന്നു ഗുജറാത്തിന് ജയിക്കാൻ വേണ്ടിയിരുന്നത്. ആദ്യ രണ്ട് പന്തും ബൗണ്ടറി കടത്തിയ റാഷിദ് ഖാൻ പ്രതീക്ഷ നൽകിയെങ്കിലും അടുത്ത രണ്ട്

Continue Reading