ഇന്ത്യൻ നാവിക സേനയ്‌ക്ക് മുതൽക്കൂട്ടായി ‘ഐ.എൻ.എസ് ഇംഫാൽ’ യുദ്ധക്കപ്പൽ
Kerala Kerala Mex Kerala mx National Top News
1 min read
115

ഇന്ത്യൻ നാവിക സേനയ്‌ക്ക് മുതൽക്കൂട്ടായി ‘ഐ.എൻ.എസ് ഇംഫാൽ’ യുദ്ധക്കപ്പൽ

December 27, 2023
0

ഡൽഹി: സമുദ്ര സുരക്ഷയിൽ ഇന്ത്യൻ നാവിക സേനയ്‌ക്ക് മുതൽക്കൂട്ടായി മാരക പ്രഹരശേഷിയുള്ള ബ്രഹ്‌മോസ് മിസൈലുകൾ അടക്കം വിന്യസിച്ച ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ ‘ഐ.എൻ.എസ് ഇംഫാൽ’ യുദ്ധക്കപ്പൽ. മുംബയ് ഡോക്‌യാർഡിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇന്നലെ കമ്മിഷൻ ചെയ്‌ത കപ്പൽ, മുംബയ് ആസ്ഥാനമായ പശ്ചിമ നേവൽ കമാൻഡിന്റെ ഭാഗമാകും. വടക്കു കിഴക്കൻ സ്ഥല നാമമുള്ള ആദ്യ കപ്പലാണ്. മസഗാവ് കപ്പൽശാലയിൽ നിർമ്മിച്ച് ഒക്‌ടോബർ 20-ന് കൈമാറിയ കപ്പൽ കടലിൽ വിവിധ

Continue Reading
അയോദ്ധ്യ ശ്രീരാമ ക്ഷേത്ര ഉദ്ഘാടന ചടങ്ങിന്റെ പേരിൽ ബി.ജെ.പിയും സി.പി.എമ്മും തമ്മിൽ വാക്പോര്
Kerala Kerala Mex Kerala mx National Top News
0 min read
97

അയോദ്ധ്യ ശ്രീരാമ ക്ഷേത്ര ഉദ്ഘാടന ചടങ്ങിന്റെ പേരിൽ ബി.ജെ.പിയും സി.പി.എമ്മും തമ്മിൽ വാക്പോര്

December 27, 2023
0

ഡൽഹി: അയോദ്ധ്യ ശ്രീരാമ ക്ഷേത്ര ഉദ്ഘാടന ചടങ്ങിന്റെ പേരിൽ ബി.ജെ.പിയും സി.പി.എമ്മും തമ്മിൽ വാക്പോര്. ഉദ്ഘാടന ചടങ്ങിന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പോകില്ലെന്ന് സി.പി.എം ഇന്നലെ ഔദ്യോഗികമായി അറിയിച്ചു. ചടങ്ങിനെ രാഷ്രീയ നേട്ടത്തിനായുള്ള ആയുധമാക്കുകയാണ് ബി.ജെ.പിയും ആർ.എസ്.എസും. ഇത് ഭരണഘടനയുമായി പൊരുത്തപ്പെടാത്തതാണെന്ന് സി.പി.എം വ്യക്തമാക്കി. ക്ഷേത്ര ട്രസ്റ്റിന്റെ ക്ഷണം നിരസിച്ചതായി യെച്ചൂരി നേരത്തേ വ്യക്തമാക്കിയിരുന്നു. മതചടങ്ങിനെ രാഷ്ട്രീവത്കരിക്കുകയാണെന്നും ഉദ്ഘാടനത്തിന് പോകില്ലെന്നും സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടും

Continue Reading
പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ഒരുക്കിയ ക്രിസ്‌മസ് വിരുന്നിന് രാഷ്ട്രീയ പ്രധാന്യമേറെ
Kerala Kerala Mex Kerala mx National Top News
0 min read
65

പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ഒരുക്കിയ ക്രിസ്‌മസ് വിരുന്നിന് രാഷ്ട്രീയ പ്രധാന്യമേറെ

December 27, 2023
0

ഡൽഹി: ക്രിസ്‌ത്യൻ മതമേലദ്ധ്യക്ഷൻമാർക്കും പ്രമുഖർക്കുമൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗിക വസതിയിൽ ഒരുക്കിയ ക്രിസ്‌മസ് വിരുന്നിന് രാഷ്ട്രീയ പ്രധാന്യമേറെ. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ന്യൂനപക്ഷ സമുദായങ്ങളുടെ പിന്തുണ ഉറപ്പാക്കാൻ ബി.ജെ.പി രാഷ്ട്രീയ നീക്കങ്ങൾ നടത്തുന്നതിനിടെയാണ്, ന്യൂഡൽഹി ലോക് കല്യാൺ മാർഗിലെ ഔദ്യോഗിക വസതിയിൽ പ്രധാനമന്ത്രി വിരുന്നൊരുക്കിയത്. അടുത്ത കൊല്ലം ഒടുവിലോ, 2025 ആദ്യമോ മാർപ്പാപ്പ ഇന്ത്യ സന്ദർശിക്കുമെന്ന് പ്രധാനമന്ത്രി പുരോഹി​തരോട് പറഞ്ഞു. ക്രിസ്‌മസ് ആഘോഷിക്കണമെന്ന് ഇന്ത്യൻ മൈനോറിറ്റി ഫൗണ്ടേഷൻ നിർദ്ദേശിച്ചപ്പോൾ

Continue Reading
കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഡൽഹിയിൽ വിമാന, റെയിൽ സർവീസുകൾ തടസപ്പെട്ടു
Kerala Kerala Mex Kerala mx National Top News
0 min read
142

കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഡൽഹിയിൽ വിമാന, റെയിൽ സർവീസുകൾ തടസപ്പെട്ടു

December 27, 2023
0

ഡൽഹി: കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഡൽഹിയിൽ ഇന്നലെ രാവിലെ വിമാന, റെയിൽ സർവീസുകൾ തടസപ്പെട്ടു. മഞ്ഞ് വീഴ്‌ചയെ തുടർന്ന് ദൃശ്യപരത 50 മീറ്ററായി (164 അടി) കുറഞ്ഞു. തുടർന്ന് ഡൽഹിയിൽ നിന്ന് പുറപ്പെടുകയും ഇറങ്ങുകയും ചെയ്യേണ്ട അന്താരാഷ്ട്ര സർവീസുകൾ അടക്കം 30 വിമാനങ്ങൾ വൈകി. രാവിലെ 8.30നും 10 മണിക്കും ഇടയിൽ അഞ്ച് വിമാനങ്ങൾ ജയ്‌പൂരിലേക്ക് തിരിച്ചുവിട്ടു. ഇൻസ്ട്രുമെന്റ് ലാൻഡിംഗ് സംവിധാനത്തിന്റെ സഹായത്തോടെയാണ് പല വിമാനങ്ങളും ഇറങ്ങിയത്. എന്നാൽ സംവിധാനം

Continue Reading
ഇന്ത്യയുടെ ആദ്യ സൂര്യനിരീക്ഷണ പേടകം ആദിത്യ എൽ.1 ലക്ഷ്യത്തിനടുത്തെത്തി
Kerala Kerala Mex Kerala mx National Top News
0 min read
62

ഇന്ത്യയുടെ ആദ്യ സൂര്യനിരീക്ഷണ പേടകം ആദിത്യ എൽ.1 ലക്ഷ്യത്തിനടുത്തെത്തി

December 27, 2023
0

തിരുവനന്തപുരം: ഇന്ത്യയുടെ ആദ്യ സൂര്യനിരീക്ഷണ പേടകം ആദിത്യ എൽ.1 ലക്ഷ്യത്തിനടുത്തെത്തി. ജനുവരി ആറിന് ലഗ്രഞ്ച് വൺ പോയിന്റിലെത്തും. കൃത്യമായ സമയം ഐ.എസ്.ആർ.ഒ.പിന്നീട് അറിയിക്കും. ഭൂമിയുടേയും സൂര്യന്റേയും ആകർഷണങ്ങൾ ഇല്ലാതാകുന്ന ബഹിരാകാശ പോയിന്റാണ് ലെഗ്രാഞ്ച്. ഭൂമിയിൽ നിന്നും 15 ലക്ഷം കിലോമീറ്റർ ദൂരെയാണിത്.ദൗത്യം വിജയിച്ചാൽ നാസയ്ക്കും യൂറോപ്യൻ ഏജൻസിക്കും ജപ്പാനും പിന്നാലെ ഈ നേട്ടമുണ്ടാക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. എൽ1 പോയിന്റിൽ നിന്ന് കൂടുതൽ ദൂരത്തേക്ക് പോകാതിരിക്കാൻ ഒരിക്കൽ കൂടി എൻജിൻ

Continue Reading
ഇസ്രായേൽ സൈന്യത്തിന് കനത്ത തിരിച്ചടിയാണ് നൽകുന്നതെന്ന് ഹമാസ് നേതാവ് യഹ്‍യ സിൻവാർ
Kerala Kerala Mex Kerala mx Top News World
1 min read
93

ഇസ്രായേൽ സൈന്യത്തിന് കനത്ത തിരിച്ചടിയാണ് നൽകുന്നതെന്ന് ഹമാസ് നേതാവ് യഹ്‍യ സിൻവാർ

December 27, 2023
0

ഗസ്സ: ഹമാസ് പോരാളികൾ ഇസ്രായേൽ സൈന്യത്തിന് കനത്ത തിരിച്ചടിയാണ് നൽകുന്നതെന്നും അധിനിവേശശക്തികൾക്കു മുന്നിൽ കീഴടങ്ങില്ലെന്നും ഹമാസ് നേതാവ് യഹ്‍യ സിൻവാർ. വിദേശത്തുള്ള നേതാക്കൾക്ക് അദ്ദേഹം അയച്ച കത്ത് ‘അൽജസീറ’യാണ് പുറത്തുവിട്ടത്. രണ്ടര മാസം പിന്നിട്ട പോരാട്ടത്തിന്റെ പുരോഗതിയും കത്തിൽ അദ്ദേഹം വിശദീകരിച്ചു. കരയാക്രമണം ആരംഭിച്ചതു മുതൽ 5000ത്തോളം സൈനികർക്ക് തിരിച്ചടിയേറ്റതായി അദ്ദേഹം അവകാശപ്പെട്ടു. 1660 ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു. ബാക്കിയുള്ളവർക്ക് ഗുരുതര പരിക്കേൽക്കുകയോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്തു. 750ഓളം സൈനികവാഹനങ്ങൾ

Continue Reading
ഇറാഖിലെ മൂന്നു കേന്ദ്രങ്ങളിൽ യു.എസ് ആക്രമണം
Kerala Kerala Mex Kerala mx Top News World
0 min read
66

ഇറാഖിലെ മൂന്നു കേന്ദ്രങ്ങളിൽ യു.എസ് ആക്രമണം

December 27, 2023
0

ബാഗ്ദാദ്: ഇറാഖിലെ മൂന്നു കേന്ദ്രങ്ങളിൽ യു.എസ് ആക്രമണം. ഇറാൻ പിന്തുണയുള്ള ഹിസ്ബുല്ല ഉൾപ്പെടെയുള്ള ഗ്രൂപ്പുകളുടെ കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. യു.എസ് സൈനികരെ ലക്ഷ്യമിട്ട് ഇറാഖിലെ ഇർബിൽ എയർബേസിലും സിറിയയിലും നടന്ന ആക്രമണ പരമ്പരകൾക്ക് മറുപടിയായാണ് നടപടിയെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിൻ പറഞ്ഞു. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും സിവിലിയന്മാർ ഉൾപ്പെടെ 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാഖ് അധികൃതർ പറഞ്ഞു. നേരത്തേ ഇർബിലിൽ യു.എസ് എയർബേസിൽ ഇറാൻ അനുകൂല

Continue Reading
ഗസ്സ യുദ്ധം മാസങ്ങൾ നീളുമെന്ന് ഇസ്രായേൽ പ്രതിരോധ സേന
Kerala Kerala Mex Kerala mx Top News World
0 min read
77

ഗസ്സ യുദ്ധം മാസങ്ങൾ നീളുമെന്ന് ഇസ്രായേൽ പ്രതിരോധ സേന

December 27, 2023
0

തെൽ അവീവ്: ഗസ്സ യുദ്ധം മാസങ്ങൾ നീളുമെന്ന് ഇസ്രായേൽ പ്രതിരോധ സേന (ഐ.ഡി.എഫ്) മേധാവി ഹെർസി ഹലേവി. തെക്കൻ, മധ്യ ഗസ്സയിൽ സൈനിക ഓപറേഷൻ കൂടുതൽ വ്യാപിപ്പിക്കുമെന്നും വടക്കൻ ഗസ്സയിലെ ഹമാസ് പോരാളികളെ ഏറെക്കുറെ ഇല്ലാതാക്കിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഹമാസുമായുള്ള കരയുദ്ധത്തിൽ മൂന്നു ഇസ്രായേലി സൈനികർ കൂടി കൊല്ലപ്പെട്ടതായി ഐ.ഡി.എഫ് അറിയിച്ചു. ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ഇന്ന് മാത്രം ആറു സൈനികരെയാണ് ഇസ്രായേലിന് നഷ്ടമായത്. ഇതോടെ കരയുദ്ധത്തിൽ കൊല്ലപ്പെട്ട

Continue Reading
യു.എൻ രക്ഷാസമിതിയുടെ പ്രമേയത്തെ മുസ്‍ലിം വേൾഡ് ലീഗ് സ്വാഗതം ചെയ്തു
Kerala Kerala Mex Kerala mx Top News World
1 min read
74

യു.എൻ രക്ഷാസമിതിയുടെ പ്രമേയത്തെ മുസ്‍ലിം വേൾഡ് ലീഗ് സ്വാഗതം ചെയ്തു

December 27, 2023
0

ജിദ്ദ: ഗസ്സയിൽ മാനുഷിക സഹായം ഉടനെത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്ന യു.എൻ രക്ഷാസമിതിയുടെ പ്രമേയത്തെ മുസ്‍ലിം വേൾഡ് ലീഗ് സ്വാഗതം ചെയ്തു. ഗസ്സയിൽ കുടുങ്ങിക്കിടക്കുന്ന നിരപരാധികളായ സാധാരണക്കാരെ സംരക്ഷിക്കാൻ പ്രമേയം നടപ്പാക്കാനുള്ള ഉത്തരവാദിത്തം അന്താരാഷ്ട്ര സമൂഹം ഏറ്റെടുക്കണമെന്ന് പ്രസ്താവനയിൽ സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ അബ്ദുൽ കരീം അൽഈസ ആവശ്യപ്പെട്ടിരുന്നു.

Continue Reading
ചരിത്രകാരി ഡോ. തസ്‌നീം സുഹ്റവർദി അന്തരിച്ചു
Kerala Kerala Mex Kerala mx National Top News
0 min read
72

ചരിത്രകാരി ഡോ. തസ്‌നീം സുഹ്റവർദി അന്തരിച്ചു

December 27, 2023
0

ഡൽഹി: ചരിത്രകാരി ഡോ. തസ്‌നീം സുഹ്റവർദി (57) അന്തരിച്ചു. മധ്യകാല ഇന്ത്യാ ചരിത്രത്തിലെ ആധികാരിക ശബ്ദങ്ങളിൽ ഒരാളായിരുന്ന ഡോ. തസ്‌നീം ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിൽ ചരിത്ര വിഭാഗം അധ്യാപികയായിരുന്നു. ന്യുമോണിയ ബാധയെത്തുടർന്ന് ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. പ്രമുഖ എഴുത്തുകാരനും ഗാലിബ്‌ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടറുമായിരുന്ന സഈദ് സുഹ്‌റവർദിയുടെയും ഷാഹിദയുടെയും മകളാണ്. സുപ്രീം കോടതി മുൻ അഭിഭാഷകൻ പരേതനായ അനിസ് സുഹ്റവർദി, മുതിർന്ന മാധ്യമ പ്രവർത്തക നിലോഫർ

Continue Reading