Your Image Description Your Image Description
Your Image Alt Text

ഡൽഹി: സമുദ്ര സുരക്ഷയിൽ ഇന്ത്യൻ നാവിക സേനയ്‌ക്ക് മുതൽക്കൂട്ടായി മാരക പ്രഹരശേഷിയുള്ള ബ്രഹ്‌മോസ് മിസൈലുകൾ അടക്കം വിന്യസിച്ച ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ ‘ഐ.എൻ.എസ് ഇംഫാൽ’ യുദ്ധക്കപ്പൽ.

മുംബയ് ഡോക്‌യാർഡിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇന്നലെ കമ്മിഷൻ ചെയ്‌ത കപ്പൽ, മുംബയ് ആസ്ഥാനമായ പശ്ചിമ നേവൽ കമാൻഡിന്റെ ഭാഗമാകും. വടക്കു കിഴക്കൻ സ്ഥല നാമമുള്ള ആദ്യ കപ്പലാണ്.

മസഗാവ് കപ്പൽശാലയിൽ നിർമ്മിച്ച് ഒക്‌ടോബർ 20-ന് കൈമാറിയ കപ്പൽ കടലിൽ വിവിധ പരീക്ഷണ ഓട്ടങ്ങൾക്ക് ശേഷമാണ് കമ്മിഷൻ ചെയ്‌തത്. നവംബറിൽ കപ്പലിൽ നിന്ന് സൂപ്പർസോണിക് ബ്രഹ്മോസ് മിസൈൽ വിജയകരമായി പരീക്ഷിച്ചു,

രൂപകൽപന: നേവി വാർഷിപ്പ് ഡിസൈൻ ബ്യൂറോ

വിശാഖപട്ടണം ക്ലാസ് സ്റ്റെൽത്ത് ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ വിഭാഗത്തിലെ മൂന്നാം കപ്പൽ

ഭൂതല ബ്രഹ്‌മോസ് മിസൈലിന് പുറമെ ഹ്രസ്വദൂര ഉപരിതല- ആകാശ മിസൈൽ, അന്തർവാഹിനി വേധ റോക്കറ്റ് ലോഞ്ചർ, ടോർപിഡോ ‌ട്യൂബ് ലോഞ്ചർ, 76 എംഎം സൂപ്പർ റാപ്പിഡ് ഗൺ മൗണ്ട് തുടങ്ങിയ ആയുധങ്ങളും സെൻസറുകളും.

Leave a Reply

Your email address will not be published. Required fields are marked *