Your Image Description Your Image Description

ഡൽഹി: അയോദ്ധ്യ ശ്രീരാമ ക്ഷേത്ര ഉദ്ഘാടന ചടങ്ങിന്റെ പേരിൽ ബി.ജെ.പിയും സി.പി.എമ്മും തമ്മിൽ വാക്പോര്. ഉദ്ഘാടന ചടങ്ങിന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പോകില്ലെന്ന് സി.പി.എം ഇന്നലെ ഔദ്യോഗികമായി അറിയിച്ചു. ചടങ്ങിനെ രാഷ്രീയ നേട്ടത്തിനായുള്ള ആയുധമാക്കുകയാണ് ബി.ജെ.പിയും ആർ.എസ്.എസും. ഇത് ഭരണഘടനയുമായി പൊരുത്തപ്പെടാത്തതാണെന്ന് സി.പി.എം വ്യക്തമാക്കി.

ക്ഷേത്ര ട്രസ്റ്റിന്റെ ക്ഷണം നിരസിച്ചതായി യെച്ചൂരി നേരത്തേ വ്യക്തമാക്കിയിരുന്നു. മതചടങ്ങിനെ രാഷ്ട്രീവത്കരിക്കുകയാണെന്നും ഉദ്ഘാടനത്തിന് പോകില്ലെന്നും സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടും നിലപാടെടുത്തു.

മതവിശ്വാസത്തെ ബഹുമാനിക്കുന്നു. എന്നാൽ, മതത്തിനെ രാഷ്ട്രീയ ആയുധമാക്കുന്നത് ശരിയല്ലെന്ന് കൂട്ടിച്ചേർത്തു. ഇതിന് പിന്നാലെ കേന്ദ്രമന്ത്രി മീനാക്ഷി ലേഖി പ്രതികരണവുമായി രംഗത്തെത്തി. എല്ലാവർക്കും ക്ഷണക്കത്ത് അയച്ചു. ശ്രീരാമൻ വിളിക്കുന്ന ആൾക്കാർക്ക് മാത്രമേ അയോദ്ധ്യയിലെത്താൻ കഴിയുകയുള്ളുവെന്ന് തിരിച്ചടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *